മാങ്ങാട്: ബെണ്ടിച്ചാലിലെ ഷേഖ് അബ്‌ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍ (74) നിര്യാതനായി. ലക്ഷദ്വിപ് സ്വദേശിയാണ്. ഉദുമ ടൗണ്‍ ജുമാമസ്‌ജിദ്, ആദൂര്‍ ജുമാമസ്‌ജിദ്, മാങ്ങാട് ജുമാമസ്‌ജിദ് എന്നിവിടങ്ങളില്‍ ഖത്തീബായി സേവനമനുഷ്‌ഠിച്ചിരുന്നു. ബെണ്ടിച്ചാല്‍ എയ്യള ജുമാമസ്‌ജിദ് സ്ഥാപിക്കാന്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഭാര്യമാര്‍: റുഖിയ, പരേതയായ മറിയമ്മ. മക്കള്‍: ഹബീബ്, സഫറുള്ള (ദുബൈ), ആയിഷ,സുഹ്‌റ, അഫ്‌സ, സായിദ. മരുമക്കള്‍: അബ്‌ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍ ചേരൂര്‍, സത്താര്‍ തളങ്കര, അബ്‌ദുല്ല ബെണ്ടിച്ചാല്‍, മാഹിന്‍ തെക്കില്‍, ഫരീദ, സമീറ.
അബ്ദുൽ മജിദ് കളനാട്