സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Sunday, June 5, 2011

വളാഞ്ചേരി പേരശനൂര്‍‍ മുഹമ്മദ്‌ മുസ്ലിയാര്‍ മരണപെട്ടു

പേരശനൂര്‍ : വളാഞ്ചേരി പേരശനൂര്‍ സ്വദേശിയും ദീര്‍ഘകാല മഹല്ലു‍ കാരണവരും ഖതീബുമായിരുന്ന അലസ്സന്‍ വീട്ടില്‍ മുഹമ്മദ്‌ മുസ്ലിയാര്‍
മരണപെട്ടു . മയ്യിത്ത് നിസ്കരികുകയും മഗ്ഫിറതിനായ് പ്രാര്‍ത്ഥിക്കുകയും ചെയുവാന്‍ അഭ്യര്‍ത്ഥിക്കുന്നു

Faisal Al Azhari Eramangalam
al ain

Tuesday, May 31, 2011

C H അബൂബക്കര്‍ തിരുരങ്ങാടി മരണപ്പെട്ടു

R S C ജിദ്ദ സോണ്‍ കണ്‍വീനര്‍ ഖലീലുര്‍ഹുമാന്‍റെ സഹോദരീ ഭര്‍ത്താവ് { C H അബൂബക്കര്‍ തിരുരങ്ങാടി } പെട്ടന്നുണ്ടായ അസുഖം കാരണം മരണപ്പെട്ടു. അല്ലാഹു ആ സഹോദരന്‍റെ എല്ലാ പാപങ്ങളും പൊറുത്തു കൊടുത്ത് ജന്നാത്തുല്‍ ഫിര്‍ദൌസില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീന്‍


എല്ലാ ദുആ സദസ്സുകളിലും ഈ സഹോദരന് വേണ്ടി പ്രത്യേകം ദുആ ചെയ്യണമെന്നു വസ്സിയ്യത്ത് ചെയ്യുന്നു

ഹുസ്സൈന്‍ കറ്റാനം
R S C ജിദ്ദ

30-05-2011

Saturday, May 28, 2011

നിസ്സാം കരുനാഗപ്പള്ളിയുടെ കൊച്ചപ്പയും കൊച്ചുമ്മയും വാഹനാപകടത്തില്‍ മരണപ്പെട്ടു

സുന്നത്ത് ജമാഅത്തിന്‍റെ സജീവ പ്രവര്‍ത്തകന്‍ നിസ്സാം കരുനാഗപ്പള്ളിയുടെ. കൊച്ചപ്പയും കൊച്ചുമ്മയും { മുഹമ്മദ്‌ കുട്ടി, ഫാത്തിമാബീവി } ഇന്നലെ വാഹനാപകടത്തില്‍ ഈ ലോകത്തോട്‌ വിടപറഞ്ഞു. അല്ലാഹുവേ അവരുടെ എല്ലാ പാപങ്ങളും നീ പൊറുത്തു കൊടുത്ത് നീ അനുഗ്രഹിച്ചവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കേണമേ ആമീന്‍.


പള്ളികളിലും ദുആ മജിലിസുകളിലും ഇവര്‍ക്ക് വേണ്ടി ദുആ ചെയ്യാനും മയ്യിത്ത് നിസ്കരിക്കാനും വേണ്ടി ദുആ ചെയ്യുന്നു .

അല്ലാഹുവേ ഞങ്ങളില്‍ നിന്നും മരണപ്പെട്ട എല്ലാവരെയും ഞങ്ങളെയും നീ നിന്‍റെ ജന്നാത്തുല്‍ ഫിര്‍ദൌസില്‍ ഒരുമിച്ചു കൂട്ടണമേ. ആമീന്‍


ദുആ വസ്സിയ്യത്തോടെ ഹുസൈന്‍ കറ്റാനം

Tuesday, May 24, 2011

അയിനിക്കാട്ടെ(കോറോത്ത് ) അയിശുമ്മ മരണപ്പെട്ടു.

