പ്രമുഖ പണ്ഡിതന് അലവി സഖാഫി കൊളത്തൂരിന്റെ എളാപ്പയും പൌര പ്രമുഖനുമായ പൈങ്ങേരി കുഞ്ഞലാന് ഹാജി മരണപെട്ടു .
കൊളത്തൂര് ഉസ്താദിന്റെ പിതാവ് മരണപെട്ടതിനു ശേഷം അദ്ധേഹമായിരുന്നു കൊളത്തൂര് ഉസ്താദിനെ വളര്ത്തിയത്
ഖബറടക്കം കൊളത്തൂര് പഴയ ജുമാ മസ്ജിദില് ...
NB: അദ്ധേഹത്തിന്റെ പേരില് മയ്യിത്ത് നിസ്കരിക്കുവാനും പ്രാര്ഥിക്കുവാനും അലവി സഖാഫി കൊളത്തൂര് അഭ്യര്ഥിച്ചു
Saturday, September 10, 2011
സി.എം അബ്ദുല്‍ മുഹ്സിന്റെ പിതാവ് മരണപെട്ടു
എസ് എസ് എഫ് ലക്ഷദ്വീപ് മുന്‍ സിക്രട്ടറി സി.എം അബ്ദുല്‍ മുഹ്സിന്റെ പിതാവ് അലവി ക്കോയ ഹാജി മരണപെട്ടു.. അദ്ധേഹത്തിന്റെ പേരില് മയ്യിത്ത് നിസ്കരിക്കുവാനും പ്രാര്‍ഥിക്കുവാനും എസ് എസ് എഫ് ലക്ഷദ്വീപ് കമ്മിറ്റിയും മര്‍കസ് കമ്മിറ്റിയും അഭ്യര്‍ഥിച്ചു
അംജദ് ( കണ്ണൂര്‍ ,കണ്ണപുരം)ബൈക്ക് അപകടത്തില്‍ മരണപെട്ടു
സജീവ സുന്നി പ്രവര്‍ത്തകനും പ്ലസ് ടൂ വിദ്യാര്‍ത്ഥിയുമായ കണ്ണൂര്‍ കണ്ണപുരം ഇരിണാവ് സ്വദേശി അംജദ് (19) ജുമു:അക്ക് പോകും വഴി ബൈക്ക് അപകടത്തില്‍ മരണപെട്ടു ..ഖബറടക്കം 10-09-2011 ഒമ്പത് മണിക്ക് കണ്ണപുരം ജുമാ മസ്ജിദില്‍ ... എല്ലാവരും ദു:അ ചെയ്യുക
Thursday, September 8, 2011
ത്വാഹ വാരത്തിന്റെ സഹോദരന്‍ ത്വയ്യിബ് മരണപ്പെട്ടു
അബൂ ദാബി RSC പ്രവാസി രിസാല കോ-ഓര്ഡിനേറ്റര് ത്വാഹ (വാരം - കണ്ണൂര്) യുടെ സഹോദരന് *ത്വയ്യിബ് (13)* വാഹനാപകടത്തില് പെട്ട് മരണപ്പെട്ടു, പരേതനായ ആ കുട്ടിക്ക് വേണ്ടി എല്ലാവരും മയ്യിത്ത് നിസ്കരിക്കുകയും പ്രാര്ത്ഥിക്കുകയും ചെയ്യുക
നാഥന് പരലോക ജീവിതം സന്തോഷത്ത്തിലാക്കി കൊടുക്കട്ടെ ... ആ കുടുംബത്തിനു അല്ലാഹു സമാധാനം നല്കട്ടെ ..ആമീന്
news @ muhimmath.com >> read here >>
Wednesday, September 7, 2011
മർഹും നെല്ലിക്കുത്ത് ഉസ്താദിന്റെ ഭാര്യ മരണപ്പെട്ടു
ശൈഖുൽ ഹദീസ് മർഹും നെല്ലിക്കുത്ത് ഇസ്മായിൽ മുസ്‌ല്യാരുടെ ഭാര്യ മരണപ്പെട്ടു
Tuesday, September 6, 2011
പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ മാതാവ് മരണപ്പെട്ടു.
പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെയും അബ്ബാസലി തങ്ങളുടെയും മാതാവ് ഖദീജ ഇമ്പിച്ചി ഉമ്മ മരണപ്പെട്ടു.
