സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Monday, September 13, 2010

അബ്ദുസ്സലാം വെള്ളിയാംപുറം വാഹന അപകടത്തില്‍ മരണപ്പെട്ടു


എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ എന്‍ വി അബ്ദുല്‍ റസാക്ക് സഖാഫി യുടെ സഹോദരന്‍ അബ്ദുസ്സലാം വെള്ളിയാം പുറം ഇന്നലെ സൗദിഅറേബ്യയില്‍ ഉണ്ടായ വാഹന അപകടത്തില്‍ മരണപ്പെട്ടു



ഇന്നാലില്ലാഹ്..
മയ്യിത്ത് നിസ്കരിക്കുക ...
മഗ്ഫിറത്തിനായി ദുആ ചെയ്യുക ‍

Sunday, September 5, 2010

ആലപ്പുഴ (കഞ്ഞിപ്പുഴ) SSF പ്രവര്‍ത്തകന്‍ ഫൈസല്‍ മരണപ്പെട്ടു.

ആലപ്പുഴ കഞ്ഞിപ്പുഴയിലെ SSF പ്രവര്‍ത്തകന്‍ ഫൈസല്‍ (24) ഇന്നലെ രാത്രി മണപ്പള്ളി അല്‍ മുനവ്വറയില്‍ പ്രാര്‍ത്ഥന സംഗമത്തിന് പോകുമ്പോള്‍ അപകടത്തില്‍ മരണപ്പെട്ടു.


A.P. Abubacker Ansarabad

Saturday, September 4, 2010

സി.കെ ഉസ്താദിന്‌ പ്രാർത്ഥന നിറഞ്ഞ യാത്രാമൊഴി


സ്വലാത്ത്‌ നഗർ: ബുധനാഴ്ച മരണപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മലപ്പുറം ജില്ലാ സെക്രട്ടറിമാരിലൊരാളും സ്വലാത്ത്‌ നഗർ ഖാസിയും പ്രമുഖ പണ്ഡിതനുമായ സി.കെ മുഹമ്മദ്‌ ബാഖവിക്ക്‌ പ്രാർത്ഥന നിറഞ്ഞ യാത്രാമൊഴി. ഖബറടക്കത്തിലും അനുബന്ധ ചടങ്ങുകളിലും സംബന്ധിക്കുന്നതിന്‌ ബുധനാഴിച്ച രാത്രി തൊട്ടെ സ്നേഹജനങ്ങളുടെ ഒഴുക്കായിരുന്നു. അനുപമ വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലായിരുന്നു ഇന്നലെ സ്വലാത്ത്‌ നഗർ. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ അദ്ദേഹത്തിന്റെ ജനാസ സന്ദർശിച്ചു. രാവിലെ ഒൻപതര മണിയോടെ മയ്യിത്ത്‌ മഅ​‍്ദിൻ ഗ്രാന്റ്‌ മസ്ജിദിലെത്തിച്ചു. ശേഷം വിവിധ ഘട്ടങ്ങളിലായി 11 മണി വരെ മയ്യിത്ത്‌ നിസ്കാരം നടന്നു. സി. കെ ഉസ്താദിന്റെ മേൽനോട്ടത്തിൽ സ്വലാത്ത്‌ നഗറിൽ നിർമാണം പൂർത്തിയാക്കിയ പുതിയ ഖബർസ്ഥാനിലാണ്‌ മയ്യിത്ത്‌ ഖബറടക്കിയത്‌. മഅ​‍്ദിൻ ചെയർമാൻ സയ്യിദ്‌ ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി ചടങ്ങുകൾക്ക്‌ നേതൃത്വം നൽകി.
പാണക്കാട്‌ സയ്യിദ്‌ ഹുസൈൻ ശിഹാബ്‌ ആറ്റക്കോയ തങ്ങൾ, പാണക്കാട്‌ സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങൾ, സയ്യിദ്‌ യൂസുഫുൽ ബുഖാരി, സയ്യിദ്‌ പി.കെ. എസ്‌ തങ്ങൾ തലപ്പാറ, ഒ.പി.എം മുത്തുക്കോയ തങ്ങൾ, സയ്യിദ്‌ ഹബീബ്‌ കോയ തങ്ങൾ, സയ്യിദ്‌ കുഞ്ഞുട്ടി തങ്ങൾ തിരൂർക്കാട്‌, സയ്യിദ്‌ ശറഫുദ്ദേ‍ീൻ ജമലുള്ളെയിലി, ഇ.സുലൈമാൻ മുസ്ലിയാർ, തരുവണ അബ്ദുല്ല മുസ്ലിയാർ, വൈലത്തൂർ ബാവ മുസ്ലിയാർ, സി മുഹമ്മദ്‌ ഫൈസി, കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി, പി. കെ എം സഖാഫി ഇരിങ്ങല്ലൂർ, അഡ്വ. എം. ഉമർ എം.എൽ. എ, പി ഉബൈദുല്ല, വീക്ഷണം മുഹമ്മദ്‌ തുടങ്ങിയവർ ജനാസ സന്ദർശിച്ചു. വ്യാഴാഴ്​‍്ച രാത്രി തറാവീഹ്‌ നിസ്കാരാനന്തരം മഅ​‍്ദിൻ കാമ്പസിൽ സി. കെ ഉസ്താദിന്റെ പേരിൽ തഹ്‌ലീലും ദുആ മജ്ലിസും നടന്നു.

