സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Sunday, July 31, 2011

RSC പ്രവര്‍ത്തകന്‍ അബ്ദുറഹിമാന്‍ വാഹനാപകടത്തില്‍ മരണപെട്ടു

ആര്‍ എസ് സി പ്രവര്‍ത്തകന്‍ അബ്ദുറഹിമാന്‍ മസ് കത്തില്‍ വാഹനാപകടത്തില്‍ മരണപെട്ടു

Wednesday, July 27, 2011

കൊട്ടപ്പുറം പീ ടീ ഇസ്മയില് അന്തരിച്ചു

കൊട്ടപ്പുറം: പൈക്കരതോടി ഇസ്മയില് കുട്ടി (ബാപ്പു)  ഹൃദയാഘാദം

മൂലം അന്തരിച്ചു. ദേഹാശ്വാസ്യത്തെ തുടര്ന്ന് മെഡിക്കല് കോളേജ് ആശുപത്രിയില് എത്തിച്ചിരുന്നു.... കൊട്ടപ്പുറം അങാടിപള്ളിയിലെ മുന് ഇമാം മുഹമ്മദ് .മുസ്ലിയാരുടെ മകനായിരുന്നു ...



ജാനാസ ഇന്ന് വൈകുന്നേരം കൊട്ടപ്പുറം ജുമാ മസ്ജിദ് ഖബര് സ്ഥാനില് മറവു ചെയ്യും. റബ്ബ് തഹാല എല്ലാ പാപങളും പെറുത്ത് കെടുത്ത് ഖബര് ജീവിതം സ്വര്ഗ്ഗീകമാക്കെട്ടെ...ആമിന്

എല്ലാവരും മയ്യത്ത് നിസ്കാര ലിസ്റ്റില് ഉള്പെടുത്തുക ....


THAJUDHEEN AZEEZ .PT


Sunday, July 24, 2011

അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് കണ്ണീരോടെ വിട

തേഞ്ഞിപ്പലം: കണ്ണീരും അടക്കി പിടിച്ച തേങ്ങലും മേലാപ്പിട്ട പണി തീരാത്ത വീടിനുള്ളില്‍ അവര്‍ ചലനമറ്റു കിടന്നു. വീടിന്റെ നെടുംതൂണുകളായ മൂന്ന് പേരുടെയും അതിനകത്ത് ഓടി കളിക്കേണ്ട പൊന്നോമനയുടെയും  വെള്ളയില്‍ പൊതിഞ്ഞ മൃതദേഹങ്ങള്‍ കാണാനാവാതെ ആയിരങ്ങള്‍ തളര്‍ന്നു നിന്നു. വെള്ളിയാഴ്ച കൊണ്ടോട്ടി കൊട്ടപ്പുറം പാണ്ട്യാട്ടുപുറം അപകടത്തില്‍ മരിച്ച ചേലേമ്പ്ര പനയപ്പുറം കുറ്റിയില്‍അരു കാട്ടിപ്പരുത്തി പൂക്കാട്ട് കിളിയങ്ങാട്ട് സെയ്താലി (70), മക്കളായ അബൂബക്കര്‍ (34), ബഷീര്‍ (29), ബഷീറിന്റെ മകന്‍ മുനവ്വിര്‍ സാദിഖ് (ഒമ്പത്) എന്നിവര്‍ക്ക് നാടൊഴുകിയെത്തി വിടചൊല്ലി.ഇവര്‍ക്കൊപ്പം മരിച്ച സെയ്താലിയുടെ മകളുടെ മരുമകന്‍ കക്കോവ് കോട്ടുപാടം അമ്പായത്തിങ്ങല്‍ നൗഫലിന്റെ മൃതദേഹം കക്കോവ് ജുമാമസ്ജിദിലും ഖബറടക്കി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകിട്ട് മൂന്ന് മണിയോടെയാണ് മൃതദേഹങ്ങള്‍ നാല് ആംബുലന്‍സുകളിലായി പനയപ്പുറത്തെ അബൂബക്കറിന്റെ വീട്ടിലെത്തിച്ചത്. നാല് മൃതദേഹങ്ങള്‍ ഒന്നിച്ച് കിടത്തിയപ്പോള്‍ ഒരു നാട് മുഴുവന്‍ തേങ്ങി.സ്ത്രീകള്‍ക്ക് മാത്രമായിട്ടായിരുന്നു വീട്ടില്‍ മയ്യിത്ത് കാണിച്ചത്. മൂന്നരയോടെ പനയപ്പുറം മഅ്ദിനുല്‍ ഹുദാ മദ്‌റസയില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹങ്ങള്‍ ഒരുമണിക്കൂറിന് ശേഷം തൊട്ടടുത്ത ജുമാമസ്ജിദിലെത്തിച്ചു. മേല്‍മുറി മഅ്ദിന്‍ ചെയര്‍മാന്‍ ഇബ്രാഹിം ഖലീല്‍ ബുഖാരി മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കി. നാല് പേര്‍ക്കും അടുത്തടുത്തായി ഒരുക്കിയ ഖബറുകളില്‍ അന്ത്യവിശ്രമമൊരുക്കി മടങ്ങിയപ്പോഴും ദുരന്തത്തിന്റെ ആഘാതം നാട്ടുകാരുടെ മുഖങ്ങളില്‍ നിറഞ്ഞുനിന്നു. മൂന്നരയോടെ വീട്ടിലെത്തിച്ച നൗഫലിന്റെ മയ്യിത്ത് കക്കോവ് ജുമാമസ്ജിദിലെ നമസ്‌കാരത്തിന് ശേഷം നാലരയോടെ ഖബറടക്കി.വെള്ളിയാഴ്ച ഉച്ചക്ക് ശേഷമായിരുന്നു അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്.  അപകടത്തില്‍ പരിക്കേറ്റ് ബഷീറിന്റെ ഭാര്യ മൈമൂന, മക്കളായ സാബിത്ത്, മുബശിര്‍, നൗഫലിന്റെ ഭാര്യ ആയിശാബി എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

