സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Saturday, August 1, 2009

പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾ അന്തരിച്ചു.


ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ്‌ സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾ അന്തരിച്ചു. മലപ്പുറത്ത്‌ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 73 വയസായിരുന്നു.



Tuesday, July 21, 2009

ചിത്താരി കെ. മൊയ്‌തു ഹാജി നിര്യാതനായി.

കാഞ്ഞങ്ങാട് : സൗത്ത്‌ ചിത്താരി കൂളിക്കാട്‌ അനീസ മന്‍സിലെ കെ. മൊയ്‌തു ഹാജി (68) നിര്യാതനായി. സൗത്ത് ചിത്താരി പള്ളിയില്‍ അസര്‍ നിസ്‌കരിച്ച്‌ മടങ്ങുമ്പോള്‍ നെഞ്ച്‌ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നു ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പരേതനായ കൂളിക്കാട്‌ ചാപ്പ അബ്‌ദു റഹ്‌മാന്‍ ഹാജിയുടെ മകള്‍ കുഞ്ഞാമിന ഹജ്ജുമയാണ്‌ ഭാര്യ. മക്കള് ‍: മുഹമ്മദ്‌ കുഞ്ഞി, അസീസ്‌ (അബുദാബി), കുഞ്ഞി പാത്തു, കുഞ്ഞി ആയ്ശു, നസീമ, ജമീല, അനിസ, മരുമക്കള്‍ : മുട്ടുന്തല എം. കുഞ്ഞി മൊയ്‌തീന്‍ ഹാജി (അബുദാബി), കോട്ടയില്‍ അഹമ്മദ്‌, കോട്ടപ്പുറം ഷാഫി, ചേറ്റുകുണ്ട്‌ ഹനീഫ, സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, ഖദീജ. ദീര്‍ഘ കാലം ഗള്‍ഫില്‍ ആയിരുന്ന മൊയ്തു ഹാജി ഷാര്‍ജ റോളയില്‍ കട നടത്തിയിരുന്നു. ഖബറടക്കം ബുധനാഴ്‌ച ഉച്ചയോടെ സൗത്ത് ചിത്താരി ‌ ജുമാ മസ്‌ജിദ്‌ ഖബര്‍ സ്ഥാനില്‍ നടക്കും. പരേതന്നു വേണ്ടി മയ്യിത്ത്‌ നിസ്കരിക്കാന്‍ ദുബായിലെ ആലൂര്‍ ടി. എ. മഹമൂദ്‌ ഹാജി അഭ്യര്‍ത്ഥിച്ചു.

മരണ വീട്ടിലെ നമ്പര്‍ +91 4672 267639, 9744796114
കടപ്പാട് : www.epathram.com
link here

Monday, July 20, 2009

അഷ്റഫ് പാലക്കോടിന്റെ എളാപ്പ മരണപ്പെട്ടു

ഇന്നാലില്ലാഹി...

ആർ.എസ്‌.സി. യു.എ.ഇ നാഷണൽ കൺവീനൽ അഷറഫ്‌ പാലക്കോടിന്റെ എളാപ്പ കെവി. അബ്ദുൽ കരീം ഹാജി ഇന്ന് (20-07-2009 ) രാവിലെ മരണപ്പെട്ടു.

പരേതനു വേണ്ടി മയ്യിത്ത്‌ നിസ്കരിക്കുവാനും മഗ്‌ഫിറത്തിനായി പ്രാർത്ഥിക്കുവാനും അഭ്യർത്ഥിക്കുന്നു.
കാസിം പുറത്തീൽ

Thursday, July 9, 2009

സയ്യിദ്‌ അബ്ദുല്ല ബുഖാരി (85) അന്തരിച്ചു.



ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മുന്‍ ഷാഹി ഇമാം സയ്യിദ്‌ അബ്ദുല്ല ബുഖാരി (85) അന്തരിച്ചു. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതും കേന്ദ്രമന്ത്രി ഗുലാം നബി ആസാദുമുള്‍പ്പെടെ ഒട്ടേറെ നേതാക്കള്‍ അദ്ദേഹത്തിന്‌ അന്തിമോപചാരമര്‍പ്പിച്ചു.ഒരുകാലത്ത്‌ ഉത്തരേന്ത്യയില്‍ മുസ്‌ലിംങ്ങള്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ടായിരുന്ന ഇമാം ആയിരുന്നു അബ്ദുല്ല ബുഖാരി. പ്രസംഗങ്ങളിലൂടെ എന്നും വിവാദത്തില്‍ നിറഞ്ഞ ബുഖാരിക്കെതിരെ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നും അറസ്റ്റുവാറന്റ്‌ ഉണ്ടായിരുന്നു. എന്നാല്‍ ക്രമസമാധാനത്തിന്റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യാന്‍ പോലീസ്‌ എപ്പോഴും മടിച്ചുനില്‍ക്കുകയാണുണ്ടായത്‌. കേരളാ ഹൈക്കോടതി ഉള്‍പ്പെടെ ഒട്ടേറെ കോടതികള്‍ നോട്ടീസ്‌ അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. അടിയന്തരാവസ്ഥയില്‍ സഞ്‌ജയ്‌ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന നിര്‍ബന്ധ വന്ധ്യംകരണത്തിനെതിരെയും തുര്‍ക്ക്‌മാന്‍ ഗേറ്റ്‌ സംഭവങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാടെടുത്തുകൊണ്ടാണ്‌ അദ്ദേഹം ജുമാമസ്‌ജിദ്‌ കേന്ദ്രമാക്കി മുസ്‌ലിങ്ങളെ സംഘടിപ്പിച്ചത്‌. അടിയന്തരാവസ്ഥയ്‌ക്കുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടി അദ്ദേഹത്തെ രാഷ്ട്രീയമായി ഉപയോഗിച്ചു. പിന്നീട്‌ ജനതാദളിന്റെ നിലപാടുകളെ പിന്തുണച്ചുകൊണ്ടും ബുഖാരി കോണ്‍ഗ്രസ്സിനെതിരെ നിലപാടെടുത്തു. 2002ല്‍ അബ്ദുല്ല ബുഖാരിയുടെ മകന്‍ സയ്യിദ്‌ അഹമ്മദ്‌ ബുഖാരി ഇമാം ആയി. 2004 ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം എന്‍.ഡി.എ.യ്‌ക്ക്‌ അനുകൂലമായ രാഷ്ട്രീയനിലപാടെടുത്തത്‌ വിവാദമായിരുന്നു.

09-07-2009

മുത്തുക്കോയതങ്ങൾ വാടനപ്പള്ളി നിര്യാതനായി

09-07-2009

തൃശൂർ വാടാനപ്പള്ളി മുത്തുക്കോയതങ്ങൾ ഇന്ന് കാലത്ത് നിര്യാതനായി. ഹുസൈൻ തങ്ങൾ വാടാനപ്പള്ളി, കാസിം കോയതങ്ങൾ വാടനപ്പള്ളി (ദുബായ് ) മക്കളാണ്.

Sunday, June 21, 2009

അബ്‌ദുറഹ്മാൻ കളനാടിന്റെ വിയോറ്റം ; നഷ്ടമായത് കരുത്തുറ്റ കർമ്മയോഗിയെ

കാസർകോട്‌: നിനച്ചിരിക്കാത്ത സമയത്ത്‌ കാതുകളിലെത്തിയ പ്രിയസുഹൃത്തിന്റെ വിയോഗം സുന്നി പ്രവർത്തകർക്ക്‌ ഉൾക്കൊള്ളാനായില്ല. പ്രമുഖ സുന്നി സാരഥി അബ്ദുറഹ്മാൻ കളനാടിന്റെ മരണം സഹപ്രവർത്തകരെ ഞെട്ടിച്ചുകളഞ്ഞു.

നന്നേ ചെറുപ്പത്തിൽതന്നെ കളനാട്‌ യൂനിറ്റ്‌ എസ്‌എസ്‌എഫിലൂടെ സുന്നി സംഘമുന്നേറ്റങ്ങളിൽ കണ്ണിയായ അബ്ദുറഹ്മാൻ 80 കളുടെ അവസാനം പ്രതിസന്ധി നേരിട്ട സമയങ്ങളിൽ ആദർശമാർഗത്തിൽ അടിയുറച്ചുനിന്നതിന്റെ പേരിൽ ഒരുപാട്‌ ത്യാഗം ചെയ്ത പ്രവർത്തകനാണ്‌. കളനാടിനെ മാതൃകാ യൂനിറ്റായി വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം ചെമനാട്‌ പഞ്ചായത്ത്‌, കാസർകോട്‌ താലൂക്ക്‌, ജില്ലാ കമ്മിറ്റികളിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്‌.