From: Abu Fathim <shoukkathali.saadi@gmail.com>


എന്റെ വലിയുപ്പയുടെ സഹോദരി അയിനിക്കാട്ടെ(കോറോത്ത് ) അയിശുമ്മ ഇന്നു രാവിലെ മരണപ്പെട്ടു. ആശിഖത്ത് റസൂലും ദാകിറത്തുമായ 110 വയസിലധികം പ്രായമുണ്ടായിരുന്ന ആ മഹതിക്ക് വേണ്ടി ദുആ ചെയ്യുകയും മയ്യിത്ത് നിസ്കരിക്കുകയും ചെയ്യുക.

Abu Sameeha
Kuppadithara - Nadammal, Wayanad

Saturday, May 21, 2011

പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരുടെ മാതാവ് ഖദീജ ഹജ്ജുമ്മഅന്തരിച്ചു

എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്ഖാദിര്മുസ്ലിയാരുടെ മാതാവ് ഖദീജ ഹജ്ജുമ്മ (90) അന്തരിച്ചു. മറ്റുമക്കള്‍: ഹൈദ്രൂസ്, ബിരിയാമു, നഫീസ, പരേതരായ അലവി ഹാജി, ഉമ്മാച്ചു, ഫാത്വിമ. മരുമക്കള്‍: അബ്ദുല്ല ഹാജി പൊന്മള, അബ്ദുല്ല ഹാജി (സൗദി), പരി മുഹമ്മദ് ഹാജി പൊന്മള, ഫാത്വിമക്കുട്ടി ഹജ്ജുമ്മ, മറിയുമ്മ ഹജ്ജുമ്മ, ഫാത്വിമ, പരേതനായ നന്നമ്പ്ര ആലി മുഹമ്മദ് ഹാജി. ഖബറടക്കം 20-05-11 വെള്ളിയാഴ്ച രാവിലെ 9.30ന് പൊന്മള ജുമാമസ്ജിദ് ഖബര്സ്ഥാനില്‍ നടന്നു

Tuesday, May 17, 2011

സീതി ഹാജി കൊല്ലേരി, കക്കോവ് മരണപ്പെട്ടു

സജീവ സുന്നീ പ്രവര്‍ത്തകന്‍ എഞ്ചിനീയര്‍ അബ്ദുസ്സമദ് കക്കോവിന്റെ പിതാവ് സീതി ഹാജി കൊല്ലേരി, കക്കോവ് 16-05-2011 രാവിലെ ഇഹലോകവാസം വെടിഞ്ഞ വിവരം വ്യസനസമേതം അറിയിക്കുന്നു. ഇന്നാലില്ലാഹി വ‌ഇന്നാ ഇലൈഹി റജിഊന്‍. പരേതന് വേണ്ടി മയ്യിത്ത് നിസ്കരിക്കാനും മഗ്‌ഫിറത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാനും അഭ്യര്‍ത്ഥിക്കുന്നു

Thursday, April 21, 2011

സാജിദ ഉമർ ഹാജി അന്തരിച്ചു

സാജിദ ഉമർ ഹാജി അന്തരിച്ചു. വ്യാഴാഴ്ച ഉച്ചക്ക്‌ രണ്ട്‌ മണിക്ക്‌ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന്‌ കാവതിക്കുളം ജുമാമസ്ജിദ്‌ ഖബർസ്ഥാനിൽ.

Friday, April 15, 2011

വെള്ളറക്കാട് പുത്തൻ പീടികയിൽ അബൂബക്കർ മരണപ്പെട്ടു.