by  mtech solution

കൊടിയത്തൂര് സി അബ്ദുല് റഹിമാന് മുസ്ലിയാര് മരണപെട്ടു.

മാവൂര് സെക്ടര് എസ് എസ് എഫ് പ്രസിഡന്റ് ഷാഫി അഹ്സനി യുടെ പിതാവ് കൊടിയത്തൂര് സി അബ്ദുല് റഹിമാന് മുസ്ലിയാര്  മരണപെട്ടു. എസ് വൈ എസ് മാവൂര് യുണിറ്റ് വൈസ് പ്രസിഡന്റും മാവൂര് ഇഹിയാ ഹുസുന്ന പ്രസിഡന്റും ആയിരുന്നു

Saturday, July 23, 2011

SSF പ്രവര്‍ത്തകന്‍ മുഹമ്മദ്‌ കുഞ്ഞി ബൈക്ക് അപകടത്തില്‍ മരണപെട്ടു

SSF നരിക്കോട് പാറമ്മല്  യുണിറ്റ് പ്രവര്ത്തകന്മുഹമ്മദ്കുഞ്ഞി തളിപ്പറമ്പിനടുത്ത് വെച്ച ബൈക്ക് അപകടത്തില്കഴിഞ്ഞ ദിവസം മരണപെട്ടു

പരേതനു വേണ്ടി മയ്യിത്ത് നിസ്കരിക്കാനും മ‌‌അ്‌ഫിറത്തിനായി പ്രാര്‍ത്‌ഥിക്കാനും അഭ്യര്‍ത്‌‌ഥിക്കുന്നു
 

അബ്ദുസ്സമദ് ചാവക്കാടിന്റെ മാതാവ് മരണപെട്ടു.

ഖത്തറില് ജോലി ചെയ്യുന്ന P.K അബ്ദുസ്സമദ് ചാവക്കാടിന്റെ മാതാവ് ബീരുമ്മ  എന്നവര് മരണപെട്ടു. പരേതയുടെ പേരില് മയ്യിത്ത് നമസ്കരിക്കുവാനും മഗ്ഫിരത്തിന് വേണ്ടി ദുആ ചെയ്യാനും അഭ്യര്ത്തിക്കുന്നു

Sajad Meenchanda Jul 20 09:27PM

ദര്സു വിദ്യാര്ഥി നവാസ് വൈത്തിരി മരണപ്പെട്ടു

സയ്യിദ് ശിഹാബുദ്ധീന് ബുഖാരിയുടെ ദര്സു വിദ്യാര്ഥിയായ നവാസ് വൈത്തിരി (23)  മരണപ്പെട്ടു...ആ മുതഅല്ലിം സുഹുര്തിനു വേണ്ടി എല്ലാവരും ദു'ആ ചെയ്യുക



