അരീക്കോട്: സജീവ സുന്നി പ്രവർത്തകനും എസ് എസ് എഫ് അരീക്കോട് സെക്ടർ ട്രഷററുമായ അശ്ക്കറലി കൊറളിയാടൻ(29)ന് സുന്നീ പ്രവർത്തകർ കണ്ണീരോടെ വിട നൽകി. 20ന് രാവിലെ 10 മണിക്ക് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ജീവിതം ദീനീ സേവനത്തിനായി നീക്കിവെച്ച അശ്ക്കർ നാട്ടിലെ എല്ലാവരുടെയും പ്രിയങ്കരനും എസ് എസ് എഫ് ഫിത്‌യത്തുസ്സദാദ് അംഗവുമായിരുന്നു. എസ് എസ് എഫ് അരീക്കോട് പഞ്ചായത്ത് സെക്രട്ടറി, സെക്ടർ സെക്രട്ടറി, താഴത്തങ്ങാടി യൂനിറ്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.മൈത്ര ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ ജനാസ ഖബറടക്കി. സയ്യിദ് ഇബ്‌റാഹീം ഖലീൽ ബുഖാരി നിസ്കാരത്തിന് നേതൃത്വം നൽകി. വടശ്ശേരി ഹസൻ മുസ്ലിയാർ, സി പി സൈതലവി മാസ്റ്റർ, എൻ എം സ്വാദിഖ് സഖാഫി, ജലീൽ സഖാഫി കടലുണ്ടി, മജീദ് അരിയല്ലൂർ, വി പി എം ഇഷാഖ്, സൈനുദ്ദേീൻ സഖാഫി ഇരുമ്പുഴി, സൈദ് മുഹമ്മദ് അഷരി തുടങ്ങിയവർ പരേതന്റെ വസതി സന്ദർശിച്ചു. മൈത്രയിലെ കൊറളിയാടൻ ഉണ്ണിമുഹമ്മദ് ഹാജിയാണ് പിതാവ്. മാതാവ്: പി വി റുഖിയ. ഭാര്യ: പുവ്വത്തിക്കൽ കുഞ്ഞറമുവിന്റെ മകൾ സാദിയ. സഹോദരങ്ങൾ: സദഖത്തുള്ള, മുനീർ (മക്ക), മമ്മോക്കർ, അഷ്‌റഫ്, സുഹ്‌റ, അസ്മാബി, ആയിഷ, ഫസീല, ഫൗസിയ, ഫാഇദ, അബ്ദുറഊഫ്.
21/09/2010



