09-07-2009
തൃശൂർ വാടാനപ്പള്ളി മുത്തുക്കോയതങ്ങൾ ഇന്ന് കാലത്ത് നിര്യാതനായി. ഹുസൈൻ തങ്ങൾ വാടാനപ്പള്ളി, കാസിം കോയതങ്ങൾ വാടനപ്പള്ളി (ദുബായ് ) മക്കളാണ്.
Thursday, July 9, 2009
Sunday, June 21, 2009
അബ്‌ദുറഹ്മാൻ കളനാടിന്റെ വിയോറ്റം ; നഷ്ടമായത് കരുത്തുറ്റ കർമ്മയോഗിയെ
കാസർകോട്: നിനച്ചിരിക്കാത്ത സമയത്ത് കാതുകളിലെത്തിയ പ്രിയസുഹൃത്തിന്റെ വിയോഗം സുന്നി പ്രവർത്തകർക്ക് ഉൾക്കൊള്ളാനായില്ല. പ്രമുഖ സുന്നി സാരഥി അബ്ദുറഹ്മാൻ കളനാടിന്റെ മരണം സഹപ്രവർത്തകരെ ഞെട്ടിച്ചുകളഞ്ഞു.നന്നേ ചെറുപ്പത്തിൽതന്നെ കളനാട് യൂനിറ്റ് എസ്‌എസ്‌എഫിലൂടെ സുന്നി സംഘമുന്നേറ്റങ്ങളിൽ കണ്ണിയായ അബ്ദുറഹ്മാൻ 80 കളുടെ അവസാനം പ്രതിസന്ധി നേരിട്ട സമയങ്ങളിൽ ആദർശമാർഗത്തിൽ അടിയുറച്ചുനിന്നതിന്റെ പേരിൽ ഒരുപാട് ത്യാഗം ചെയ്ത പ്രവർത്തകനാണ്. കളനാടിനെ മാതൃകാ യൂനിറ്റായി വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം ചെമനാട് പഞ്ചായത്ത്, കാസർകോട് താലൂക്ക്, ജില്ലാ കമ്മിറ്റികളിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
കാസർകോട് താലൂക്ക് എസ്‌എസ്‌എഫിന്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച അബ്ദുറഹ്മാൻ ജില്ലാ വൈസ് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. സംസ്ഥാന കൗൺസിലറായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. 88ൽ തളങ്കരയിൽ നടന്ന ചരിത്രപ്രസിദ്ധമായ താലൂക്ക് എസ്‌എസ്‌എഫ് സമ്മേളനത്തിന്റെ ജനറൽ കൺവീനറായിരുന്നു. 98ൽ സഅദിയ്യയിൽ നടന്ന ജില്ലാ മുശാഹദയുടെ കൺവീനർ എന്ന നിലയിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തി. ഗൾഫിലും സഅദിയ്യ, മുഹിമ്മാത്ത് തുടങ്ങിയ സ്ഥാപനങ്ങൾക്കുവേണ്ടിയും വിയർപ്പൊഴുക്കിയ അദ്ദേഹം സോഷ്യൽ സർവീസ് ഫോറം എന്ന പേരിൽ യുഎഇയിൽ നാട്ടിലെ എസ്‌എസ്‌എഫ് പ്രവർത്തനങ്ങൾക്ക് വേദിയുണ്ടാക്കി. നാട്ടിൽ വരുന്ന സമയത്തെല്ലാം പ്രധാന സമ്മേളനങ്ങളുടെ വിജയത്തിന് മുന്നണിയിൽ പ്രവർത്തിക്കാൻ ഉത്സാഹിച്ചു. സഅദിയ്യയുടെയും എസ്‌വൈഏശിന്റെയും പ്രധാന സമ്മേളനങ്ങളുടെ മുഖ്യ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്.
എസ്‌എസ്‌എഫിന്റെ മദീനാ മഖ്ദൂം സമ്മേളനത്തിലും കളനാടിന്റെ സംഘാടന മികവുണ്ടായിരുന്നു. ആലിമീങ്ങളെ അതിരറ്റ് ബഹുമാനിച്ചിരുന്ന അബ്ദുറഹ്മാൻ ക്രിയാത്മകമായ അഭിപ്രായങ്ങൾ ഏതു വേദിയിലും വെട്ടിത്തുറന്ന് പറയുമായിരുന്നു. ജീവിതത്തിന്റെ മധ്യാഹ്നത്തിൽ അപ്രതീക്ഷിതമായി വിടചൊല്ലിയ പ്രിയപ്പെട്ട സഹപ്രവർത്തകനെ ഒരുനോക്കുകാണാൻ കളനാട്ടെ വസതിയിലേക്കൊഴുകിയെത്തിയത് ആയിരങ്ങളാണ്.
