സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Tuesday, May 31, 2011

C H അബൂബക്കര്‍ തിരുരങ്ങാടി മരണപ്പെട്ടു

R S C ജിദ്ദ സോണ്‍ കണ്‍വീനര്‍ ഖലീലുര്‍ഹുമാന്‍റെ സഹോദരീ ഭര്‍ത്താവ് { C H അബൂബക്കര്‍ തിരുരങ്ങാടി } പെട്ടന്നുണ്ടായ അസുഖം കാരണം മരണപ്പെട്ടു. അല്ലാഹു ആ സഹോദരന്‍റെ എല്ലാ പാപങ്ങളും പൊറുത്തു കൊടുത്ത് ജന്നാത്തുല്‍ ഫിര്‍ദൌസില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീന്‍


എല്ലാ ദുആ സദസ്സുകളിലും ഈ സഹോദരന് വേണ്ടി പ്രത്യേകം ദുആ ചെയ്യണമെന്നു വസ്സിയ്യത്ത് ചെയ്യുന്നു

ഹുസ്സൈന്‍ കറ്റാനം
R S C ജിദ്ദ

30-05-2011

Saturday, May 28, 2011

നിസ്സാം കരുനാഗപ്പള്ളിയുടെ കൊച്ചപ്പയും കൊച്ചുമ്മയും വാഹനാപകടത്തില്‍ മരണപ്പെട്ടു

സുന്നത്ത് ജമാഅത്തിന്‍റെ സജീവ പ്രവര്‍ത്തകന്‍ നിസ്സാം കരുനാഗപ്പള്ളിയുടെ. കൊച്ചപ്പയും കൊച്ചുമ്മയും { മുഹമ്മദ്‌ കുട്ടി, ഫാത്തിമാബീവി } ഇന്നലെ വാഹനാപകടത്തില്‍ ഈ ലോകത്തോട്‌ വിടപറഞ്ഞു. അല്ലാഹുവേ അവരുടെ എല്ലാ പാപങ്ങളും നീ പൊറുത്തു കൊടുത്ത് നീ അനുഗ്രഹിച്ചവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കേണമേ ആമീന്‍.


പള്ളികളിലും ദുആ മജിലിസുകളിലും ഇവര്‍ക്ക് വേണ്ടി ദുആ ചെയ്യാനും മയ്യിത്ത് നിസ്കരിക്കാനും വേണ്ടി ദുആ ചെയ്യുന്നു .

അല്ലാഹുവേ ഞങ്ങളില്‍ നിന്നും മരണപ്പെട്ട എല്ലാവരെയും ഞങ്ങളെയും നീ നിന്‍റെ ജന്നാത്തുല്‍ ഫിര്‍ദൌസില്‍ ഒരുമിച്ചു കൂട്ടണമേ. ആമീന്‍


ദുആ വസ്സിയ്യത്തോടെ ഹുസൈന്‍ കറ്റാനം

Tuesday, May 24, 2011

അയിനിക്കാട്ടെ(കോറോത്ത് ) അയിശുമ്മ മരണപ്പെട്ടു.

From: Abu Fathim <shoukkathali.saadi@gmail.com>


എന്റെ വലിയുപ്പയുടെ സഹോദരി അയിനിക്കാട്ടെ(കോറോത്ത് ) അയിശുമ്മ ഇന്നു രാവിലെ മരണപ്പെട്ടു. ആശിഖത്ത് റസൂലും ദാകിറത്തുമായ 110 വയസിലധികം പ്രായമുണ്ടായിരുന്ന ആ മഹതിക്ക് വേണ്ടി ദുആ ചെയ്യുകയും മയ്യിത്ത് നിസ്കരിക്കുകയും ചെയ്യുക.

Abu Sameeha
Kuppadithara - Nadammal, Wayanad

Saturday, May 21, 2011

പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരുടെ മാതാവ് ഖദീജ ഹജ്ജുമ്മഅന്തരിച്ചു

എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്ഖാദിര്മുസ്ലിയാരുടെ മാതാവ് ഖദീജ ഹജ്ജുമ്മ (90) അന്തരിച്ചു. മറ്റുമക്കള്‍: ഹൈദ്രൂസ്, ബിരിയാമു, നഫീസ, പരേതരായ അലവി ഹാജി, ഉമ്മാച്ചു, ഫാത്വിമ. മരുമക്കള്‍: അബ്ദുല്ല ഹാജി പൊന്മള, അബ്ദുല്ല ഹാജി (സൗദി), പരി മുഹമ്മദ് ഹാജി പൊന്മള, ഫാത്വിമക്കുട്ടി ഹജ്ജുമ്മ, മറിയുമ്മ ഹജ്ജുമ്മ, ഫാത്വിമ, പരേതനായ നന്നമ്പ്ര ആലി മുഹമ്മദ് ഹാജി. ഖബറടക്കം 20-05-11 വെള്ളിയാഴ്ച രാവിലെ 9.30ന് പൊന്മള ജുമാമസ്ജിദ് ഖബര്സ്ഥാനില്‍ നടന്നു

Tuesday, May 17, 2011

സീതി ഹാജി കൊല്ലേരി, കക്കോവ് മരണപ്പെട്ടു

സജീവ സുന്നീ പ്രവര്‍ത്തകന്‍ എഞ്ചിനീയര്‍ അബ്ദുസ്സമദ് കക്കോവിന്റെ പിതാവ് സീതി ഹാജി കൊല്ലേരി, കക്കോവ് 16-05-2011 രാവിലെ ഇഹലോകവാസം വെടിഞ്ഞ വിവരം വ്യസനസമേതം അറിയിക്കുന്നു. ഇന്നാലില്ലാഹി വ‌ഇന്നാ ഇലൈഹി റജിഊന്‍. പരേതന് വേണ്ടി മയ്യിത്ത് നിസ്കരിക്കാനും മഗ്‌ഫിറത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാനും അഭ്യര്‍ത്ഥിക്കുന്നു