വാഹനാപകടത്തില് പെട്ട് ചികിത്സയിലായിരുന്ന എസ് എസ് എഫ് ചുലൂര് യുണിറ്റ് പ്രവര്ത്തകന് അജ്മല് ( അജ്മല് പന്തല് വര്‍ക്സ് ഉടമ ഇസ്മയില് സാഹിബിന്റെ മകന് ) മരണപ്പെട്ടു
കബറടക്കം ഇന്നലെ വൈകിട്ട് ചുലൂര് ജുമാ മസ്ജിദില് നടന്നു
എല്ലാവരും ദു ആ ചെയ്യുക..............മയ്യിത്ത് നിസ്കരിക്കുക..........
MUBARAK
9746254650
Wednesday, November 16, 2011
Sunday, November 13, 2011
വാടാനപ്പള്ളി എള്ളുംപറമ്പില്‍ അഷറഫ് മരണപ്പെട്ടു
വാടാനപ്പള്ളി തെക്കേ ജുമുഅത്ത് പള്ളിക്ക് സമീപം എകെജി റോഡില്‍ താമസിക്കുന്ന എള്ളുംപറമ്പില്‍ അഷറഫ് രാത്രി മരണപ്പെട്ടു. ഖബറടക്കം നാളെ തെക്കേ ജുമുഅത്ത് പള്ളിയില്‍ നടക്കും.
ഇസ്റ അബുദാബി കമ്മിറ്റി സെക്രട്ടറി അബ്ദുല്‍ സലാം ഓരിപറമ്പിലിന്റെ ഭാര്യാ പിതാവാണ്.
പരേതനു വേണ്ടി മയ്യിത്ത് നിസ്ക്കരിക്കാനും മഗ്ഫിരത്തിന് വേണ്ടി പ്രാര്‍ത്തിക്കാനും അഭ്യര്‍ത്ഥിക്കുന്നു. അബുദാബിയിലും ദുബായിലും അല്‍ഐനിലും മയ്യിത്ത് നിസ്ക്കാരവും പ്രത്യേക പ്രാര്‍ഥനയും തയ്യാറാക്കിയിട്ടുണ്ട്.
Hussain Thangal Vatanappally
sayyidhkt@gmail.com
Thursday, October 27, 2011
ഫിനുഫവാസ് (കൊടുവള്ളി: കിഴക്കോത്ത്) മരണപെട്ടു
കൊടുവള്ളി: കിഴക്കോത്ത് പരപ്പാറ കണ്ണോറക്കണ്ടിയില് ഖാദറിന്റെ മകന് കുന്നുമ്മല്‍ ഫിനുഫവാസ് (10) പുഴയില്‍ വീണു മരണപെട്ടു. പന്നൂര് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആറാംക്ലാസ് വിദ്യാര്ഥിയാണ്. മാതാവ്: ആമിന. സഹോദരങ്ങള്‍: ഷൗക്കത്ത്, സാജിദ, ബഷീര്‍.
Tuesday, October 25, 2011
കുഞ്ഞഹമ്മദ് നാലുപുരയില്‍ മരണപ്പെട്ടു
മര്‍കസ് നാഷണല്‍ കമ്മിറ്റി, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി എന്നിവയുടെ ജനറല്‍ സെക്രട്ടറി അബ്ദുസ്സലാം വടകര, RSC ഗള്‍ഫ് ചാപ്റ്റര്‍ ജനറല്‍ കണവീനര്‍ അബ്ദുള്ള വടകര എന്നിവരുടെ അമ്മാവന്‍ നാലുപുരയില്‍ കുഞ്ഞഹമ്മദ് എന്നവര്‍ ഇന്ന് മരണപ്പെട്ടു. മയ്യിത്ത് നിസ്കരിക്കാനും പ്രത്യേകം ദുആ ചെയ്യാനും അപേക്ഷില്‍ക്കുന്നു..
അബ്ദുല്‍ ജലീല്‍ വടകര.
ഹായില്‍.
മുഹമ്മദ് വെന്മേനാട് മരണപ്പെട്ടു
ചാവക്കാട് ഐ.ഡി.സി സ്കൂള്‍ മുന്‍ മദ്രസ്സ അധ്യാപകനും മഹല്ല് സെക്രട്ടറിയും വെന്മേനാട് അബ്ദുറഹിമാന്‍ മുസലിയാരുടെ മകനുമായ മുഹമ്മദ് വെന്മേനാട് മരണപ്പെട്ടു.മരണം ഇന്ന് ഉച്ചക്ക്.കുറച്ചു കാലമായി സുഖമില്ലാതെ കിടപ്പിലായിരുന്നു.പരേതനു വേണ്ടി ദുആ ചെയ്യുക.
