സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Sunday, February 21, 2010

റശീദ് ചാവക്കാട് മരണപ്പെട്ടു

ഷാർജ: ജോലിക്കിടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന സജീവ സുന്നി പ്രവർത്തകൻ റശീദ് (തൃശൂർ , ചാവക്കാട് ) മരണപ്പെട്ടു.


message from

Naseer Muthukutty
21-02/2010
11.25 a.m

നിസാമുദ്ദീൻ സഖാഫി വാഹനാപകടത്തിൽ മരണപ്പെട്ടു


ഹരിപ്പാട്‌: എസ്‌ എസ്‌ എഫ്‌ ഡിവിഷന്‍ വൈസ്‌ പ്രസിഡന്റ്‌ തൃക്കുന്നപ്പുഴ പതിയാങ്കര കൊച്ചുകാവില്‍ നിസാമുദ്ദീന്‍ സഖാഫി(28) വാഹനാപകടത്തില്‍ മരിച്ചു.ശനിയാഴ്ച രാവിലെ 10.15 ഓടെ മഹാദേവികാട്‌ എസ്‌ എന്‍ ഡി പി ജംഗ്‌ഷന്‌ സമീപം ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക്‌ നിയന്ത്രണം വിട്ട്‌ ടെലിഫോണ്‍ പോസ്റ്റിലിടിച്ചാണ്‌ അപകടമുണ്ടായത്‌.

നൂറുകണക്കിന്‌ സുന്നി പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ പതിയാങ്കര ജുമാമസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: ഷംല ഏഴ്‌ മാസം ഗര്‍ഭിണിയാണ്‌. പിതാവ്‌: അബ്‌ദുല്‍ അസീസ്‌. മാതാവ്‌: ഐഷത്ത്‌. സഹോദരങ്ങള്‍: കബീര്‍ മുസ്‌ലിയാര്‍, ബഷീര്‍ മുസ്‌ലിയാര്‍, കായംകുളം നൈനാരത്ത്‌ പള്ളി ഇമാമും എരുവ ബദറുല്‍ഹുദാ മദ്‌റസ മുഅല്ലിമുമായിരുന്നു. അപകട വിവരമറിഞ്ഞയുടന്‍ എസ്‌ വൈ എസിന്റെയും എസ്‌ എസ്‌ എഫിന്റെയും മറ്റ്‌ സുന്നി സംഘടനകളുടെയും നേതാക്കള്‍ ഹരിപ്പാട്‌ ആശുപത്രിയിലെത്തി. എസ്‌ വൈ എസ്‌ സുപ്രിം കൗണ്‍സിലംഗം ഹാജി എം എം ഹനീഫ്‌ മൗലവി, ജില്ലാ പ്രസിഡന്റ്‌ ഹാജി എ ത്വാഹ മുസ്‌ലിയാര്‍, ജില്ലാ സെക്രട്ടറി പി കെ മുഹമ്മദ്‌ ബാദ്‌ഷാ സഖാഫി, എസ്‌ എം എ ജില്ലാസെക്രട്ടറി സൂര്യഷംസുദ്ദീന്‍, എസ്‌ എസ്‌ എഫ്‌ ജില്ലാ പ്രസിഡന്റ്‌ ശാഫി മഹ്‌ളരി, ജില്ലാ സെക്രട്ടറി ഹാശിര്‍ സഖാഫി കാഞ്ഞിപ്പുഴ, ജംഇയ്യത്തുല്‍ ഉലമാ ജില്ലാ പ്രസിഡന്റ്‌ സയ്യിദ്‌ ഹാമിദുല്‍ ബാഫഖി തങ്ങള്‍, സെക്രട്ടറി പുന്നപ്ര അബ്‌ദുല്‍ഖാദര്‍ മുസ്‌ലിയാര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി അബ്‌ദുല്‍ കബീര്‍ അന്‍വരി തുടങ്ങിയവര്‍ ആശുപത്രിയിലും വീട്ടിലും എത്തുകയും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുകയും ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ചെയ്‌തു


മയ്യിത്ത് നിസ്കരിക്കുക ...പ്രത്യേകം ദുആ ചെയ്യുക.


For Munnettam Webteam

Bin Shaikh Alappuzha(Director)
www.nobletalk.blogspot.com

www.sirajnews.com

Thursday, February 18, 2010

ഫിറോസ്‌ തിരുവമ്പാടി മരണപ്പെട്ടു.

