സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Tuesday, June 14, 2011

SYS കൊല്ലം ജില്ല മുന്‍ പ്രസിഡണ്ട്‌ ശറഫുദ്ധീന്‍ മുസ്‌ലിയാര്‍ മരണപെട്ടു

എസ് വൈ എസ് കൊല്ലം ജില്ല മുന്‍ പ്രസിഡണ്ട്‌, 16 വര്‍ഷത്തോളമായി കയംകുളം ജുമാമസ്ജിദില്‍ മുദരിസും ഇമാമുമായി സേവനം ചെയ്തിരുന്ന ശറഫുദ്ധീന്‍ മുസ്‌ലിയാര്‍ ഇന്നലെ മരണപെട്ടു. ആ മഹാന്റെ പേരില്‍ മയ്യിത്ത് നിസ്കരിക്കുവാനും ദു:അ ചെയ്യുവാനും അഭ്യര്‍ത്ഥിക്കുന്നു

Saturday, June 11, 2011

പി.വി. ഉമ്മര് ഹാജി എളെറ്റില് മരണപെട്ടു

എസ് എസ് എഫ് സംസ്ഥാന അസോസിയെറ്റ് സിക്രടറി പി.വി അഹമദ് കബീര് മാസ്റ്ററുടെ പിതാവ് പി.വി. ഉമ്മര് ഹാജി എളെറ്റില് വട്ടോളി മരണപെട്ടു. മക്കള് മുഹമ്മദ് ജാബിര് ബാഖവി,അഹമ്മദ് കബീര് മാസ്റ്റര്, സുഹറ, സൌദ, ജമാതാക്കള് :സൈതുട്ടി എളെറ്റില് , അബ്ദുല് ഖാദര് നേരോത്ത്


10-06-2011

Friday, June 10, 2011

നാസര്‍ ഹാജി ഒമാച്ചപ്പുഴയുടെ മാതാവ് കുഞ്ഞിരു ഹജ്ജുമ്മ മരണപെട്ടു

സ്ട്രോങ്ങ്‌ ലൈറ്റ് എം ഡി യും സുന്നി പ്രസ്ഥാന സഹകാരിയുമായ നാസര്‍ ഹാജി ഒമാച്ചപ്പുഴ യുടെ മാതാവ് കുഞ്ഞിരു ഹജ്ജുമ്മ ഇന്നലെ രാത്രി മരണപെട്ടു.{ ഇന്നാലി ല്ലാഹ് } തിരുത്തിയില്‍ മുഹമ്മദ്‌ കുട്ടി ഹാജിയുടെ ഭാര്യയാണ്. മക്കള്‍ :റഫിയ,ജമീല, അബ്ദുല്‍ നാസര്‍,സൌദത്ത്,മനാസിര്‍,സുമയ്യത്ത്,തസ് നി,സമീര്‍ ഖബറടക്കം നാളെ രാവിലെ പത്ത് മണിക്ക് ഓമച്ചപ്പുഴ പുത്തന്‍ പള്ളിയില്‍.. അല്ലാഹു (സു) ആ മഹതിയുടെ ഖബറിടം സ്വര്‍ഗ്ഗ പുന്തോപ്പാക്കി കൊടുക്കുമാറാകട്ടെ ആമീന്‍..

പരേതയുടെ പേരില്‍ മയ്യിത്ത് നിസ്കരിക്കുവാനും ദു:അ ചെയ്യുവാനും അഭ്യര്‍ത്ഥിക്കുന്നു

Wednesday, June 8, 2011

ഇസ്മായില്‍ ഇരിവേരി മരണപ്പെട്ടു





കന്സുല്ഉലമാ ചിത്താരി ഹംസ മുസ്ലിയാര്‍,അബ്ദുല്ലത്തീഫ് സഅദി പഴശ്ശി,പട്ടുവം കെ.പി അബൂബക്കര്മുസ്ലിയാര്‍, സുഹൈല്അസ്സഖാഫ് തങ്ങള്‍, പി.കെ അബൂബക്കര്മുസ്ലിയാര്നരിക്കോട്,അബ്ദു റഷീദ് സഖാഫി മെരുവമ്പായി,അബ്ദു റഷീദ് ദാരിമി, ഉമര്മുസ്ലിയാര്വാരം, തുടങ്ങിയവര്അനുശേചിച്ചു.


Sunday, June 5, 2011

വളാഞ്ചേരി പേരശനൂര്‍‍ മുഹമ്മദ്‌ മുസ്ലിയാര്‍ മരണപെട്ടു

പേരശനൂര്‍ : വളാഞ്ചേരി പേരശനൂര്‍ സ്വദേശിയും ദീര്‍ഘകാല മഹല്ലു‍ കാരണവരും ഖതീബുമായിരുന്ന അലസ്സന്‍ വീട്ടില്‍ മുഹമ്മദ്‌ മുസ്ലിയാര്‍
മരണപെട്ടു . മയ്യിത്ത് നിസ്കരികുകയും മഗ്ഫിറതിനായ് പ്രാര്‍ത്ഥിക്കുകയും ചെയുവാന്‍ അഭ്യര്‍ത്ഥിക്കുന്നു

Faisal Al Azhari Eramangalam
al ain

Tuesday, May 31, 2011

C H അബൂബക്കര്‍ തിരുരങ്ങാടി മരണപ്പെട്ടു

R S C ജിദ്ദ സോണ്‍ കണ്‍വീനര്‍ ഖലീലുര്‍ഹുമാന്‍റെ സഹോദരീ ഭര്‍ത്താവ് { C H അബൂബക്കര്‍ തിരുരങ്ങാടി } പെട്ടന്നുണ്ടായ അസുഖം കാരണം മരണപ്പെട്ടു. അല്ലാഹു ആ സഹോദരന്‍റെ എല്ലാ പാപങ്ങളും പൊറുത്തു കൊടുത്ത് ജന്നാത്തുല്‍ ഫിര്‍ദൌസില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീന്‍