തൃശൂർ : വെള്ളറക്കാട് , പുത്തൻ പീടികയിൽ പരേതനായ മാമുട്ടി മകൻ അബൂബക്കർ ഇന്ന് മഗ്രിബിയോടടുത്ത സമയം മരണപ്പെട്ടു. ഖബറടക്കം നാളെ രാവിലെ വെള്ളറക്കാട് ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ. പരേതനു വേണ്ടി മയ്യിത്ത് നിസ്കരിക്കാനു മഗ്ഫിറത്തിനായി പ്രാർത്ഥിക്കാനും അഭ്യർത്ഥിക്കുന്നു basheer vellarakad

Sunday, April 3, 2011

നെല്ലിക്കുത്ത്‌ ഇസ്മാഈൽ മുസ്ലിയാർ അന്തരിച്ചു


മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര ഉപാധ്യക്ഷനും കാരന്തൂർ മർക്കസ്‌ ശരീഅത്ത്‌ കോളേജ്‌ വൈസ്പ്രിൻസിപ്പലും മലപ്പുറം ജില്ലാ സംയുക്ത ഖാളിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ മലപ്പുറം ജില്ലാ പ്രസിഡന്റും നെല്ലിക്കുത്ത്‌ എം കെ ഇസ്മാഈൽ മുസ്ലിയാർ (72) അന്തരിച്ചു. ഞായറാഴ്ച ഉച്ചക്ക്‌ 12:30ന്‌ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്ത്‌ മണിക്ക്‌ നെല്ലിക്കുത്ത്‌ ജുമാമസ്ജിദ്‌ ഖബർസ്ഥാനിൽ നടക്കും. മുസ്ല്യാരകത്ത്‌ അഹമ്മദ്‌ മുസ്ല്യാരാണ്‌ പിതാവ്‌. ജനനം 1939ൽ. മാതാവ്‌ മറിയം ബിവി. ഏഴാം വയസ്സിൽ ഉപ്പ മരിച്ചു. പിന്നീട്‌ ഉമ്മയുടെ പരിചരണത്തിൽ വളർന്ന്‌ മഹാപ്രതിഭയായി. ഇസ്മാഈൽ എന്ന പേര്‌ തിരഞ്ഞെടുക്കപ്പെട്ടതിന്‌ പിന്നിലും ഒരു കഥയുണ്ട്‌. ഇസ്മാഈൽ മുസ്ലിയാരുടെ ഉപ്പയുടെ ജ്യേഷ്ഠ സഹോദരനായിരുന്നു ഇസ്മാഈൽ. 1921ൽ സാമ്രാജ്യത്വത്തിനെതിരെ ഖിലാഫത്ത്‌ സമരത്തിൽ ആലിമുസ്ലിയാരുടെ സന്തത സഹചാരിയായിരുന്നു അദ്ദേഹം. ആലി മുസ്ലിയാരെ അറസ്റ്റു ചെയ്യാൻ തിരൂരങ്ങാടി പട്ടാളം വളഞ്ഞപ്പോൾ ചെറുത്തുനിൽക്കാൻ ശ്രമിച്ചാണ്‌ ആ ദേശാഭിമാനി രക്തസാക്ഷിയായത്‌. ആ സ്മരണ നിലനിർത്താനാണ്‌ അഹ്മദ്‌ എന്നവർ തന്റെ മകന്‌ ഇസ്മാഈൽ എന്ന പേരുനൽകിയത്‌. നെല്ലിക്കുത്തിലെ സ്വലാഹുദ്ദീൻ മദ്‌റസയിൽ പ്രാഥമിക പഠനം. അഞ്ചാംതരം വരെ സ്കൂളിലും പഠിച്ചു. 