03/09/2010
www.ssfmalappuram.com

Friday, September 3, 2010

വിനയം വസ്ത്രമാക്കിയ പണ്ഡിത ജ്യോതിസ്‌; സി.കെ. മുഹമ്മദ്‌ ബാഖവി


സി.കെ. മുഹമ്മദ്‌ ബാഖവി ഖലീൽ തങ്ങളോടോപ്പം


മലപ്പുറം: സമസ്ത ജില്ലാസെക്രട്ടറിയും സ്വലാത്ത്‌ നഗർ ഖാസിയുമായ സി കെ മുഹമ്മദ്‌ ബാഖവിയുടെ മരണത്തോടെ കേരളത്തിലെ തലയെടുപ്പുള്ള പണ്ഡിതരിലെ പ്രധാനിയെയാണ്‌ നഷ്ടപ്പെട്ടത്‌. ആഴത്തിലുള്ള അറിവും അതിൽ നിന്ന്‌ പ്രചോദിതമായ വിനയവും അദ്ദേഹത്തെ അതുല്ല്യനാക്കി. സി കെ ഉസ്താദ്‌ എന്ന പേരിലറിയപ്പെട്ട അദ്ദേഹത്തിന്‌ അഞ്ഞൂറിലധികം ശിഷ്യന്മാരുണ്ട്‌. ഇതിൽ അറുപതോളം പേർ പ്രഗത്ഭ മുദരിസുമാരാണ്‌. തന്റെ ശിഷ്യന്മാരാണ്‌ തനിക്കുള്ള ഏറ്റവും വലിയ സമ്പാദ്യമെന്ന്‌ അദ്ദേഹം തന്നെ പലപ്പോഴും പറയാറുണ്ട്‌. ഗുരുവര്യന്മാരുടെ പ്രിയപ്പെട്ട ശിഷ്യൻ കൂടിയായിരുന്നു അദ്ദേഹം. പ്രധാന ഉസ്താദായ അബ്ദുസ്സമദ്‌ ബൈത്താനിയുമായി വല്ലാത്ത അടുപ്പമാണ്‌ അദ്ദേഹം പുലർത്തിയിരുന്നത്‌. 1954ൽ ഇന്നത്തെ സ്വലാത്ത്‌ നഗറായ മേൽമുറി മുട്ടിപ്പടിയിലാണ്‌ ജനനം. അഞ്ചാം വയസ്സിൽ ഓത്തിനിരുത്തി. തന്റെ പിതാവിന്റെകൂടി ഉസ്താദായ കുട്ട്യാലി മൊല്ലയിൽ നിന്നാണ്‌ അറിവിന്റെ ആദ്യാക്ഷരം പകർന്നത്‌. പതിനൊന്നാം വയസ്സിൽ, ആലത്തൂർ പടിയിൽ പ്രശസ്ത പണ്ഡിതൻ അബ്ദുർറഹ്മാൻ ഫൾഫരി, അബ്ദുസ്സമദ്‌ ബൈത്താനി എന്നിവരുടെ കീഴിൽ ദർസ്‌ പഠനം തുടങ്ങി. മഞ്ചേരിക്കടുത്ത കിടങ്ങഴിയിലെ പഠന ശേഷം വെല്ലൂർ ബാഖിയാത്തുസ്സ്വാലിഹാത്തിലേക്ക്‌. 