സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Friday, May 7, 2010

പ്രസ്ഥാനത്തിന്‌വേണ്ടി ജീവിച്ച എസ്.എ റഹ്‌മാൻ



മലപ്പുറം: സമുദായത്തിനും പ്രസ്ഥാനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച എസ്‌ എ റഹ്മാന്റെ വിയോഗം ഇനിയും ഉൾകൊള്ളാൻ അടുത്തറിയുന്നവർക്കും ബന്ധുക്കൾക്കുമായിട്ടില്ല. ബന്ധുവിനെ വിദേശത്തേക്ക്‌ യാത്രയാക്കി നെടുമ്പാശേരിയിൽ നിന്നും മടങ്ങും വഴി കോട്ടക്കൽ പാലത്തറയിൽ വെച്ചുണ്ടായ അപകടത്തിലാണ്‌ എസ്‌ വൈ എസ്‌ ജില്ലാ കൗൺസിൽ അംഗമായ അരീക്കോട്‌ പൂവ്വത്തിക്കൽ സ്രാമ്പിയൻ അബ്ദുർറഹ്‌മാൻ (40) എന്ന എസ്‌ എ റഹ്‌മാൻ മരണപ്പെട്ടത്‌.

ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ്‌ ഇതുവഴി സർവീസ്‌ നടത്തുന്ന സ്വകാര്യ ബസിന്‌ പുറകിലിടിക്കുകയായിരുന്നു. ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും പ്രസ്ഥാനത്തിനൊപ്പം നടന്ന റഹ്‌മാൻ സമുദായ സേവനത്തിനിടയിൽ ജീവിക്കാൻ മറന്ന പ്രാസ്ഥാനിക രംഗത്തെ അപൂർവ പ്രതിഭാശാലിയായിരുന്നു. പ്രാസംഗികനും മികച്ച സംഘാടകനുമായ റഹ്മാൻ രിസാല ഉൾപ്പെടെ ഇസ്ലാമിക പ്രസിദ്ധീകരണങ്ങളിലെ ആദ്യകാല എഴുത്തുകാരനായിരുന്നു. ഏറനാട്‌ താലൂക്ക്‌ എസ്‌ എസ്‌ എഫിന്റെ അവസാന പ്രസിഡന്റായിരുന്ന ഇദ്ദേഹം പിന്നീട്‌ എസ്‌ വൈ എസ്‌ ഘടകങ്ങളിൽ സജീവ സാന്നിധ്യമാകുകയായിരുന്നു. ജോലി ആവശ്യാർഥം വിദേശത്ത്‌ പോയ റഹ്മാൻ 2005ൽ തിരിച്ചു വന്നതിന്‌ ശേഷം വീണ്ടും തന്റെ പ്രവർത്തനഗോദയിൽ ചുവടുറപ്പിക്കുകയായിരുന്നു. തിരൂരങ്ങാടി ബാപ്പു മുസ്ലിയാരുടെ പ്രധാന ശിഷ്യരിൽ ഒരാളുമാണ്‌. എസ്‌ വൈ എസ്‌ ഊർങ്ങാട്ടിരി പഞ്ചായത്ത്‌ സെക്രട്ടറി, പൂവ്വത്തിക്കൽ നുസ്‌റത്തുൽ ഇസ്ലാം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഈ മാസം ഒൻപതിന്‌ നടക്കുന്ന എസ്‌ വൈ എസ്‌ ഊർങ്ങാട്ടിരി പഞ്ചായത്ത്‌ ആദർശസമ്മേളനത്തിന്റെ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയാക്കിയാണ്‌ ഇദ്ദേഹം വിട പറഞ്ഞത്‌. ഇന്ന്‌ നടക്കേണ്ട ബൈക്ക്‌ റാലിയുൾപ്പെടെയുള്ള സമ്മേളന അനുബന്ധ പ്രവർത്തനങ്ങൾ ഈ കാര്യദർശി ചിട്ടയോടെ ക്രമീകരിച്ചിരുന്നു. ചങ്കുവെട്ടി സ്വകാര്യ ആശുപത്രിയിൽ മരണ വിവരമറിഞ്ഞ്‌ എസ്‌ വൈ എസ്‌ ജില്ലാ സെക്രട്ടറി മുസ്തഫ മാസ്റ്റർ കോഡൂർ, കോട്ടക്കൽ മേഖലാ സെക്രട്ടറി മുഹമ്മദ്‌ ക്ളാരി എന്നിവരുടെ നേതൃത്വത്തിൽ നിരവധി എസ്‌ വൈ എസ്‌, എസ്‌ എസ്‌ എഫ്‌ പ്രവർത്തകരാണ്‌ എത്തിയത്‌. തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കൊണ്ടു വന്നപ്പോഴും ആശുപത്രി പരിസരത്ത്‌ നിരവധി സുന്നി പ്രവർത്തകരാണ്‌ തടിച്ചു കൂടിയത്‌. എസ്‌ വൈ എസ്‌ സംസ്ഥാന സെക്രട്ടറിമാരായ എൻ അലി അബ്ദുല്ല, സി പി സൈതലവി മാസ്റ്റർ, മജീദ്‌ കക്കാട്‌, മുഹമ്മദ്‌ പറവൂർ, ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ മാസ്റ്റർ കോഡൂർ, വടശ്ശേരി ഹസ്സൻ മുസ്ലിയാർ, കെ ടി ത്വാഹിർ സഖാഫി, എളങ്കൂർ സയ്യിദ്‌ മുത്തുക്കോയ തങ്ങൾ പരേതന്റെ വസതി സന്ദർശിച്ചു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ചൂളാട്ടിപ്പാറ സുന്നി ജുമുഅ മസ്ജിദ്‌ ഖബർ സ്ഥാനിൽ മറവ്‌ ചെയ്തു. കെ പി എച്ച്‌ തങ്ങൾ മയ്യിത്ത്‌ നിസ്കാരത്തിന്‌ നേതൃത്വം നൽകി. ചെമ്മാട്‌ ടൗൺ സുന്നി മസ്ജിദിൽ നടന്ന മയ്യിത്ത്‌ നിസ്കാരത്തിന്‌ പൊന്മള മൊയ്തീൻകുട്ടി മുസ്ലിയാർ നേതൃത്വം നൽകി.