എല്ലാ ദുആ സദസ്സുകളിലും ഈ സഹോദരന് വേണ്ടി പ്രത്യേകം ദുആ ചെയ്യണമെന്നു വസ്സിയ്യത്ത് ചെയ്യുന്നു

ഹുസ്സൈന്‍ കറ്റാനം
R S C ജിദ്ദ

30-05-2011

Saturday, May 28, 2011

നിസ്സാം കരുനാഗപ്പള്ളിയുടെ കൊച്ചപ്പയും കൊച്ചുമ്മയും വാഹനാപകടത്തില്‍ മരണപ്പെട്ടു

സുന്നത്ത് ജമാഅത്തിന്‍റെ സജീവ പ്രവര്‍ത്തകന്‍ നിസ്സാം കരുനാഗപ്പള്ളിയുടെ. കൊച്ചപ്പയും കൊച്ചുമ്മയും { മുഹമ്മദ്‌ കുട്ടി, ഫാത്തിമാബീവി } ഇന്നലെ വാഹനാപകടത്തില്‍ ഈ ലോകത്തോട്‌ വിടപറഞ്ഞു. അല്ലാഹുവേ അവരുടെ എല്ലാ പാപങ്ങളും നീ പൊറുത്തു കൊടുത്ത് നീ അനുഗ്രഹിച്ചവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കേണമേ ആമീന്‍.


പള്ളികളിലും ദുആ മജിലിസുകളിലും ഇവര്‍ക്ക് വേണ്ടി ദുആ ചെയ്യാനും മയ്യിത്ത് നിസ്കരിക്കാനും വേണ്ടി ദുആ ചെയ്യുന്നു .

അല്ലാഹുവേ ഞങ്ങളില്‍ നിന്നും മരണപ്പെട്ട എല്ലാവരെയും ഞങ്ങളെയും നീ നിന്‍റെ ജന്നാത്തുല്‍ ഫിര്‍ദൌസില്‍ ഒരുമിച്ചു കൂട്ടണമേ. ആമീന്‍


ദുആ വസ്സിയ്യത്തോടെ ഹുസൈന്‍ കറ്റാനം

Tuesday, May 24, 2011

അയിനിക്കാട്ടെ(കോറോത്ത് ) അയിശുമ്മ മരണപ്പെട്ടു.

From: Abu Fathim <shoukkathali.saadi@gmail.com>


എന്റെ വലിയുപ്പയുടെ സഹോദരി അയിനിക്കാട്ടെ(കോറോത്ത് ) അയിശുമ്മ ഇന്നു രാവിലെ മരണപ്പെട്ടു. ആശിഖത്ത് റസൂലും ദാകിറത്തുമായ 110 വയസിലധികം പ്രായമുണ്ടായിരുന്ന ആ മഹതിക്ക് വേണ്ടി ദുആ ചെയ്യുകയും മയ്യിത്ത് നിസ്കരിക്കുകയും ചെയ്യുക.

Abu Sameeha
Kuppadithara - Nadammal, Wayanad

Saturday, May 21, 2011

പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരുടെ മാതാവ് ഖദീജ ഹജ്ജുമ്മഅന്തരിച്ചു

എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്ഖാദിര്മുസ്ലിയാരുടെ മാതാവ് ഖദീജ ഹജ്ജുമ്മ (90) അന്തരിച്ചു. മറ്റുമക്കള്‍: ഹൈദ്രൂസ്, ബിരിയാമു, നഫീസ, പരേതരായ അലവി ഹാജി, ഉമ്മാച്ചു, ഫാത്വിമ. മരുമക്കള്‍: അബ്ദുല്ല ഹാജി പൊന്മള, അബ്ദുല്ല ഹാജി (സൗദി), പരി മുഹമ്മദ് ഹാജി പൊന്മള, ഫാത്വിമക്കുട്ടി ഹജ്ജുമ്മ, മറിയുമ്മ ഹജ്ജുമ്മ, ഫാത്വിമ, പരേതനായ നന്നമ്പ്ര ആലി മുഹമ്മദ് ഹാജി. ഖബറടക്കം 20-05-11 വെള്ളിയാഴ്ച രാവിലെ 9.30ന് പൊന്മള ജുമാമസ്ജിദ് ഖബര്സ്ഥാനില്‍ നടന്നു

Tuesday, May 17, 2011

സീതി ഹാജി കൊല്ലേരി, കക്കോവ് മരണപ്പെട്ടു

സജീവ സുന്നീ പ്രവര്‍ത്തകന്‍ എഞ്ചിനീയര്‍ അബ്ദുസ്സമദ് കക്കോവിന്റെ പിതാവ് സീതി ഹാജി കൊല്ലേരി, കക്കോവ് 16-05-2011 രാവിലെ ഇഹലോകവാസം വെടിഞ്ഞ വിവരം വ്യസനസമേതം അറിയിക്കുന്നു. ഇന്നാലില്ലാഹി വ‌ഇന്നാ ഇലൈഹി റജിഊന്‍. പരേതന് വേണ്ടി മയ്യിത്ത് നിസ്കരിക്കാനും മഗ്‌ഫിറത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാനും അഭ്യര്‍ത്ഥിക്കുന്നു