തന്റെ രണ്ടാമത്തെ വയസ്സില് യതീമായ നവാസ് ചെറുപ്പം മുതലേ മ'അദിന് യതീമ്ഖാനയിലായിരുന്നു വളര്ന്നത്..പിന്നീട് സയ്യിദ് ശിഹാബുദ്ധീന് ബുഖാരി തങ്ങള് ദര്സ് തുടങ്ങിയപ്പോള് 'ബദരുദുജ' യിലേക്ക് വരികയും കഴിഞ്ഞ ഏഴു വര്ഷമായി ഇവിടെ ഇതര മേഖലകളില് മികവു പുലര്ത്തിയ നവാസ് , നാട്ടുകാര്ക്കും സുഹുര്തുക്കള്ക്കും ഏറെ പ്രിയങ്കരനായിരുന്നു ..(പെട്ടെന്ന് തലചുറ്റി

വീണു അല്പ സമയത്തിനകം മരണപ്പെടുകയായിരുന്നു -

subanvengara Jul 21 12:31PM

Thursday, July 21, 2011

വെള്ളറക്കാട് ഒതുക്കത്തെയില്‍ ആലികുട്ടി മരണപ്പെട്ടു.

തൃശൂര്‍ : സജീവ സുന്നി പ്രവര്‍ത്തകന്‍ സിറാജുദ്ധീന്‍ വെള്ളറക്കാടിന്റെ വല്ല്യുപ്പ ഒതുക്കത്തെയില്‍ ആലികുട്ടി (80 )ഇന്നലെ (20/07/2011 ബുധന്‍) വൈകീട്ട് മരണപ്പെട്ടു. മക്കള്‍ മൊയ്തുണ്ണി (ഷാര്‍ജ), അബൂബക്കര്‍ (ദുബൈ), മുഹമ്മദലി (ദുബൈ ), റുക്കിയ, പാത്തുണ്ണി, സുഹറ, റംല, മുഹ്‌സിന 

ഖബറടക്കം ഇന്ന് 11 മണിക്ക് വെള്ളറക്കാട് ജുമാ മസ്‌ജിദ് ഖബര്‍സ്ഥാനില്‍. പരേതനു വേണ്ടി മയ്യിത്ത് നിസ്കരിക്കാനും മ‌‌അ്‌ഫിറത്തിനായി പ്രാര്‍ത്‌ഥിക്കാനും അഭ്യര്‍ത്‌‌ഥിക്കുന്നു.


news by :
Basheer Vellarakad

Wednesday, July 20, 2011

ഉസ്മാന് സഖാഫിയുടെ ഉമ്മാമ മരണപെട്ടു.

ബഹ്റൈന് കേരള സുന്നി ജമാഅത്തിന്റെ ഓഫീസ് സെക്രട്ടറി "ഉസ്മാന് സഖാഫി" യുടെ ഉമ്മാമ കണ്ണൂര് സ്വദേശി "മറിയം കുട്ടപറമ്പ"  മരണപെട്ടു.


പരേതയുടെ പേരില് മയ്യിത്ത് നമസ്കരിക്കുവാനും മഗ്ഫിരത്തിന് വേണ്ടി ദുആ ചെയ്യാനും അഭ്യര്തികുന്നു


Raees Umer
raeesumer@gmail.com

Thursday, July 14, 2011

യൂസുഫ് വാണിയന്നൂരിന്റെ മാതാവ്‌ ഫാത്തിമകുട്ടി മരണപ്പെട്ടു

കുവൈറ്റ്‌ RSC യുടെ സജീവ പ്രവര്‍ത്തകനും കുവൈറ്റ്‌ സിറ്റി സോണ്‍ ജോ. കണ്‍വീനരുമായ യൂസുഫ് വാണിയന്നൂരിന്റെ മാതാവ്‌ പുല്ലാട്ട് ഫാത്തിമ കുട്ടി എന്നവര്‍  മരണപ്പെട്ടു. അല്ലാഹു അവരുടെ എല്ലാ പാപങ്ങളും പൊറുത്തുകൊടുത്ത് ജന്നാത്തുല്‍ ഫിര്‍ദൌസില്‍ ഉന്നത പദവി നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍. ആ കുടുംബത്തില്‍ അല്ലാഹു ശാന്തിയും സമാധാനവും ഒപ്പം എല്ലാ അനുഗ്രഹങ്ങളും നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍...

പരേതക്ക്  വേണ്ടി മയ്യിത്ത് നിസ്കരിക്കാനും മഘുഫിറത്തിനും വേണ്ടി ദുആ ചെയ്യാനും എല്ലാ സ്നേഹിതരോടും വസ്സിയ്യത്തു ചെയ്യുന്നു

Shihab Vaniyannoor.