06/05/2010

Wednesday, May 5, 2010

എസ്‌.എ റഹ്‌മാൻപുവ്വത്തിക്കൽ വാഹനാപകടത്തിൽ മരിച്ചു

മലപ്പുറം: എസ്‌വൈ എസ്‌ ഊർങ്ങാട്ടിരി പഞ്ചായത്ത്‌ സെക്രട്ടറിയും എസ്എസ്എഫ്‌ മുൻ ഏറനാട്‌ താലൂക്ക്‌ പ്രസിഡന്റുമായിരുന്ന എസ്‌.എ റഹ്‌മാൻപുവ്വത്തിക്കൽ വാഹനപകടത്തിൽ മരിച്ചു. വിദേശത്തേക്ക്‌ പോവുകയായിരുന്ന സഹോദരീ പുത്രനെ യാത്രയാക്കി തിരിച്ച്‌ വരുമ്പോൾ ചങ്കുവെട്ടി മാതൃഭൂമി ജംഗ്ഷനിൽ വെച്ച്‌ കാലത്ത്‌ ഏഴിനായിരുന്നു അപകടം.

05/05/2010
http://www.ssfmalappuram.com/

Tuesday, May 4, 2010

അബ്ദുറഹ്‌മാൻ ഇച്ചിലങ്കോട്‌ വാഹനാപകടത്തിൽ മരിച്ചു

കുമ്പള: എസ്‌വൈ എസ്‌ റിയാദ്‌ സജീവ പ്രവർത്തകനും, സഅദിയ്യ, മുഹിമ്മാത്ത്‌ സ്ഥാപനങ്ങളുടെ സഹകാരിയുമായ അബ്ദുറഹ്‌മാൻ ഇച്ചിലങ്കോട്‌ കുമ്പള ആരിക്കാടിയിൽ വാഹനാപകടത്തിൽ മരിച്ചു. കുമ്പള ശാന്തിപ്പള്ളിയിൽ നടന്ന ഖാസി സ്ഥനാരോഹണ പരിപാടിയിൽ സംബന്ധിക്കാൻ വരുന്ന വഴിയിലാണ്‌ അപകടമുണ്ടായത്‌.


04/05/2010

Wednesday, April 28, 2010

ഹസ്സൈനാർ ഹാജി ഉദിനൂർ മരണപ്പെട്ടു

കാസർകോട് :എസ്.വൈ.എസ്. ഉദിനൂർ പ്രസിഡന്റ് ഹസ്സൈനാർ ഹാജി അല്പ സമയം മുമ്പ് മരണപ്പെട്ടു. ഹൃദയസ്തംഭനമാണ്‌ മരണകാരണമെന്നറിയുന്നു.


e-mail from :
അസൈനാർ
ഉദിനൂർ ,എസ്.എസ്.എഫ്. യൂനിറ്റ്
assumisry@gmail.com

Monday, April 26, 2010

അബ്ദു‌റഹ്‌മാൻ കുരിക്കൾ മാവൂർ മരണപ്പട്ടു.

