സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Wednesday, December 28, 2011

വാടാനപ്പള്ളി പട്ടലങ്ങാടി ഹംസ ഹാജിയുടെ മാതാവ് ആമിനുമ്മ (90 ) മരണപ്പെട്ടു.

വാടാനപ്പള്ളി പട്ടലങ്ങാടി പരേതനായ പണിക്കവീട്ടില്‍ മുഹമ്മദ്‌ എന്നവരുടെ ഭാര്യയും ഇസ്റ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റും ഖത്തര്‍ കമ്മിറ്റി രക്ഷാധികാരിയുമായ പട്ടലങ്ങാടി ഹംസ ഹാജിയുടെ മാതാവുമായ ആമിനുമ്മ (90 ) എന്നവര്‍ ഇന്ന് ഉച്ചക്ക് മരണപ്പെട്ടു. ഖബറടക്കം വൈകീട്ട്  ജുമുഅത് പള്ളി ഖബറിസ്ഥാനില്‍ നടന്നു

പരെതക്ക് വേണ്ടി മയ്യിത്ത് നിസ്ക്കരിക്കാനും മഗ്ഫിരത്തിന് വേണ്ടി പ്രാര്‍ഥിക്കാനും ഇസ്റ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്‌ അഹ്മെദ് സാഹിബ്, പ്രസിഡന്റ്‌ ബഷീര്‍ രഹ്മാനി, സെക്രടറി ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി, ട്രെഷറര്‍ ബാദുഷ തങ്ങള്‍ എന്നിവര്‍ എല്ലാ സഹോദരങ്ങളോടും അഭ്യര്‍ഥിച്ചു. 
ഹുസൈൻ തങ്ങൾ വാടാനപ്പള്ളി

Monday, December 19, 2011

ഡോക്ടര് അബ്ദുള്ള മൂപ്പന് നിര്യാതനായി;

മൂന്നു പതിറ്റാണ്ട് കാലം ജിദ്ദയിലെ നിറസാന്നിധ്യമായിരുന്ന ഡോക്ടര് അബ്ദുള്ള മൂപ്പന് നാട്ടില് വെച്ച് നിര്യാതനായി;


സൗദി ഇന്ത്യന് ഫുട്ബാള് ഫോറം (സിഫ്), എം.ഇ.എസ്., ജിദ്ദ ഡോക്ടര്സ് ഫോറം തുടങ്ങിയ നിരവധി സംഘടനകളുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്. ഗവര്മെന്റ് ഹോസ്പിറ്റലില് ജോലി ചെയ്തിരുന്നു.ജിദ്ദ അല്അബീര് മെഡിക്കല് സെന്ററില് ജോലി ചെയ്യവേ ആണ് അടുത്ത കാലത്ത് നാട്ടില് സ്ഥിരമാക്കാന് പോയത്

18-12-2011