പൂനൂര്‍ മര്‍കസ് ഗാര്‍ഡന്‍ മുന്‍ വിദ്യാര്‍ഥിയും രാസല്‍ ഖൈമയിലെ ആര്‍ എസ് സി പ്രവര്‍ത്തകനുമായ ഫിറോസ്‌ (21) തിരുവമ്പാടി മരണപ്പെട്ടു. അഡ്നോക് ജീവനക്കാരനായ ഫിറോസ്‌ ജോലി കഴിഞ്ഞു മടങ്ങി വരുമ്പോള്‍ തളര്‍ന്നു വീണാണ് മരിച്ചത്.ഒരു വര്‍ഷമായിട്ടില്ല ഗള്‍ഫില്‍ എത്തിയിട്ട്.അവരുടെ പരലോക മോക്ഷത്തിനും കുടുംബത്തിന്റെ സമാധാനത്തിനും പ്രത്യേകം ദുആ ചെയ്യുക.മയ്യിത്ത് നിസ്കരിക്കുക.

e-mail from
17-02-2010 : 10.47 p.m

Monday, February 15, 2010

ഖാസി. സി.എം.അബ്‌ദുല്ല മൗലവി അന്തരിച്ചു.



ചെമ്പരിക്ക: പ്രശസ്‌ത പണ്ഡിതനും ചെമ്പിരിക്ക, മംഗലാപുരം ഖാസിയുമായ സി.എം. അബ്‌ദുല്ല മൗലവിയെ ചെമ്പിരിക്ക സ്വന്തം വസതിക്കടുത്തെ കടല്‍ തീരത്ത്‌ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്‌ച രാവിലെ 6 മണിയോടെ ചെമ്പിരിക്ക കടപ്പുറത്ത്‌ മത്സ്യതൊഴിലാളികളാണ്‌ മൃതദേഹം കണ്ടെത്തിയത്‌ ഉടന്‍ ബേക്കല്‍ പോലീസനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോഴാണ്‌ മൃതദേഹം അബ്‌ദുല്ല മൗലവിയുടെതാണെന്ന്‌ തിരിച്ചറഞ്ഞത്‌. 77 വയസ്സായിരുന്നു. സംഭവ വിവരമറഞ്ഞ്‌ ജില്ലാ കലക്‌ടര്‍ ആനന്ദ്‌ സിംഗും ഉയര്‍ന്ന ഉദ്യോഗസ്ഥരുമടക്കം നൂറുകണക്കിനാളുള്‍ ചെമ്പിരിക്കയിലെത്തി. പ്രഭാത സവാരിക്കിറങ്ങിയ സി.എം കടല്‍ക്കരയില്‍ തളര്‍ന്നുവീണാണ്‌ മരണം സംഭവിച്ചെതെന്ന്‌ സംശയിക്കുന്നു. മരണത്തിലെ ദുരൂഹത മാററുന്നതിനായി രാവിലെ 10 മണിയോടെ മയ്യിത്ത്‌ പരിയാരം മെഡിക്കല്‍ കോളേജിലേക്ക്‌ കൊണ്ടുപോയി. പോസ്‌ററുമോര്‍ട്ടത്തിന്‌ ശേഷം വൈകുന്നേരം 3 മണിയോടെ ചട്ടഞ്ചാല്‍ മഹിനാബാദ്‌ മലബാര്‍ ഇസ്‌ലാമിക്‌ കോംപ്‌ളക്‌സില്‍ പൊതുദര്‍ശനത്തിന്‌ വെച്ചശേഷം രാത്രിയോടെ ചെമ്പിരിക്കയിലെത്തിക്കുന്ന മയ്യിത്ത്‌ ചൊവ്വാഴ്‌ച രാവിലെ 10 മണിക്ക്‌ ചെമ്പിരിക്ക ജുമാമസ്‌ജിദ്‌ ഖബര്‍ സ്ഥാനില്‍ ഖബറടക്കും.




മുഴുവൻ വാർത്ത ഇവിടെ




15th February 2010

Thursday, February 4, 2010

വരിക്കോട്ടില്‍ മൊയ്തീന്‍ കുട്ടി ഹാജി മരണപ്പെട്ടു.

04/02/2010

ആര്‍-എസ് -സി അല്‍ ഐന്‍ സോണ്‍ കണ്‍വീനര്‍ സഹദ് ഓമച്ചപ്പുഴയുടെ പിതൃ സഹോദരന്‍
വരിക്കോട്ടില്‍ മൊയ്തീന്‍ കുട്ടി ഹാജി ഇന്നലെ ( 03-02-2010 )മരണപ്പെട്ടു.

മയ്യിത്ത് നിസ്കാരവും പ്രത്യേക പ്രാര്‍ഥനയും നടത്തുക
ദുആ വസ്വിയ്യത്തോടെ

എ പി അബൂബക്കര്‍ -അല്‍ ഐന്‍ ഡയറി

0558732600