അബ്‌ദുറഹ്മാൻ കുരിക്കൾ മാവൂർ കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയിൽ വെച്ച് ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.

ഇ-മെയിൽ
Kunhabdullah Perambra
Riyadh - K.S.A
Mob: +(966) 56 1406778

Saturday, April 24, 2010

മരക്കാർ ഹാജി മുക്കം മരണപ്പെട്ടു.

എൻ.ടി. മരക്കാർ ഹാജി (മുക്കം ) ഇന്നലെ (വെള്ളിയാഴ്ച 23-04-2010 ) മരണപ്പെട്ടു. പരേതനു വേണ്ടി മയ്യിത്ത് നിസ്കരിക്കാനും ദുആ ചെയ്യാനും അഭ്യർത്ഥിക്കുന്നു.


jaffar kolikkal [jaffarkl@gmail.com]

Thursday, April 22, 2010

അബ്ദുസ്സമദ് മൗലവി കാഞ്ഞിപ്പുഴ മരണപ്പെട്ടു

മണപള്ളി മുസ്ലിം ജമാഅത്തിലെ മുന്‍ ഖതീബ് അബ്ദുസ്സമദ് മൗലവി കാഞ്ഞിപ്പുഴ മരണപ്പെട്ടു.

ഉസ്താദിന് വേണ്ടി മയ്യിത്ത്‌ നിസ്കരിക്കാനും മഗ്ഫിറത്തിന് വേണ്ടി ദുആ ചെയ്യാനും വിനയപൂര്‍വ്വം ആവശ്യപ്പെടുന്നു


e-mail from :
Hussain Kattanam [abuameen786@gmail.com]

Monday, April 19, 2010

സുൽഫീക്കർ സഖാഫിയുടെ പിതാവ്‌ മരണപെട്ടു





മലപ്പുറം: എസ്‌ എസ്‌ എഫ്‌ ജില്ലാ പ്രവർത്തക സമിതി അംഗം മേൽമുറി സുൽഫീക്കർ സഖാഫി (മഅ​‍്ദിൻ) യുടെ പിതാവ്‌ മാടമ്പി കുഞ്ഞറമു ഹാജി മരണപെട്ടു. മയ്യിത്ത്‌ നിസ്കാരം തിങ്കളാഴ്ച 19-0-2010 രാവിലെ എട്ടു മണിക്ക്‌ കോണോംപാറ ജുമാമസ്ജിദിൽ.

18/04/2010

Saturday, April 17, 2010

അബ്ദുല്ല കാരാത്തോടിന്‌ ആയിരങ്ങളുടെ പ്രാർഥനാ മൊഴി




മലപ്പുറം: പ്രസ്ഥാന വഴിയിൽ തുടിക്കുന്ന ഓർമകൾ ബാക്കി വെച്ച്‌ അകാലത്തിൽ വിട പറഞ്ഞ അബ്ദുല്ല കാരാത്തോടിന്‌ ആയിരങ്ങളുടെ പ്രാർഥനാ മൊഴി. ഈ മാസം ഒന്നു മുതൽ എസ്‌ എസ്‌ എഫ്‌ സംസ്ഥാന കമ്മിറ്റി നടത്തിയ ഉണർത്തുജാഥയിലെ സ്ഥിരാംഗമായിരുന്നു കർമധീരനായ മുന്നണിപ്പോരാളി. ജാഥ കഴിഞ്ഞ്‌ മടങ്ങുംവഴി തന്റെ ആയുസ്‌ കാലത്തിന്റെ മുഴുസമയവും വിനിയോഗിച്ച പ്രസ്ഥാന വഴിയിൽ തന്നെയായിരുന്നു വിയോഗവും. പ്രസ്ഥാന വഴിയിൽ ഇറങ്ങിയ ശേഷം ഈ കർമയോഗി സ്വന്തം കട്ടിലിലുറങ്ങിയത്‌ അപൂർവമായിരുന്നു. എസ്‌ എസ്‌ എഫിന്റെ ഫിത്‌യതുസ്സദാദ്‌, അൽ ഇസ്വാബ സംഘങ്ങളിൽ നിറസാന്നിധ്യമായിരുന്നു. സംഘടനാ പ്രവർത്തകർക്കിടയിൽ ഏകാംഗ പ്രകടനങ്ങൾക്ക്‌ ആവേശത്തിന്റെ കൊടി പിടിച്ചതും അബ്ദുല്ല തന്നെ. പിരിവിനിറങ്ങുമ്പോഴും നിറപുഞ്ചിരിയോടെ കലക്ഷൻ നടത്തുന്ന അബ്ദുല്ലയുടെ മുഖം മറക്കാനാകില്ല. സംഘടനാ പ്രവർത്തനത്തിനായി നോട്ടീസൊട്ടിച്ചും ബാനർ കെട്ടിയും രംഗത്തുണ്ടായിരുന്ന അബ്ദുല്ല ഇടവേളയിൽ ലഭിക്കുന്ന സമയം പള്ളികളിലും പ്രസ്ഥാന കാര്യാലയങ്ങളിലുമാണ്‌ ചെലവിട്ടത്‌. നിറപുഞ്ചിരിയുടെ ആദർശ വഴിയിൽ സഞ്ചരിച്ച ഈ കർമയോഗി സംഘാടകർക്ക്‌ വലിയൊരു പാഠം നൽകിയാണ്‌ യാത്രയായത്‌. മരിക്കുമ്പോൾ അദ്ദേഹത്തിന്‌ 26 വയസ്സായിരുന്നു. പിതാവ്‌ അലവിക്കുട്ടി, മാതാവ്‌ നഫീസ, ഭാര്യ സഫീന, മകൾ ഫാത്തിമ ശമീന.