കാസർകോട്‌ താലൂക്ക്‌ എസ്‌എസ്‌എഫിന്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച അബ്ദുറഹ്മാൻ ജില്ലാ വൈസ്‌ പ്രസിഡന്റ്‌, സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. സംസ്ഥാന കൗൺസിലറായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്‌. 88ൽ തളങ്കരയിൽ നടന്ന ചരിത്രപ്രസിദ്ധമായ താലൂക്ക്‌ എസ്‌എസ്‌എഫ്‌ സമ്മേളനത്തിന്റെ ജനറൽ കൺവീനറായിരുന്നു. 98ൽ സഅദിയ്യയിൽ നടന്ന ജില്ലാ മുശാഹദയുടെ കൺവീനർ എന്ന നിലയിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തി. ഗൾഫിലും സഅദിയ്യ, മുഹിമ്മാത്ത്‌ തുടങ്ങിയ സ്ഥാപനങ്ങൾക്കുവേണ്ടിയും വിയർപ്പൊഴുക്കിയ അദ്ദേഹം സോഷ്യൽ സർവീസ്‌ ഫോറം എന്ന പേരിൽ യുഎഇയിൽ നാട്ടിലെ എസ്‌എസ്‌എഫ്‌ പ്രവർത്തനങ്ങൾക്ക്‌ വേദിയുണ്ടാക്കി. നാട്ടിൽ വരുന്ന സമയത്തെല്ലാം പ്രധാന സമ്മേളനങ്ങളുടെ വിജയത്തിന്‌ മുന്നണിയിൽ പ്രവർത്തിക്കാൻ ഉത്സാഹിച്ചു. സഅദിയ്യയുടെയും എസ്‌വൈഏശിന്റെയും പ്രധാന സമ്മേളനങ്ങളുടെ മുഖ്യ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്‌.

എസ്‌എസ്‌എഫിന്റെ മദീനാ മഖ്ദൂം സമ്മേളനത്തിലും കളനാടിന്റെ സംഘാടന മികവുണ്ടായിരുന്നു. ആലിമീങ്ങളെ അതിരറ്റ്‌ ബഹുമാനിച്ചിരുന്ന അബ്ദുറഹ്മാൻ ക്രിയാത്മകമായ അഭിപ്രായങ്ങൾ ഏതു വേദിയിലും വെട്ടിത്തുറന്ന്‌ പറയുമായിരുന്നു. ജീവിതത്തിന്റെ മധ്യാഹ്നത്തിൽ അപ്രതീക്ഷിതമായി വിടചൊല്ലിയ പ്രിയപ്പെട്ട സഹപ്രവർത്തകനെ ഒരുനോക്കുകാണാൻ കളനാട്ടെ വസതിയിലേക്കൊഴുകിയെത്തിയത്‌ ആയിരങ്ങളാണ്‌.

അബ്ദുറഹ്മാന്റെ ആഗ്രഹം പോലെത്തന്നെ നൂറുകണക്കിനു മുതഅല്ലിമീങ്ങളുടെയും ആലിമീങ്ങളുടെയും നിറസാന്നിധ്യത്തിലാണ്‌ മരണാനന്തര ചടങ്ങുകൾ നടന്നത്‌. എസ്‌വൈഏശിന്റെയും എസ്‌ എസ്‌എഫിന്റെയും ജില്ലയിലെ നേതാക്കളെല്ലാം മരണാനന്തര ചടങ്ങുകളിൽ സംബന്ധിച്ചു. ജില്ലാ എസ്‌വൈഎസ്‌, എസ്‌എസ്‌എഫ്‌, ജാമിഅ സഅദിയ്യ, മുഹിമ്മാത്ത്‌ കമ്മിറ്റികൾ അനുശോചിച്ചു. ഡിവിഷൻ, മേഖലാ, യൂനിറ്റ്‌ തലങ്ങളിൽ അനുസ്മരണ പരിപാടികൾക്ക്‌ എസ്‌വൈഎസ്‌, എസ്‌എസ്‌എഫ്‌ നേതാക്കൾ ആഹ്വാനം ചെയ്തിട്ടുണ്ട്‌. എസ്‌എസ്‌എഫ്‌ സംസ്ഥാന സെക്രട്ടറി ആർപി ഹുസൈൻ, ജില്ലാ പ്രസിഡന്റ്‌ മൂസ സഖാഫി കളത്തൂർ, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ്‌ സൈനി, എസ്‌എംഎ ജില്ലാ സെക്രട്ടറി കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, എസ്‌വൈഎസ്‌ ഉടുമ മേഖലാ സെക്രട്ടറി അശ്‌റഫ്‌ കരിപ്പൊടി തുടങ്ങിയവരും അനുശോചിച്ചു.

