സൌദിയിലെ റാബാക്ക് ഏരിയ മര്‍കസ് കമ്മറ്റി ജനറല്‍ സെക്രട്ടറി സൈതലവി കുറ്റൂരിന്റെ ഭാര്യ റുബീന പ്രസവാനന്തരം മരണപ്പെട്ടിരിക്കുന്നു ദുആ ചെയ്യുവാനും മയ്യിത്ത് നിസ്കരിക്കുവാനും അഭ്യര്‍ത്ഥിക്കുന്നു
Monday, September 26, 2011
Sunday, September 25, 2011
വാടാനപ്പള്ളി -പട്ടലങ്ങാടി പുതുവീട്ടിൽ ഹമീദ് മരണപ്പെട്ടു
വാടാനപ്പള്ളി - പട്ടലങ്ങാടിയില്‍ താമസിക്കുന്ന പുതുവീട്ടില്‍ ഹമീദ് എന്നവര്‍ ഇന്ന് വൈകുന്നേരം മരണപ്പെട്ടു. ഖബറടക്കം നാളെ രാവിലെ തെക്കേ ജുമുഅത്ത് പള്ളിയില്‍ നടക്കും. റഷീദ്, അഞ്ചങ്ങാടി മദ്രസ്സയിലെ അദ്ധ്യാപകന്‍ സമദ് മൌലവി എന്നിവര്‍ മക്കളാണ്. മർഹും ചളിങ്ങാട് ഹംസ മുസ്ലിയാരുടെ സഹോദരീ ഭര്ത്താ്വ് കൂടിയാണ്.
പരേതന്റെ പേരില്‍ മയ്യിത്ത് നിസ്കരിക്കാനും മഗ്ഫിറത്തിനും മര്ഹമത്തിനും വേണ്ടി പ്രത്യേകം ദുആ ഇസ്റ ഭാരവാഹികള്‍ അഭ്യര്ഥിച്ചു.
Hussain Thangal Vatanappally3:18pm Sep 25
നാലകത്ത് മുഹമ്മദ് കോയ ബാഖവിയുടെ ഭാര്യ കദീശബി മരണപ്പെട്ടു
കോഴിക്കോട് മുഖ്യ ഖാസിയായിരുന്ന നാലകത്ത് മുഹമ്മദ് കോയ ബാഖവിയുടെ ഭാര്യ കുറ്റിച്ചിറ മുഹ്‌യ്ദ്ദീന്‍ വീട്ടില് കദീശബി മരണപ്പെട്ടു., കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം
മയ്യിത്ത് നിസ്കരിക്കുക, പ്രാറ്ത്ഥന നടത്തുക
Saturday, September 24, 2011
സുബൈര് സഖാഫി യുടെ പിതാവ് മരണപെട്ടു
RSC മുന് സൗദി നാഷണല് വൈസ് ചെയര്മാനും അല്ഖോബാര് ICF സിക്രടറിയുമായ സുബൈര് സഖാഫിയുടെ പിതാവ് ഇസ്മാഈല് ഹാജി മരണപെട്ടു
എല്ലാ സഹോദരന്മാരോടും പ്രാര്ഥിക്കാന് അഭ്യര്ത്ഥിക്കുന്നു
എല്ലാ സഹോദരന്മാരോടും പ്രാര്ഥിക്കാന് അഭ്യര്ത്ഥിക്കുന്നു
സിദ്ധീഖ് പൊന്നാടിന്റെ വലിയുമ്മ മരണപ്പെട്ടു
അബുദാബി സോണ് RSC കൺവീനർ സിദ്ധീഖ് പൊന്നാടിന്റെ വലിയുമ്മ ഇന്നലെ മരണപ്പെട്ടു, ആ മഹതിക്ക് അള്ളാഹു മഗ്ഫിരത്തും മര്ഹമതും നല്കട്ടെ, എല്ലാവരും ആ മഹതിക്ക് വേണ്ടി പ്രാര്ത്ഥിക്കുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്നു അറിയിക്കുന്നു.
Tuesday, September 20, 2011
മൊയ്തീന്കുട്ടി (പട്ടാമ്പി പളളിപ്പുറം )മരണപ്പെട്ടു
പാലക്കാട് :പട്ടാമ്പി പളളിപ്പുറം മുടപ്പക്കാട് - മാടപ്പാട്ട് പട്ടിക്കര വളപ്പില് മൊയ്തീന്കുട്ടി (30 വയസ്സ്) മരണപ്പെട്ടു.