Salim Pavaratty
salimpavaratty@gmail.com
Saturday, October 15, 2011
അഷ്‌കര്‍ അരീക്കോട് അനുസ്മരണം
Wednesday, October 12, 2011
അബൂബക്കര് മുസ്ലിയാര് (ബുസ്താനബാദ്)മരണപ്പെട്ടു
അബൂബക്കര് മുസ്ലിയാര് (ബുസ്താനബാദ്) കത്തറമ്മല് എന്നവര് 11-10-2011 രാവിലെ മരണപ്പെട്ടു .അദ്ധേഹത്തിന്റെ മഗ്ഫിരത്തിന് വേണ്ടി ദുആ ചെയ്യുവാനും മയ്യിത്ത് നിസ്കരിക്കാനും അപേക്ഷിക്കുന്നു .
latheef busthan
latheef busthanOct 11 11:00PM +0400
latheef busthan
latheef busthan
Sunday, October 9, 2011
അബ്ബാസ് അജ്ജികുമറിന്റെ ഭാര്യ അന്തരിച്ചു
പെര്മുദെ: സജീവ സാമൂഹിക പ്രവര്ത്തകന് അബ്ബാസ് അജ്ജികുമാറിന്റെ ഭാര്യ സഫിയ(35) ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്ന്ന് സ്വവസതിയില് അന്തരിച്ചു. ഹലീമത്ത് റസീന ഏക മകളാണ്. സഫിയയുടെ നിര്യാണത്തില് ദൂബൈ മുഹിമ്മാത്ത് കമ്മിറ്റി, സഅദിയ്യ ദൂബൈ കമ്മിറ്റി, എസ് വൈ എസ് കാസര്ഗോഡ് ജില്ല ദൂബൈ കമ്മിറ്റി അനുശോചിച്ചു.
news: backer angadimugar
Monday, October 3, 2011
Tuesday, September 27, 2011
മലയമ്മ മുഹമ്മദ് മുസ്‌ലിയാര്‍ അന്തരിച്ചു
പ്രഗത്ഭ വാഗ്മിയും, കോഴിക്കോട് ജില്ലാ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ടായി നീണ്ട വര്ഷം സേവനം ചെയ്തിട്ടുള്ള മലയമ്മ മുഹമ്മദ് മുസ്‌ലിയാര്‍ അന്തരിച്ചു.
കര്മ്മ ശാസ്ത്ര വിഷയത്തില്‍ ആഴത്തില്‍ പാണ്ഡിത്യം നിറഞ്ഞ കര്മ്മയോഗിയായിരുന്നു. മദ്റസ പ്രസ്ഥാനത്തിെന്റ വളര്‍ച്ചക്ക് വേണ്ടി വളരെയേറെ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്ന ആ മഹാെന്റ വിയോഗം സുന്നി കൈരളിക്ക് തീരാനഷ്ടമാണ്. കുറച്ച് ദിവസങ്ങളായി രോഗിയായ കിടക്കുകയായിരുന്ന മഹാന് ഇന്ന് രാവിലെയാണ് വിടപറഞ്ഞത്. മഹാന്മാരുടെ പാഥയിലൂടെ സഞ്ചരിച്ചു സ്വര്‍ഗ നേടുന്നവരില്‍ അല്ലാഹു അവരെയും നമ്മെയും ഉള്പ്പെടുത്തട്ടെ..അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്ഹമത്തും നല്കട്ടെ പുണ്യ നബിയുടെ ശഫാഅത്തില്‍ അദ്ദേഹത്തെയും മണ്മറഞ്ഞ നമ്മുടെ എല്ലാ പണ്ഡിതരെയും സഹ പ്രവര്ത്തകരെയും നമ്മെയും ഉള്പ്പെടുത്തട്ടെ. റസൂലുള്ളാഹി(സ) തങ്ങളടക്കമുള്ള എല്ലാ അമ്പിയ ഔലിയാക്കളോടൊപ്പം അദ്ദേഹത്തെയും നമ്മെയും ബന്ധപ്പെട്ടവരെയും നാളെ ജന്നാത്തുല്‍ ഫിര്ദൌസില് അല്ലാഹു ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ...ആമീന്
Subscribe to:
Posts (Atom)