അബ്ദുറഹ്മാന്റെ ആഗ്രഹം പോലെത്തന്നെ നൂറുകണക്കിനു മുതഅല്ലിമീങ്ങളുടെയും ആലിമീങ്ങളുടെയും നിറസാന്നിധ്യത്തിലാണ് മരണാനന്തര ചടങ്ങുകൾ നടന്നത്. എസ്‌വൈഏശിന്റെയും എസ് എസ്‌എഫിന്റെയും ജില്ലയിലെ നേതാക്കളെല്ലാം മരണാനന്തര ചടങ്ങുകളിൽ സംബന്ധിച്ചു. ജില്ലാ എസ്‌വൈഎസ്, എസ്‌എസ്‌എഫ്, ജാമിഅ സഅദിയ്യ, മുഹിമ്മാത്ത് കമ്മിറ്റികൾ അനുശോചിച്ചു. ഡിവിഷൻ, മേഖലാ, യൂനിറ്റ് തലങ്ങളിൽ അനുസ്മരണ പരിപാടികൾക്ക് എസ്‌വൈഎസ്, എസ്‌എസ്‌എഫ് നേതാക്കൾ ആഹ്വാനം ചെയ്തിട്ടുണ്ട്. എസ്‌എസ്‌എഫ് സംസ്ഥാന സെക്രട്ടറി ആർപി ഹുസൈൻ, ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂർ, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സൈനി, എസ്‌എംഎ ജില്ലാ സെക്രട്ടറി കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, എസ്‌വൈഎസ് ഉടുമ മേഖലാ സെക്രട്ടറി അശ്‌റഫ് കരിപ്പൊടി തുടങ്ങിയവരും അനുശോചിച്ചു.
17/06/2009
എസ്.എസ്.എഫ്.മലപ്പുറം.കോം
Wednesday, June 17, 2009
അബ് ദുറഹ് മാൻ കളനാട് അന്തരിച്ചു
മംഗലാപുരം: എസ്‌എസ്‌എഫ് മുൻ ജില്ലാ സെക്രട്ടറിയും സഅദിയ്യ ഷാർജ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന അബ്ദുറഹ്മാൻ കളനാട് (41) അന്തരിച്ചു. ഷാർജയിൽ ഗ്രോസറി നടത്തുകയായിരുന്ന അബ്ദുറഹ്മാൻ രോഗിയായ മാതാവിനെ കാണാനാണ് രണ്ടാഴ്ച മുമ്പ് നാട്ടിൽ വന്നത്. പനി ബാധിച്ചതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോകാൻ തയ്യാറെടുക്കുകയായിരുന്നു.
17/06/2009
Saturday, May 30, 2009
സുലൈമാൻ സഅദിയുടെ മാതാവ് മരണപ്പെട്ടു
മഞ്ചേരി: ദുബൈ എസ്‌വൈഎസ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് സുലൈമാൻ സഅദി കാരക്കുന്നിന്റെ മാതാവ് വെള്ളിയാഴ്ച രാത്രി നിര്യാതയായി.
30/05/2009
30/05/2009
Monday, May 18, 2009
ഫാത്വിമ കുമരനെല്ലൂർ നിര്യാതയായി
കുമരനെല്ലൂർ അറക്കൽ ജുമാ മസ്ജിദ് ഖത്തീബ് ചുങ്കത്ത് കുഞ്ഞാപ്പു മുസ്ലിയാരുടെ ഭാര്യ ഫാത്വിമ (75 വയസ് ) ഇന്ന് കാലത്ത് 3 മണിക്ക് നിര്യാതയായി.
ഖബറടക്കം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് അറക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കുന്നതാണ്. സൈനുദ്ധീൻ ,ഇബ്‌റാഹിം ,സി.എം. ഉമ്മർ എന്നിവർ മക്കളാണ്.
റസാഖ് മുസ്ലിയാർ മാണൂരിന്റെ ഭാര്യാ മാതാവാണ് പരേത
ഖബറടക്കം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് അറക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കുന്നതാണ്. സൈനുദ്ധീൻ ,ഇബ്‌റാഹിം ,സി.എം. ഉമ്മർ എന്നിവർ മക്കളാണ്.
റസാഖ് മുസ്ലിയാർ മാണൂരിന്റെ ഭാര്യാ മാതാവാണ് പരേത
Thursday, May 7, 2009
പി.എസ്.എ. വഹാബിന്റെ ഭാര്യയും രണ്ട് കുഞ്ഞുങ്ങളും മരണപ്പെട്ടു
എസ് വൈ എസ്, എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവും ഓഫീസ് സെക്രട്ടറിയുമായ പി എസ് എ വഹാബിന്റെ (വരവൂര്‍) ഭാര്യയും രണ്ടു കുഞ്ഞുങ്ങളും മരണപ്പെട്ടു.