1978ൽ റാങ്കോടെ ബാഖവി ബിരുദം. അരപ്പതിറ്റാണ്ടിലധികം ഓതിപ്പഠിച്ച ആൽപ്പറ്റകുളമ്പിൽ തന്നെ മുദരിസായി പ്രഥമ നിയമനം. എസ്‌ എസ്‌ എഫ്‌ അധ്യക്ഷൻ സ്വാദിഖ്‌ സഖാഫി പെരിന്താറ്റിരി, അബ്ദുല്ല സഅദി ഫൾഫരി, സഈദലി സഖാഫി പടിഞ്ഞാറ്റുമുറി, മുഹമ്മദലി സഖാഫി മുട്ടിപ്പാലം, കബീർ ബാഖവി പെരിന്താറ്റിരി, അഷ്‌റഫ്‌ ബാഖവി അയിരൂർ, ഇബ്‌റാഹീം ബാഖവി മേൽമുറി തുടങ്ങിയ വലിയൊരു ശിഷ്യനിര തന്നെയുണ്ട്‌ ഉസ്താദിന്‌. ലക്ഷണമൊത്ത ഗുരുവും സംഘാടകനും ദീനീ പ്രവർത്തന ഗോദയിലെ പക്വതയാർന്ന നേതാവുമായിരുന്നു അദ്ദേഹം. മരിക്കുമ്പോൾ സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി സ്ഥാനവും സ്വലാത്ത്‌ നഗർ ഖാളി, മഅ​‍്ദിൻ ഉപാധ്യക്ഷൻ, തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്ന സി കെ ഉസ്താദ്‌ എല്ലാവർക്കും പ്രിയപ്പെട്ട കൂട്ടുകാരൻ കൂടിയായിരുന്നു. കാൽ നൂറ്റാണ്ടു മുമ്പ്‌ ഖലീലുൽ ബുഖാരി തങ്ങൾ മേൽമുറിയിലെത്തുന്നതിനു മുമ്പെ മഹാനവർകളുമായി ബന്ധമുണ്ടായിരുന്നു. പിന്നീട്‌ മുട്ടിപ്പടിയെന്ന കുഗ്രാമം സ്വലാത്ത്‌ നഗറിന്റെ ആത്മീയ വിശാലതയിലേക്കുയർന്നപ്പോൾ സി.കെ ഉസ്താദ്‌ അതിന്റെ മുൻനിരയിൽ നിന്നു നേതൃത്വം നൽകി. ഇന്ന്‌, സ്വലാത്ത്‌ നഗർ ഖബർസ്ഥാനിലെ ആറടി മണ്ണിലേക്കെടുക്കുമ്പോൾ ലക്ഷക്കണക്കിനു പ്രിയപ്പെട്ടവരുടെ പ്രാർഥനയും തേട്ടവും ഉസ്താദിനൊപ്പമുണ്ട്‌.

02/09/2010
P K U Naeemi Vellila

Thursday, September 2, 2010

സി.കെ. മുഹമ്മദ് ബാഖവി മരണപ്പെട്ടു.


സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മലപ്പുറം ജില്ലാ സെക്രടറിയും മേല്‍മുറി സ്വലാത്ത് നഗർ‍ ഖാസിയും മഅദിന്‍ കാര്യ ദര്ശിയുമായ സി കെ മുഹമ്മദ്‌ ബാഖവി (55) ബുധനാഴ്ച ( 01/09/2010 )വൈകീട്ട് മരണപ്പെട്ടു

മത സാമൂഹിക വിദ്യഭ്യാസ രംഗങ്ങളിലും സുന്നീ പ്രസ്ഥാന രംഗത്തും നിറ സാനിധ്യമായിരുന്ന ബാഖവി സ്വലാത്ത് നഗറിലെ മ‌‌അദിൻ അടക്കം നിരവധി സ്ഥാപനങ്ങളുടെ കാര്യദർശിയുമായിരുന്നു. ദർസ് മേഖലയിൽ മൂന്ന് പതിറ്റാണ്ടിലധികമായി സേവനരംഗത്തുള്ള അദ്ധേഹത്തിന് എസ്.എസ്.എഫ്. സംസ്ഥന ഉപാദ്യക്ഷൻ സാദിഖ് സഖാഫി പെരിന്താറ്റിരി അടക്കം നൂറുകണക്കിന് ശിഷ്യഗണങ്ങളുണ്ട്.പരേതനായ മരക്കാർ മുസ്‌ലിയാരുടെയും തെക്കേടത്ത് ഖദീജയുടെയും മകനായി ജനിച്ച ബാഖവി ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ബാഖിയാത്തുസ്സാലിഹാത്തിൽ നിന്നാണ് ബിരുദം നേടി അധ്യാപനരംഗത്തെത്തിയത്.

പ്രമുഖ പണ്ഡിതനായിരുന്ന അബ്ദുസ്സമദ് മുസ്ലിയാർ ബൈത്താനിയാണ് പ്രധാന ഉസ്താദ്. കരുളായി ജുമാ മസ്ജിദ്, ചേലേമ്പ്ര കുറുവങ്ങോത്ത്, മേൽമുറി പൊടിയാട്, പൊന്മള പള്ളിപ്പടി, കേച്ചേരി മമ്പ‌ഉൽ ഹുദാ,മഞ്ചേശ്വരം മഞച്ചോല, വലിയ പറപ്പൂർ, കാവതികുളം, പടിഞ്ഞാറ്റുമുറി, ആല്പറ്റ കുളമ്പ് എന്നിവിടങ്ങളിൽ ദർസ് നടത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ താത്തൂരിൽ മുദരിസും ഖാസിയുമായി സേവനമനുഷ്ഠിച്ച് വരുന്നതിനിടെയാണ് മരണം.

ഭാര്യ : ശമീമ ചെമ്മൻ‌കടവ് . മക്കൾ : സുമയ്യ, മുഹമ്മദ് ബഷീർ, അബ്ദുസ്സമദ്. മ‌അദിൻ അസി.മാനേജർ ദുൽഫുഖാർ സഖാഫിയാണ് ജാമാതാവ്. സൈനുദ്ദീൻ ബാഖവി കൂരിയാടിന്റെ ഭാര്യ മർ‌യം, റഷീദ് മുസ്‌ലിയാർ പനങ്ങാങ്ങരയുടെ ഭാര്യ ആയിശ, ഹംസ സഖാഫി പൂക്കോട്ടൂരിന്റെ ഭാര്യ ഉമ്മു കുൽ‌സു എന്നിവർ സഹോദരങ്ങളാണ്.

ഇന്ന് (വ്യാഴം )രാവിലെ 11 മണിക്ക് സ്വലാത്ത് നഗർ മ‌അദിൻ ഗ്രാന്റ് മസ്ജിദിൽ മയ്യിത്ത് നിസ്കാരം. രാത്രി തറാവീഹിനു ശേഷം മ‌അദിൻ കാമ്പസിൽ തഹ്‌ലീലും ദുആ മജ്ലിസുമുണ്ടായിരിക്കും. ഇന്ന് മ‌അദിൻ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും

Wednesday, September 1, 2010

താജുദ്ധീന്‍ മദനി (അന്ദ്രോത്ത്ദ്വീപ്‌) മരണപ്പെട്ടു

31-08-2010

പ്രശസ്ത യുവ പണ്ഡിതനും പ്രഭാഷകനും വാഗ്മിയും സുന്നത്ത്ജമാഅത്തിന്റെ പ്രവര്‍ത്തകനും ആയിരുന്ന ലക്ഷദ്വീപിലെ അന്ദ്രോത്ത്ദ്വീപ്‌ നിവാസി താജുദ്ധീന്‍ മദനി ഉസ്താദ്‌ മരണപ്പെട്ടു.