17/06/2009
എസ്.എസ്.എഫ്.മലപ്പുറം.കോം

Wednesday, June 17, 2009

അബ് ദുറഹ് മാൻ കളനാട്‌ അന്തരിച്ചു

മംഗലാപുരം: എസ്‌എസ്‌എഫ്‌ മുൻ ജില്ലാ സെക്രട്ടറിയും സഅദിയ്യ ഷാർജ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന അബ്ദുറഹ്മാൻ കളനാട്‌ (41) അന്തരിച്ചു. ഷാർജയിൽ ഗ്രോസറി നടത്തുകയായിരുന്ന അബ്ദുറഹ്മാൻ രോഗിയായ മാതാവിനെ കാണാനാണ്‌ രണ്ടാഴ്ച മുമ്പ്‌ നാട്ടിൽ വന്നത്‌. പനി ബാധിച്ചതിനെ തുടർന്ന്‌ വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടേക്ക്‌ കൊണ്ടുപോകാൻ തയ്യാറെടുക്കുകയായിരുന്നു.
17/06/2009

Saturday, May 30, 2009

സുലൈമാൻ സഅദിയുടെ മാതാവ് മരണപ്പെട്ടു

മഞ്ചേരി: ദുബൈ എസ്‌വൈഎസ്‌ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ സുലൈമാൻ സഅദി കാരക്കുന്നിന്റെ മാതാവ്‌ വെള്ളിയാഴ്ച രാത്രി നിര്യാതയായി.

30/05/2009

Monday, May 18, 2009

ഫാത്വിമ കുമരനെല്ലൂർ നിര്യാതയായി

കുമരനെല്ലൂർ അറക്കൽ ജുമാ മസ്ജിദ്‌ ഖത്തീബ്‌ ചുങ്കത്ത്‌ കുഞ്ഞാപ്പു മുസ്ലിയാരുടെ ഭാര്യ ഫാത്വിമ (75 വയസ്‌ ) ഇന്ന്‌ കാലത്ത്‌ 3 മണിക്ക്‌ നിര്യാതയായി.

ഖബറടക്കം ഇന്ന്‌ ഉച്ചതിരിഞ്ഞ്‌ 3 മണിക്ക്‌ അറക്കൽ ജുമാ മസ്ജിദ്‌ ഖബർസ്ഥാനിൽ നടക്കുന്നതാണ്‌. സൈനുദ്ധീൻ ,ഇബ്‌റാഹിം ,സി.എം. ഉമ്മർ എന്നിവർ മക്കളാണ്‌.
റസാഖ്‌ മുസ്ലിയാർ മാണൂരിന്റെ ഭാര്യാ മാതാവാണ്‌ പരേത

Thursday, May 7, 2009

പി.എസ്.എ. വഹാബിന്റെ ഭാര്യയും രണ്ട് കുഞ്ഞുങ്ങളും മരണപ്പെട്ടു

എസ്‌ വൈ എസ്‌, എസ്‌ എസ്‌ എഫ്‌ തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവും ഓഫീസ്‌ സെക്രട്ടറിയുമായ പി എസ്‌ എ വഹാബിന്റെ (വരവൂര്‍) ഭാര്യയും രണ്ടു കുഞ്ഞുങ്ങളും മരണപ്പെട്ടു.

കുളത്തില്‍ വസ്‌ത്രമലക്കാന്‍ പോയപ്പോഴാണ്‌ അപകടമെന്നാണ്‌ അറിയാനായത്‌.
ദുആ ചെയ്യാന്‍ ഉണര്‍ത്തുന്നു..


e-mail message from
അലി അക്‌ബര്‍
സിറാജ് ന്യൂസ്
7/5/2009 3.54 p.m