മയ്യിത്ത്‌ നിസ്കാരത്തിന്‌ സയ്യിദ്‌ ഇബ്‌റാഹീം ഖലീൽ ബുഖാരി നേതൃത്വം നൽകി. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സ്വാദിഖ്‌ സഖാഫി പെരിന്താറ്റിരി, സയ്യിദ്‌ ഹുസൈൻ ശിഹാബ്‌ ആറ്റക്കോയ തങ്ങൾ, ഇ സുലൈമാൻ മുസ്ലിയാർ, സി പി സൈതലവി, എൻ അലിഅബ്ദുല്ല, അലവി സഖാഫി കൊളത്തൂർ, പി എം മുസ്തഫ കോഡൂർ, കെ ടി ത്വാഹിർ സഖാഫി, ആർ പി ഹുസൈൻ, കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി, എ കെ ശശീന്ദ്രൻ എം എൽ എ, മുൻമന്ത്രി എ സി ഷൺമുഖദാസ്‌, പി കെ കുഞ്ഞാലിക്കുട്ടി, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി കെ കുഞ്ഞു പരേതന്റെ വസതി സന്ദർശിച്ചു. മയ്യിത്ത്‌ കാരാതോട്‌ ജുമുഅ മസ്ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി. ​‍


ഫോട്ടോ :ഫഹദ് ഇരുമ്പുഴി

Friday, April 16, 2010

അബ്‌ദുല്ല കാരത്തോട്‌ വാഹനാപകടത്തിൽ മരിച്ചു



മാരുതി വാനില്‍ ലോറിയിടിച്ച്‌ എസ്‌ എസ്‌ എഫ്‌ പ്രവര്‍ത്തകന്‍ മരിച്ചു
Friday, 16 April 2010 16:37

കൊയിലാണ്ടി: ദേശീയ പാതയില്‍ കൊയിലാണ്ടിക്കും മൂടാടിക്കുമിടയില്‍ 17-ാം മൈലില്‍ മാരുതി വാനില്‍ ലോറിയിടിച്ച്‌ വാന്‍ യാ്രതക്കാരനായ എസ്‌ എസ്‌ എഫ്‌ പ്രവര്‍ത്തകന്‍ മരിച്ചു. നാല്‌ പേര്‍ക്ക്‌ പരുക്കേറ്റു. മാരുതിവാന്‍ യാത്രക്കാരനായ മലപ്പുറം ഊരകം കാരത്തോട്‌ സ്വദേശി ചക്കിപ്പാറയില്‍ അലവിക്കുട്ടിയുടെ മകന്‍ അബ്‌ദുല്ല (29) ആണ്‌ മരിച്ചത്‌.

