അബൂദാബി: സുന്നി മർകസ് അബൂദാബി മുൻ ഓഫീസ് സെക്രട്ടറിയും എസ്‌വൈഎസ് പ്രവർത്തകനുമായിരുന്ന മലപ്പുറം ആതവനാട് സ്വദേശി ശിഹബുദ്ദിൻ സഖാഫി (32) വാഹനാപകടത്തിൽ മരിച്ചു. അബൂദാബി എയർപോർട്ട് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം.
വെള്ളിയാഴ്ച രാവിലെ ഒമ്പതിന് താമസ സ്ഥലത്തുനിന്നും സുഹത്തിന്റെ വീട്ടിൽ മതപഠന ക് ളാസിനു പോകാനായി ഇത്തിസാലാത്തിന്റെ സമീപത്തുനിന്നും മിനിബസിൽ മുറൂർ റോഡിലൂടെ യാത്രചെയ്യവെയായിരുന്നു അപകടം. പിറകിൽ നിന്നും വന്ന ഒമാനി സ്വദേശി ഓടിച്ചിരുന്ന ഫോർവീൽ കാർ മിനി ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തിൽ വാഹനത്തിൽനിന്നും റോഡിലേക്ക് തെറിച്ച് വീണ സഖാഫി തൽക്ഷണം മരിച്ചു. അഞ്ചു വർഷമായി ഇവിടെ വിവിധ ജോലികൾ ചെയ്തുവരികയായിരുന്നു. മാസങ്ങൾക്ക് മുമ്പാണ് എമിറേറ്റ്സ് ട്രാൻസ്പോർട്ട് അഥോറിറ്റിയിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചതു.
കളത്തിൽ തൊടിയിൽ മുഹമ്മദ് ഹാജിയാണ് പിതാവ്. ഉമ്മ: ഖദീജ. ഭാര്യ: രണ്ടത്താണി സ്വദേശിനി റഹീന. നാലുവയസ്സുള്ള ഫാത്വിമ ഹുദയും സഖാഫി കണ്ടിട്ടില്ലാത്ത ഒന്നരവയസ്സുള്ള മുഹമ്മദ് ആദിൽ മകനുമാണ്. സിലയിൽ ജോലി ചെയ്യുന്ന ഇബ്‌റാഹീം, മീന പച്ചക്കറി മാർക്കറ്റിൽ ജോലി ചെയ്യുന്ന അലി എന്നിവരടക്കം ഏഴ് സഹോദരങ്ങളുണ്ട്. നിയമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകൂമെന്ന് ബന്ധുക്കൾ അറിയിച്ചു. സഖാഫിയുടെ നിര്യാണത്തിൽ വിവിധ എസ്‌വൈ എസ്, ആർഎസ് സി കമ്മിറ്റികൾ അനുശോചനം അറിയിച്ചു.
16/04/2010