മയ്യിത്ത് നിസ്കരിക്കുക. മഗ്ഫിറത്തിനായി ദുആ ചെയ്യുക
മയ്യിത്ത് നിസ്കരിക്കുക. മഗ്ഫിറത്തിനായി ദുആ ചെയ്യുക
മുഹമ്മദ് ഉമര്‍ പുത്തൻചിറ മരണപ്പെട്ടു
എസ്.വൈ.എസ്. തൃശൂര്‍ ജില്ലാ ദുബൈ കമ്മിറ്റി ജോയിന്റ് സെക്രട്ടറി സിറാജുദ്ദീന്‍ പുത്തഞ്ചിറയുടെ പിതാവ് മുഹമ്മദ് ഉമര്‍ പുത്തൻചിറ മരണപ്പെട്ട വിവരം അറിയിക്കുന്നതോടൊപ്പം പരേതന്നു വേണ്ടി മയ്യിത്ത് നിസ്കരിക്കുവാനും മഗ്ഫിരത്തിന്നു വേണ്ടി പ്രാര്‍ത്തിക്കാനും അഭ്യര്‍ത്ഥിക്കുന്നു
Tuesday, August 30, 2011
കോട്ടുമല അബൂബക്കര്‍ മുസ്ലിയാരുടെ മകള്‍ ആയിഷ മരണപ്പെട്ടു
അവിഭക്ത സമസ്തയുടെ വൈസ് പ്രസിഡന്റായിരുന്ന ബഹു- കോട്ടുമല അബൂബക്കര്‍ മുസ്ലിയാരുടെ മകള്‍ തറയില്‍ ആയിഷ ഇരുപത്തേഴാം രാവു പുലര്‍ച്ചെ നാലു മണിക്ക് മരണപ്പെട്ടു. മഹതിക്ക് വേണ്ടി പ്രാര്‍ത്ഥനയും നടത്താനപേക്ഷ
ഏ. കെ. അബൂബക്കര്‍. പെരിങ്ങോട്ടുപുലം –മലപ്പുറം
ഏ. കെ. അബൂബക്കര്‍. പെരിങ്ങോട്ടുപുലം –മലപ്പുറം
Monday, August 29, 2011
വി പി ആറ്റകോയ തങ്ങള്‍ നിര്യാതനായി
തിരുരങ്ങാടി : എസ് വൈ എസ് മലപ്പുറം ജില്ല വൈസ് പ്രസിഡന്റും മമ്പുറം സ്വലാത്തിന് ഏറെകാലമായി നേത്രത്വം വഹിക്കുന്ന വ്യക്തിയുമായ വി പി ആറ്റകോയ തങ്ങള്‍ (65) നിര്യാതനായി.
മമ്പുറം പരെതനായ വി പി ഇമ്പിച്ചി കോയ തങ്ങളുടെ മകന്‍ ആയ ആറ്റകോയ തങ്ങള്‍ ജില്ല എസ് വൈ എസ് ട്രഷറര്‍ , തിരുരങ്ങാടി മേഘല പ്രസിടന്റ്റ് , മമ്പുറം സയ്യിദ് ഫസല്‍ സുന്നി മദ്രസ പ്രസിഡണ്ട് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട് , പിതാവായ ഇമ്പിച്ചി കോയ തങ്ങളുടെ മരണത്തെ തുടര്‍ന്ന് 1994 മുതല്‍ മമ്പുറം മഖാമിലെ വ്യാഴായ്ച്ചകളിലെ സ്വലാത്തിന് നേത്രത്വം നല്‍കി വരുന്നത് ഇദ്ദേഹമാണ് .

Sunday, August 28, 2011
സി. എച്ച് അബ്ദുല് സലാം മാസ്റ്ററുടെ സഹോദരന് ഇബ്രാഹിം മരണപെട്ടു
മാട്ടൂല് മന്:ശഅ സ്ഥാപക നേതാവ് മര്ഹൂം സി. എച്ച് അബ്ദുല് സലാം മാസ്റ്ററുടെ സഹോദരന് ചീലന് ഇബ്രാഹിം ഇന്നലെ നോമ്പ് തുറക്ക് മുമ്പ് ഹൃദയ സ്തംഭനം മൂലം അബൂദബിയില് വെച്ച് മരണപെട്ടു
ജോലിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദ്രോഗിയായിരുന്ന ഇബ്രാഹിമിന് ഇതിനു മുമ്പ് ഒരു തവണ ഹൃദയാഘാതമുണ്ടായിട്ടുണ്ട്.
20 വര്ഷത്തിലധികമായി അബൂദബിയില് ജോലി ചെയ്തു വരികയാണ്. ഒരു മാസം മുമ്പാണ് നാട്ടില് പോയി മടങ്ങിയത്. ഏക മകന് ഹുനൈസ് അബൂദബിയിലുണ്ട്.
ഭാര്യ: മറിയംബി. അബൂദബിയിലെ സ്വകാര്യ ആശുപത്രിയില് സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങള് പൂര്ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള് അറിയിച്ചു.
പരേതനുവേണ്ടി പ്രാര്ഥന നടത്താന് മാട്ടൂല് മന്ശഅ് പ്രസിഡന്റ് ഹാമിദ് കോയമ്മ തങ്ങള് മാട്ടൂല് അഭ്യര്ഥിച്ചു.

Subscribe to:
Posts (Atom)