ഇന്നലെ രാവിലെ ഏഴ്‌ മണിയോടെയാണ്‌ സംഭവം. ഹൊസങ്കടിയില്‍ എസ്‌ എസ്‌ എഫ്‌ ഉണര്‍ത്തു ജാഥയില്‍ പങ്കെടുത്ത ശേഷം തിരിച്ചുവരികയായിരുന്ന ജാഥ അംഗങ്ങള്‍ സഞ്ചരിച്ച വാനാണ്‌ അപടത്തില്‍ പെട്ടത്‌. ജാഥയിലെ സ്ഥിരാംഗവും വളണ്ടിയറുമായിരുന്നു അബ്‌ദുല്ല. എസ്‌ എസ്‌ എഫ്‌ കൊണ്ടോട്ടി ഡിവിഷന്‍ സെക്രട്ടറിയും മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ സി കെ എം ഫാറൂഖ്‌ പള്ളിക്കല്‍ (26, വെളിമുക്ക്‌ സെക്രട്ടറി മുഹമ്മദ്‌ ഫള്‌ല്‍ (23), വാന്‍ ഡ്രൈവര്‍ അയ്യൂബ്‌ ഒല്ലൂര്‍ (25) ജാഥാംഗം ശഫീഖ്‌ പെരിമ്പലം (23) എന്നിവരെ പരുക്കുകളോടെ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ മാരുതിവാന്‍ സമീപത്തെ ചാലിലേക്ക്‌ മറിഞ്ഞു. സമീപവാസികളാണ്‌ അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്‌. ആശുപത്രിയിലേക്കുള്ള വഴിമധേ്യയായിരുന്നു അബ്‌ദുല്ലയുടെ മരണം. മലപ്പുറം ഡിവിഷന്‍ എസ്‌ എസ്‌ എഫ്‌ പ്രവര്‍ത്തക സമിതി അംഗമായിരുന്ന അബ്‌ദുല്ല വിദേശപര്യടനം കഴിഞ്ഞ്‌ 20 ദിവസത്തെ അവധിക്കായി നാട്ടിലെത്തിയതായിരുന്നു. ഉണര്‍ത്തു ജാഥ കഴിഞ്ഞ്‌ വീണ്ടും വിദേശത്തേക്ക്‌ പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ്‌ അപകടം. മാതാവ്‌ നഫീസ. ഭാര്യ: സഫീനത്ത്‌, ഒരു വയസ്സുള്ള ഫാത്തിമത്തുല്‍ ശമീമ ഏകമകളാണ്‌. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സ്വാദിഖ്‌ സഖാഫി പെരിന്താറ്റിരി, സയ്യിദ്‌ ഹുസൈന്‍ ശിഹാബ്‌ ആറ്റക്കോയ തങ്ങള്‍, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, സി പി സൈതലവി, എന്‍ അലിഅബ്‌ദുല്ല, അലവി സഖാഫി കൊളത്തൂര്‍, മുസ്‌തഫ മാസ്റ്റര്‍ കോഡൂര്‍, കെ ടി ത്വാഹിര്‍ സഖാഫി, ഡോ. എ പി അബ്‌ദുല്‍ ഹകീം അസ്‌ഹരി, കൂറ്റമ്പാറ അബ്‌ദുര്‍റഹ്‌മാന്‍ ദാരിമി, ആര്‍ പി ഹുസൈന്‍, എ കെ ശശീന്ദ്രന്‍ എം എല്‍ എ, മുന്‍മന്ത്രി എ സി ഷണ്‍മുഖദാസ്‌, പി കെ കുഞ്ഞാലിക്കുട്ടി, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി കെ കുഞ്ഞു പരേതന്റെ വസതി സന്ദര്‍ശിച്ചു. കൊയിലാണ്ടി പോലീസ്‌ ഇന്‍ക്വസ്റ്റ്‌ നടത്തിയ മയ്യിത്ത്‌ താലൂക്ക്‌ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. കൊയിലാണ്ടി സിദ്ദീഖ്‌ പള്ളിയില്‍ നടന്ന മയ്യിത്ത്‌ നിസ്‌കാരത്തിന്‌ എസ്‌ എസ്‌ എഫ്‌ മുന്‍ സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ്‌ മുഹമ്മദ്‌ തുറാബ്‌ തങ്ങളും കാരാതോട്‌ ജുമുഅ മസ്‌ജിദില്‍ നടന്ന മയ്യിത്ത നിസ്‌കാരത്തിന്‌ സയ്യിദ്‌ ഇബ്‌റാഹീം ഖലീല്‍ ബുഖാരിയും നേതൃത്വം നല്‍കി. മയ്യിത്ത്‌ കാരാതോട്‌ ജുമുഅ മസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍ ഖബറടക്കി.


http://www.sirajnews.com/