12​‍ാം വയസ്സിൽ നിലമ്പൂർ ചന്തക്കുന്നിലാണ്‌ ആദ്യമായി ദർസിൽ ചേരുന്നത്‌. അമ്മാവൻ നെല്ലിക്കുത്ത്‌ കോട്ടക്കുത്ത്‌ കുഞ്ഞസ്സൻ ഹാജിയായിരുന്നു ഉസ്താദ്‌. ശഷം ഉസ്താദ്‌ കിടങ്ങയത്തേക്ക്‌ മാറിയപ്പോൾ കൂടെ പോയി. ആവർഷം ഏതാനും മാസങ്ങൾ ഉസ്താദിന്‌ ദർസില്ലാതിരുന്നപ്പോൾ വെട്ടിക്കാട്ടിരിയിൽ വള്ളുവങ്ങാട്‌ ബാപ്പു മുസ്ലിയാരുടെ ദർസിൽ ചേർന്നു. അടുത്ത വർഷം ഉസ്താദ്‌ കുഞ്ഞസ്സൻ ഹാജി പുല്ലാരയിൽ ദർസ്‌ തുടങ്ങിയപ്പോൾ ഉസ്താദിന്റെ അടുത്തേക്ക്‌ തന്നെ മടങ്ങി. അവിടെ മൂന്ന്‌ വർഷമുണ്ടായിരുന്നു. തുടർന്ന്‌ നഹ്‌വിൽ പ്രത്യേകമായ അവഗാഹം നേടണമെന്ന ലക്ഷ്യത്തോടെ അക്കാലത്ത്‌ ഏറ്റവും പ്രസിദ്ധനായ നഹ്‌വീ പണ്ഡിതൻ കാട്ടുകണ്ടൻകുഞ്ഞഹമ്മദ്‌ മുസ്ലിയാരുടെ വെട്ടത്തൂരിലെ ദർസിൽ ചേർന്നു. വെല്ലൂർ ബാഖിയാത്തിലും പട്ടിക്കാട്ടും മറ്റും മുദരിസായിരുന്ന കരുവാരകുണ്ട്‌ കെ.കെ എന്നറിയപ്പെട്ട പണ്ഡിതൻ ഈ കുഞ്ഞഹമ്മദ്‌ മുസ്ലിയാരുടെ മകനാണ്‌. മഞ്ചേരി അബ്ദുർറഹ്മാൻ മുസ്ലിയാർ, അബ്ദുർറഹ്മാൻ ഫൾഫരി(കുട്ടി​‍ാമുസ്ലിയാർ തുടങ്ങിയവരും പ്രധാന ഗുരുനാഥന്മാരാണ്‌. ആലത്തൂർപടി, കാവനൂർ, അരിമ്പ്ര, പുല്ലാര എന്നിവിടങ്ങളിൽ മുദർരിസായി സേവനം. പിന്നീട്‌ നന്തി ദാറുസ്സലാം അറബിക്‌ കോളേജിൽ വൈസ്പ്രിൻസിപ്പൽ പദവിയിൽ. 1986 മുതൽ മർകസിൽ ശൈഖുൽഹദീസും വൈസ്പ്രിൻസിപ്പലുമായിരുന്നു. വഹാബികളുടെ അത്തൗഹീദിന്‌ `തൗഹീദ്‌ ഒരു സമഗ്രപഠനം` എന്ന ഖണ്ഡനകൃതിയെഴുതി രചനാരംഗത്തു വന്നു. മതങ്ങളിലൂടെ ഒരു പഠനപര്യടനം, മധബുകളും ഇമാമുകളും ഒരു ലഘുപഠനം, മരണാനുബന്ധമുറകൾ, ഇസ്ലാമിക സാമ്പത്തികനിയമങ്ങൾ, ജുമുഅ ഒരു പഠനം തുടങ്ങി നിരവധി മലയാള കൃതികൾ സ്വന്തമായുണ്ട്‌. മിശ്കാതിനെഴുതിയ വ്യാഖ്യാനം `മിർഖാതുൽ മിശ്കാത്‌` പ്രധാന അറബി കൃതിയാണ്‌. അഖാഇദുസ്സുന്ന, ഫിഖ്ഹുസ്സുന്ന എന്നീ ഗ്രന്ഥങ്ങളും ജംഉൽ ജവാമിഅ​‍്‌, ജലാലൈനി എന്നിവക്കെഴുതിയ വ്യാഖ്യാനങ്ങളും എടുത്തുപറയേണ്ടതാണ്‌. 03/04/2011

യൂസുഫ് എന്ന കുഞ്ഞാൻ മരണപ്പെട്ടു


3-04-2011