സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Wednesday, December 28, 2011

വാടാനപ്പള്ളി പട്ടലങ്ങാടി ഹംസ ഹാജിയുടെ മാതാവ് ആമിനുമ്മ (90 ) മരണപ്പെട്ടു.

വാടാനപ്പള്ളി പട്ടലങ്ങാടി പരേതനായ പണിക്കവീട്ടില്‍ മുഹമ്മദ്‌ എന്നവരുടെ ഭാര്യയും ഇസ്റ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റും ഖത്തര്‍ കമ്മിറ്റി രക്ഷാധികാരിയുമായ പട്ടലങ്ങാടി ഹംസ ഹാജിയുടെ മാതാവുമായ ആമിനുമ്മ (90 ) എന്നവര്‍ ഇന്ന് ഉച്ചക്ക് മരണപ്പെട്ടു. ഖബറടക്കം വൈകീട്ട്  ജുമുഅത് പള്ളി ഖബറിസ്ഥാനില്‍ നടന്നു

പരെതക്ക് വേണ്ടി മയ്യിത്ത് നിസ്ക്കരിക്കാനും മഗ്ഫിരത്തിന് വേണ്ടി പ്രാര്‍ഥിക്കാനും ഇസ്റ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്‌ അഹ്മെദ് സാഹിബ്, പ്രസിഡന്റ്‌ ബഷീര്‍ രഹ്മാനി, സെക്രടറി ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി, ട്രെഷറര്‍ ബാദുഷ തങ്ങള്‍ എന്നിവര്‍ എല്ലാ സഹോദരങ്ങളോടും അഭ്യര്‍ഥിച്ചു. 
ഹുസൈൻ തങ്ങൾ വാടാനപ്പള്ളി

Monday, December 19, 2011

ഡോക്ടര് അബ്ദുള്ള മൂപ്പന് നിര്യാതനായി;

മൂന്നു പതിറ്റാണ്ട് കാലം ജിദ്ദയിലെ നിറസാന്നിധ്യമായിരുന്ന ഡോക്ടര് അബ്ദുള്ള മൂപ്പന് നാട്ടില് വെച്ച് നിര്യാതനായി;


സൗദി ഇന്ത്യന് ഫുട്ബാള് ഫോറം (സിഫ്), എം.ഇ.എസ്., ജിദ്ദ ഡോക്ടര്സ് ഫോറം തുടങ്ങിയ നിരവധി സംഘടനകളുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്. ഗവര്മെന്റ് ഹോസ്പിറ്റലില് ജോലി ചെയ്തിരുന്നു.



ജിദ്ദ അല്അബീര് മെഡിക്കല് സെന്ററില് ജോലി ചെയ്യവേ ആണ് അടുത്ത കാലത്ത് നാട്ടില് സ്ഥിരമാക്കാന് പോയത്

18-12-2011

Wednesday, November 16, 2011

SSF ചുലൂര് യുണിറ്റ് പ്രവര്ത്തകന് അജ്മല് മരണപ്പെട്ടു

വാഹനാപകടത്തില് പെട്ട് ചികിത്സയിലായിരുന്ന എസ് എസ് എഫ് ചുലൂര് യുണിറ്റ് പ്രവര്ത്തകന് അജ്മല് ( അജ്മല് പന്തല് വര്‍ക്സ് ഉടമ ഇസ്മയില് സാഹിബിന്റെ മകന് ) മരണപ്പെട്ടു



കബറടക്കം ഇന്നലെ  വൈകിട്ട് ചുലൂര് ജുമാ മസ്ജിദില് നടന്നു

എല്ലാവരും ദു ആ ചെയ്യുക..............മയ്യിത്ത് നിസ്കരിക്കുക..........

MUBARAK
9746254650

Sunday, November 13, 2011

വാടാനപ്പള്ളി എള്ളുംപറമ്പില്‍ അഷറഫ് മരണപ്പെട്ടു

വാടാനപ്പള്ളി തെക്കേ ജുമുഅത്ത് പള്ളിക്ക് സമീപം എകെജി റോഡില്‍ താമസിക്കുന്ന എള്ളുംപറമ്പില്‍ അഷറഫ്  രാത്രി മരണപ്പെട്ടു. ഖബറടക്കം നാളെ തെക്കേ ജുമുഅത്ത് പള്ളിയില്‍ നടക്കും.

ഇസ്റ അബുദാബി കമ്മിറ്റി സെക്രട്ടറി അബ്ദുല്‍ സലാം ഓരിപറമ്പിലിന്റെ ഭാര്യാ പിതാവാണ്.

പരേതനു വേണ്ടി മയ്യിത്ത് നിസ്ക്കരിക്കാനും മഗ്ഫിരത്തിന് വേണ്ടി പ്രാര്‍ത്തിക്കാനും അഭ്യര്‍ത്ഥിക്കുന്നു. അബുദാബിയിലും ദുബായിലും അല്‍ഐനിലും മയ്യിത്ത് നിസ്ക്കാരവും പ്രത്യേക പ്രാര്‍ഥനയും തയ്യാറാക്കിയിട്ടുണ്ട്.