കുളത്തില്‍ വസ്‌ത്രമലക്കാന്‍ പോയപ്പോഴാണ് അപകടമെന്നാണ് അറിയാനായത്.
ദുആ ചെയ്യാന്‍ ഉണര്‍ത്തുന്നു..
e-mail message from
അലി അക്‌ബര്‍
സിറാജ് ന്യൂസ്
7/5/2009 3.54 p.m
കുളത്തില്‍ വസ്‌ത്രമലക്കാന്‍ പോയപ്പോഴാണ് അപകടമെന്നാണ് അറിയാനായത്.
ദുആ ചെയ്യാന്‍ ഉണര്‍ത്തുന്നു..
e-mail message from
അലി അക്‌ബര്‍
സിറാജ് ന്യൂസ്
7/5/2009 3.54 p.m
Tuesday, April 28, 2009
ഇബ്രാഹിം ഹാജി പടന്ന
27-04-2009
കാസര്‍ഗോഡ് പടന്ന മാവിലാ കടപ്പുറം പന്ത്രണ്ടിലെ പാണ്ട്യാല വീട്ടില്‍
ഇബ്രാഹിം ഹാജി ( 70) മരണപ്പെട്ടു.
സഹോദരന്‍ അബ്ദുള്ള യു. എ. ഇ. യിലെ കല്‍ബ യില്‍ ജോലി ചെയ്യുന്നു.
സിറാജ് ദിനപ്പത്രം അബുദാബി ബ്യുറോ ചീഫ് മുനീര്‍ പാണ്ട്യാല സഹോദരീ പുത്രനാണ്.
ഇബ്രാഹിം ഹാജിക്ക് വേണ്ടി മയ്യിത്ത് നിസ്കരിക്കണമെന്നു,
അഖിലേന്ത്യാ ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി
കാന്തപുരം എ. പി. അബുബക്കര്‍ മുസ്‌ല്യാര്‍ അറിയിച്ചു .
ഖബറടക്കം പന്ത്രണ്ടിലെ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനിൽ നടന്നു
റഫീഖ് ഏറിയാട്
050 3213006

Tuesday, March 17, 2009
ഇബ്‌റാഹിം മുസ്ലിയാർ കണിയൂർ വാഹനാപകടത്തിൽ മരിച്ചു
മഞ്ചേശ്വരം: എസ് വൈ എസ് മഞ്ചേശ്വരം മേഖലാ ജനറൽ സെക്രട്ടറിയും റെയ്ഞ്ച് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ പരീക്ഷാ ബോർഡ് വൈസ് ചെയർമാനുമായ ഇബ്‌റാഹിം മുസ്ലിയാർ കണിയൂർ (38) വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 2.35ന് മഞ്ചേശ്വരം കടമ്പാറിൽ വെച്ച് ഇബ്‌റാഹിം മുസ്ലിയാർ സഞ്ചരിച്ച ബൈക്കിനു എതിരെ വന്ന ലോറിയിടിച്ചാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. മറെറാരു ബൈക്കിൽ യാത്ര ചെയ്തിരുന്ന സുഹൃത്ത് ഉസ്മാൻ മുസ്ലിയാർ പാത്തൂരിന് സാരമായി പരിക്കേററു. പരേതരായ കണിയൂർ മുഹമ്മദ്കുഞ്ഞി ആഇശ ദമ്പതികളുടെ മകനാണ്. മൈമൂന ചിപ്പാർ, ഖൈറുന്നിസ എന്നിവർ ഭാര്യമാർ. തമീമ, തൗസീന, മുഹമ്മദ് അമീൻ, അനീസ്, ഹലീമത്ത് അസീമ എന്നിവർ മക്കളാണ്. അബൂബക്കർ, അബാസ് എന്നീ സഹോദരന്മാരും മൂന്നു സഹോദരിമാരുമുണ്ട്. മഞ്ചേശ്വരം ഉദയ ഇംഗ്്ലീഷ് മീഡിയം മദ്‌റസാ പ്രധാനാധ്യാപകൻ, മണ്ണംകുഴി മുനീറുൽ ഇസ്ലാം മദ്‌റസാധ്യാപകൻ, കടമ്പാർ ബിലാൽ മസ്ജിദ് ഇമാം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. എസ് വൈ ഏശിനു പുറമെ മുഹിമ്മാത്ത്, മൾഹർ സ്ഥാപനങ്ങളുടെ കമ്മിററിയംഗമായിരുന്നു. എസ് എസ് എഫ് കുമ്പള ഡിവിഷൻ മുൻ വൈസ് പ്രസിഡന്റായ ഇബ്‌റാഹിം മുസ്ലിയാർ, സഅദിയ്യ, അൽബിഷാറ തുടങ്ങിയ സ്ഥാപനങ്ങളുടെ മുൻനിര പ്രവർത്തകനാണ്.
