സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Tuesday, July 21, 2009

ചിത്താരി കെ. മൊയ്‌തു ഹാജി നിര്യാതനായി.

കാഞ്ഞങ്ങാട് : സൗത്ത്‌ ചിത്താരി കൂളിക്കാട്‌ അനീസ മന്‍സിലെ കെ. മൊയ്‌തു ഹാജി (68) നിര്യാതനായി. സൗത്ത് ചിത്താരി പള്ളിയില്‍ അസര്‍ നിസ്‌കരിച്ച്‌ മടങ്ങുമ്പോള്‍ നെഞ്ച്‌ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നു ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പരേതനായ കൂളിക്കാട്‌ ചാപ്പ അബ്‌ദു റഹ്‌മാന്‍ ഹാജിയുടെ മകള്‍ കുഞ്ഞാമിന ഹജ്ജുമയാണ്‌ ഭാര്യ. മക്കള് ‍: മുഹമ്മദ്‌ കുഞ്ഞി, അസീസ്‌ (അബുദാബി), കുഞ്ഞി പാത്തു, കുഞ്ഞി ആയ്ശു, നസീമ, ജമീല, അനിസ, മരുമക്കള്‍ : മുട്ടുന്തല എം. കുഞ്ഞി മൊയ്‌തീന്‍ ഹാജി (അബുദാബി), കോട്ടയില്‍ അഹമ്മദ്‌, കോട്ടപ്പുറം ഷാഫി, ചേറ്റുകുണ്ട്‌ ഹനീഫ, സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, ഖദീജ. ദീര്‍ഘ കാലം ഗള്‍ഫില്‍ ആയിരുന്ന മൊയ്തു ഹാജി ഷാര്‍ജ റോളയില്‍ കട നടത്തിയിരുന്നു. ഖബറടക്കം ബുധനാഴ്‌ച ഉച്ചയോടെ സൗത്ത് ചിത്താരി ‌ ജുമാ മസ്‌ജിദ്‌ ഖബര്‍ സ്ഥാനില്‍ നടക്കും. പരേതന്നു വേണ്ടി മയ്യിത്ത്‌ നിസ്കരിക്കാന്‍ ദുബായിലെ ആലൂര്‍ ടി. എ. മഹമൂദ്‌ ഹാജി അഭ്യര്‍ത്ഥിച്ചു.

മരണ വീട്ടിലെ നമ്പര്‍ +91 4672 267639, 9744796114
കടപ്പാട് : www.epathram.com
link here

Monday, July 20, 2009

അഷ്റഫ് പാലക്കോടിന്റെ എളാപ്പ മരണപ്പെട്ടു

ഇന്നാലില്ലാഹി...

ആർ.എസ്‌.സി. യു.എ.ഇ നാഷണൽ കൺവീനൽ അഷറഫ്‌ പാലക്കോടിന്റെ എളാപ്പ കെവി. അബ്ദുൽ കരീം ഹാജി ഇന്ന് (20-07-2009 ) രാവിലെ മരണപ്പെട്ടു.

പരേതനു വേണ്ടി മയ്യിത്ത്‌ നിസ്കരിക്കുവാനും മഗ്‌ഫിറത്തിനായി പ്രാർത്ഥിക്കുവാനും അഭ്യർത്ഥിക്കുന്നു.
കാസിം പുറത്തീൽ

Thursday, July 9, 2009

സയ്യിദ്‌ അബ്ദുല്ല ബുഖാരി (85) അന്തരിച്ചു.ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മുന്‍ ഷാഹി ഇമാം സയ്യിദ്‌ അബ്ദുല്ല ബുഖാരി (85) അന്തരിച്ചു. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതും കേന്ദ്രമന്ത്രി ഗുലാം നബി ആസാദുമുള്‍പ്പെടെ ഒട്ടേറെ നേതാക്കള്‍ അദ്ദേഹത്തിന്‌ അന്തിമോപചാരമര്‍പ്പിച്ചു.ഒരുകാലത്ത്‌ ഉത്തരേന്ത്യയില്‍ മുസ്‌ലിംങ്ങള്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ടായിരുന്ന ഇമാം ആയിരുന്നു അബ്ദുല്ല ബുഖാരി. പ്രസംഗങ്ങളിലൂടെ എന്നും വിവാദത്തില്‍ നിറഞ്ഞ ബുഖാരിക്കെതിരെ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നും അറസ്റ്റുവാറന്റ്‌ ഉണ്ടായിരുന്നു. എന്നാല്‍ ക്രമസമാധാനത്തിന്റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യാന്‍ പോലീസ്‌ എപ്പോഴും മടിച്ചുനില്‍ക്കുകയാണുണ്ടായത്‌. കേരളാ ഹൈക്കോടതി ഉള്‍പ്പെടെ ഒട്ടേറെ കോടതികള്‍ നോട്ടീസ്‌ അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. അടിയന്തരാവസ്ഥയില്‍ സഞ്‌ജയ്‌ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന നിര്‍ബന്ധ വന്ധ്യംകരണത്തിനെതിരെയും തുര്‍ക്ക്‌മാന്‍ ഗേറ്റ്‌ സംഭവങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാടെടുത്തുകൊണ്ടാണ്‌ അദ്ദേഹം ജുമാമസ്‌ജിദ്‌ കേന്ദ്രമാക്കി മുസ്‌ലിങ്ങളെ സംഘടിപ്പിച്ചത്‌. അടിയന്തരാവസ്ഥയ്‌ക്കുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടി അദ്ദേഹത്തെ രാഷ്ട്രീയമായി ഉപയോഗിച്ചു. പിന്നീട്‌ ജനതാദളിന്റെ നിലപാടുകളെ പിന്തുണച്ചുകൊണ്ടും ബുഖാരി കോണ്‍ഗ്രസ്സിനെതിരെ നിലപാടെടുത്തു. 2002ല്‍ അബ്ദുല്ല ബുഖാരിയുടെ മകന്‍ സയ്യിദ്‌ അഹമ്മദ്‌ ബുഖാരി ഇമാം ആയി. 2004 ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം എന്‍.ഡി.എ.യ്‌ക്ക്‌ അനുകൂലമായ രാഷ്ട്രീയനിലപാടെടുത്തത്‌ വിവാദമായിരുന്നു.

09-07-2009

മുത്തുക്കോയതങ്ങൾ വാടനപ്പള്ളി നിര്യാതനായി

09-07-2009

തൃശൂർ വാടാനപ്പള്ളി മുത്തുക്കോയതങ്ങൾ ഇന്ന് കാലത്ത് നിര്യാതനായി. ഹുസൈൻ തങ്ങൾ വാടാനപ്പള്ളി, കാസിം കോയതങ്ങൾ വാടനപ്പള്ളി (ദുബായ് ) മക്കളാണ്.