Hussain Thangal Vatanappally
 sayyidhkt@gmail.com

Thursday, October 27, 2011

ഫിനുഫവാസ് (കൊടുവള്ളി: കിഴക്കോത്ത്) മരണപെട്ടു

കൊടുവള്ളി: കിഴക്കോത്ത് പരപ്പാറ കണ്ണോറക്കണ്ടിയില്ഖാദറിന്റെ മകന്കുന്നുമ്മല്ഫിനുഫവാസ് (10) പുഴയില്വീണു മരണപെട്ടു. പന്നൂര്ഗവ. ഹയര്സെക്കന്ഡറി സ്കൂള്ആറാംക്ലാസ് വിദ്യാര്ഥിയാണ്. മാതാവ്: ആമിന. സഹോദരങ്ങള്‍: ഷൗക്കത്ത്, സാജിദ, ബഷീര്‍.

Tuesday, October 25, 2011

കുഞ്ഞഹമ്മദ് നാലുപുരയില്‍ മരണപ്പെട്ടു

മര്‍കസ് നാഷണല്‍ കമ്മിറ്റി, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി എന്നിവയുടെ ജനറല്‍ സെക്രട്ടറി അബ്ദുസ്സലാം വടകര, RSC ഗള്‍ഫ് ചാപ്റ്റര്‍ ജനറല്‍ കണവീനര്‍ അബ്ദുള്ള വടകര എന്നിവരുടെ അമ്മാവന്‍ നാലുപുരയില്‍ കുഞ്ഞഹമ്മദ് എന്നവര്‍ ഇന്ന് മരണപ്പെട്ടു. മയ്യിത്ത്‌ നിസ്കരിക്കാനും പ്രത്യേകം ദുആ ചെയ്യാനും അപേക്ഷില്‍ക്കുന്നു..




അബ്ദുല്‍ ജലീല്‍ വടകര.

ഹായില്‍.

മുഹമ്മദ്‌ വെന്മേനാട് മരണപ്പെട്ടു

ചാവക്കാട് ഐ.ഡി.സി സ്കൂള്‍ മുന്‍ മദ്രസ്സ അധ്യാപകനും മഹല്ല് സെക്രട്ടറിയും വെന്മേനാട് അബ്ദുറഹിമാന്‍ മുസലിയാരുടെ മകനുമായ മുഹമ്മദ്‌ വെന്മേനാട് മരണപ്പെട്ടു.മരണം ഇന്ന് ഉച്ചക്ക്.കുറച്ചു കാലമായി സുഖമില്ലാതെ കിടപ്പിലായിരുന്നു.പരേതനു വേണ്ടി ദുആ ചെയ്യുക.



Salim Pavaratty
salimpavaratty@gmail.com

Saturday, October 15, 2011

അഷ്‌കര്‍ അരീക്കോട് അനുസ്മരണം


അഷ്‌കര്‍ അരീക്കോട്
വിയോഗ വാര്‍ത്ത ഇവിടെ ,ഇവിടെയും

 എസ് എസ് എഫ് അരീക്കോട് സെക്റ്റര് പ്രവര്ത്തകന് അഷ്‌കര്‍ അരീക്കോട് അനുസ്മരണ പരിപാടിയുടെ ഭാഗമായി ദിക്‌റ് ദു:ആ മജ്‌ലിസ് സയ്യിദ് ശിഹാബുദ്ധീന് അല് ബുഖാരി കടലുണ്ടി ദു:ആ നിര്‍‌വഹിക്കുന്നു
അനുസ്മരണ സപ്ലിമെന്റില്‍

Wednesday, October 12, 2011

അബൂബക്കര് മുസ്ലിയാര് (ബുസ്താനബാദ്)മരണപ്പെട്ടു

അബൂബക്കര് മുസ്ലിയാര് (ബുസ്താനബാദ്) കത്തറമ്മല് എന്നവര് 11-10-2011  രാവിലെ മരണപ്പെട്ടു .അദ്ധേഹത്തിന്റെ മഗ്ഫിരത്തിന് വേണ്ടി ദുആ ചെയ്യുവാനും മയ്യിത്ത് നിസ്കരിക്കാനും അപേക്ഷിക്കുന്നു .

latheef busthan
latheef busthan Oct 11 11:00PM +0400

Sunday, October 9, 2011

അബ്ബാസ് അജ്ജികുമറിന്റെ ഭാര്യ അന്തരിച്ചു

പെര്മുദെ: സജീവ സാമൂഹിക പ്രവര്ത്തകന് അബ്ബാസ് അജ്ജികുമാറിന്റെ ഭാര്യ സഫിയ(35) ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്ന്ന് സ്വവസതിയില് അന്തരിച്ചു. ഹലീമത്ത് റസീന ഏക മകളാണ്. സഫിയയുടെ നിര്യാണത്തില് ദൂബൈ മുഹിമ്മാത്ത് കമ്മിറ്റി, സഅദിയ്യ ദൂബൈ കമ്മിറ്റി, എസ് വൈ എസ് കാസര്ഗോഡ് ജില്ല ദൂബൈ കമ്മിറ്റി അനുശോചിച്ചു.

news: backer angadimugar