സംഭവമറിഞ്ഞ് നിരവധി നേതാക്കൾ ആശുപത്രിയിലെത്തി. എസ് വൈ എസ് നേതാക്കളായ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, സി അബ്ദുല്ല മുസ്ലിയാർ ഉപ്പള, എ കെ ഇസ്ശുദ്ദേീൻ സഖാഫി, കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, സുലൈമാൻ കരിവെള്ളൂർ, ബശീർ പുളിക്കൂർ, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂർ, അഡ്വ. സി എച്ച് കുഞ്ഞമ്പു എം എൽ എ, ചെർക്കളം അബ്ദുല്ല, എൻ എ നെല്ലിക്കുന്ന്, എ അബ്ദുറഹ്മാൻ, നാഷണൽ അബ്ദുല്ല, അബ്ദുല്ലക്കുഞ്ഞി ബംബ്രാണ, മൂസൽ മദനി തലക്കി, അബ്ദുൽ അസീസ് സൈനി, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, മുഹമ്മദ് സഖാഫി പാത്തൂർ, മുഹമ്മദ് സഖാഫി തോക്കെ, റഫീഖ് മോഗറടുക്ക തുടങ്ങിവർ സന്ദർശിച്ചു.
നിര്യാണത്തിൽ സമസ്ത പ്രസിഡന്റ് താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ അൽബുഖാരി, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, ജനറൽ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, ജാമിഅ സഅദിയ്യ ജനറൽ മാനേജർ മൗലാന എം എ അബ്ദുൽഖാദിർ മുസ്ലിയാർ, സെക്രട്ടറി സയ്യിദ് കെ എസ് ആററക്കോയ തങ്ങൾ കുമ്പോൽ, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എൻ എം സ്വാദിഖ് സഖാഫി, ജനറൽ സെക്രട്ടറി ആർ പി ഹുസൈൻ, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഉമറുൽ ഫാറൂഖ് അൽബുഖാരി തുടങ്ങിയവർ അനുശോചിച്ചു.
17/03/2009
Tuesday, March 10, 2009
കൊളപ്പുറം പുതുപറമ്പ്‌കുഞ്ഞാലി
വിയോഗം
കൊളപ്പുറം പുതുപറമ്പ്‌കുഞ്ഞാലി 9/03/2009 തിങ്കൾ കാലത്ത് നിര്യാതനായി .
മക്കൾ മൺസൂർ കൊളപ്പുറം , അബ്‌ദുൽ നാസർ , അബ്‌ദുൽ ഗഫൂർ എന്നിവർ ജിദ്ദയിൽ ജോലി ചെയ്യുന്നു.
പരേതനു വേണ്ടി മയ്യിത്ത് നിസ്കരിക്കാനും പ്രാർത്ഥിക്കാനും അഭ്യർത്ഥിക്കുന്നു
മക്കൾ മൺസൂർ കൊളപ്പുറം , അബ്‌ദുൽ നാസർ , അബ്‌ദുൽ ഗഫൂർ എന്നിവർ ജിദ്ദയിൽ ജോലി ചെയ്യുന്നു.
പരേതനു വേണ്ടി മയ്യിത്ത് നിസ്കരിക്കാനും പ്രാർത്ഥിക്കാനും അഭ്യർത്ഥിക്കുന്നു
Tuesday, February 3, 2009
സയ്യിദ് ഫസൽ ജമലുല്ലൈലി തങ്ങൾ അന്തരിച്ചു

ഇന്നാലില്ലാഹി...
കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യസ ബോർഡ് വൈസ് പ്രസിഡന്റ് സയ്യിദ് ഫസൽ ജമലുല്ലൈലി തങ്ങൾ അന്തരിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ജംഇയ്യത്തുൽ മുഅല്ലിമീൻ സമ്മേളനം കഴിഞ്ഞ് തിരിച്ച് വരികയായിരുന്ന പരേതനായ ചെമ്മാട് യു.ബാപ്പുട്ടി ഹാജിയുടെ മകൻ ശാഫി ഹാജിയുടെ വാഹനം സയ്യിദ് ഫസൽ ജമലുല്ലൈലി സഞ്ചരിച്ചിരുന്ന വാഹനവുമായി ഇടിച്ചതിനെ തുടർന്ന് ഗുരുതരമായ പരിക്കുകളോടെ തങ്ങളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പി ച്ചിരിക്കുകയായിരുന്നു. മർകസു സ്സഖാഫത്തിസ്സുന്നിയ്യ വൈസ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഫസൽ ജമലുല്ലൈലി ചേളാരി സ്വദേശിയാണ്. ജനാസ വൈകുന്നേരം 7മണിക്ക് തേഞ്ഞിപ്പലം ചെനക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.
03/02/2009

Subscribe to:
Posts (Atom)