എല്ലാവരും മയ്യിത്ത് നിസ്കരിക്കുഗയും മഗ്ഫിരത്തിന് വേണ്ടിപ്രാര്‍ഥിക്കുകയും ചെയ്യുക.

ആഹ്മെദ്‌ നിസാര്‍ അന്ദ്രോത്ത്

Wednesday, August 25, 2010

സയ്യിദ് സീതികോയതങ്ങൾ കോട്ടക്കൽ നിര്യാതനായി

സയ്യിദ് മുഹ്സിന്‍ തങ്ങള്‍ ക്ലാരിയുടെ വല്യൂപ്പയുടെ അനുജന്‍ സയ്യിദ് സീതി കോയ തങ്ങള്‍ കോട്ടക്കല്‍ ഇന്ന് രാവിലെ മരണപ്പെട്ടു.


ഇന്നാലില്ലാഹ്..ആ മഹാന്റെ പരോലക ജീവിതം സന്തോഷ പുരിതമാകട്ടെ ആ‍മീന്‍. ഏല്ലാവരും പ്രത്യേകം ദുആ ചെയ്യുക


ദുഅ വസ്സിയതോടെ
നസീര്‍ മുതുകുറ്റി റിയാദ്

Sunday, August 22, 2010

ആലൂര്‍ ബി. കെ. അബ്ദുല്‍ റഹ്‌മാന്‍ ഹാജി നിര്യാതനായി

( കാസറഗോഡ്) ഉപ്പള ബന്തിയോട്ടെ, ‘ബന്തിയോട് ടിമ്പര്‍ മര്‍ചന്റ്’ ഉടമയും ആലൂര്‍ ജുമാ മസ്ജിദ് കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റുമായ ആലൂരിലെ ബി.കെ. അബ്ദുല്‍ റഹ്‌മാന്‍ ഹാജി (72) ഇന്ന് മംഗലാപുരം ആശുപത്രിയില്‍ നിര്യാതനായി .


മയ്യിത്ത് ഇന്ന് വൈകുന്നേരം ആലൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവു ചെയ്യും. പരേതനു വേണ്ടി ദുആ ചെയ്യാനും മയ്യിത്ത് നിസ്കരിക്കാനും ആലൂര്‍ ടി എ മഹമൂദ് ഹാജി ദുബായ് അഭ്യർത്ഥിക്കുന്നു


ആലൂര്‍ ടി എ മഹമൂദ് ഹാജി ദുബായ് ( 050- 4760198 )

Thursday, August 19, 2010

മുഹമ്മദ് കുട്ടി സഖാഫി കട്ടയാട് മരണപ്പെട്ടു

വയനാട് വെള്ളമുണ്ട സുന്നി പ്രവര്‍ത്തകന്‍ മുഹമ്മദ് കുട്ടി സഖാഫി കട്ടയാട് 18.08.10 ബുധനാഴ്ച‍ രാവിലെ മരണപ്പെട്ടു .( ഇന്നാലില്ലാഹ് ) നമ്മെ വിട്ടു പിരിഞ്ഞ ആ പ്രവര്‍ത്തകന്റെ ഖബര്‍ ജിവിതം അല്ലാഹു (സു)സന്തോഷപൂരിതമാകട്ടെ ആമീൻ ‍ദുആ വസ്സിയത്തോടെ

നസീര്‍ മുതുകുറ്റി

Tuesday, August 17, 2010

കരീം തിരൂരിന്റെ മാതാവ് മരണപ്പെട്ടു

റിയാദ് ആര്‍ എസ് എസി സോണല്‍ ജനറല്‍ കണ്‍വീനര്‍ കരീം തിരുരിന്റെ ഉമ്മ ഇരിങ്ങാവൂര്‍ കരെക്കാടന്‍ നഫീസ (16/08/10) രാത്രി മരണപെട്ടു .