പരേതന്റെ മഗ്ഫിറത്തിന്നുവേണ്ടി ദുആ ചെയ്യുവാനും മയ്യിത്ത് നിസ്കരിക്കുവാനും അപേക്ഷിക്കുന്നു.
ദുആ വസ്വിയ്യത്തോടെ, iQBAL MullasseryAbu Dhabi - U.A.E.
Sunday, September 18, 2011
പി.സി.കെ. മൊഗ്രാല് മരണപ്പെട്ടു
മൊഗ്രാല്: മൊഗ്രാലിന്റെ സാമൂഹ്യ-കായിക-വിദ്യാഭ്യാസ രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന പി.സി.കെ. മൊഗ്രാല് (72) മരണപ്പെട്ടു. ശ്വാസസംബന്ധമായ അസുഖം മൂലം മംഗലാപുരം യേനപ്പോയ ആസ്പത്രിയില് ചികിത്സയിലായിരുന്ന പി.സി.കെ. മൊഗ്രാലിന്റെ അന്ത്യം ശനിയാഴ്ച വെളുപ്പിനായിരുന്നു. പത്ത് ദിവസമായി തീവ്ര പരിചരണ വിഭാഗത്തില് കഴിയുകയായിരുന്നു. ദീര്ഘകാലം മൊഗ്രാല് സ്കൂള് പി.ടി.എ. പ്രസിഡണ്ടായി പ്രവര്ത്തിച്ചിട്ടുണ്ട്. ജില്ലാ ഫുട്ബോള് അസോസിയേഷന് വൈസ് പ്രസിഡണ്ടും മൊഗ്രാല് സ്പോര്ട്സ് ക്ലബ് മുന് പ്രസിഡണ്ടുമായിരുന്നു. ചളിയങ്കോട് ജുമാമസ്ജിദ് കമ്മിറ്റി മുന് സെക്രട്ടറിയും നിലവില് കമ്മിറ്റിയംഗവുമായിരുന്നു.
more news @ click here
സഖാഫി തെന്നലയുടെ വലിയുമ്മ മരണപ്പെട്ടു
കേരളമലബാര്‍ ഇസ്‌ലാമിക് ക്ലാസ് റൂം ദാഇ സഖാഫി തെന്നലയുടെ വലിയുമ്മ ഇന്നലെ മരണപ്പെട്ടു. മയ്യിത്ത് നിസ്കരിക്കാനും മഗ്ഫിറത്തിനായി പ്രാര്‍ത്ഥിക്കാനും അഭ്യര്‍ത്ഥിക്കുന്നു.
Monday, September 12, 2011
ഹുസൈന് ഹാജി തച്ചമ്പൊയില് മരണപെട്ടു
സജീവ സുന്നി പ്രവര്ത്തകനും സുന്നി ഗ്ലോബല് വോയിസ് ( http://www.sunniglobalvoice.com/ ) ക്ലാസ്സ് റൂമിലെ അഡ്മിന് ആയ അബൂ മുബാറക്കിന്റെ (ABOOMUBARAK)പിതാവ് കെ.സി ഹുസൈന് ഹാജി തച്ചമ്പൊയില് താമരശ്ശേരി എന്നവര് 11-09-2011 വൈകുന്നേരം മരണപെട്ടു ...അല്ലാഹു അവരുടെ ദോഷങ്ങള് പൊറുത്തു കൊടുക്കട്ടെ ആമീന്.... എല്ലവരും ദു:അ ചെയ്യുക
മയ്യിത്ത് നിസ്കരിക്കാന് അഭ്യര്ത്ഥിക്കുന്നു
Naseer muthukutty
കണ്ണൂര്‍: കാങ്കോല്‍, നങ്ങാരത്ത് ആയിശയും മകള്‍ മര്‌വയും ട്രെയിന്‍ തട്ടി മരണപ്പെട്ടു
കണ്ണൂര്‍, കാങ്കോല്‍ എം.ടി.പി. അബ്ദുല്‍കാദറിന്റെയും നങ്ങാരത്ത് മറിയത്തിന്റെയും മകളായ നങ്ങാരത്ത് ആയിശ (23 ),മകള്‍ മര്‌വ (ഒന്നര വയസ്) എന്നിവര്‍ ഇന്നലെ വൈകീട്ട് പയ്യന്നൂരില്‍ ട്രെയിന്‍ തട്ടി മരണപ്പെട്ടു. പയ്യന്നൂര്‍ റേയില്‍വേ സ്റ്റേഷനും റേയില്‍വേ ഗേറ്റിനുമിടായ്ക്കാണ് അപകടം സംഭവിച്ചത്.
ഭര്‍ത്താവ് പുതിയങ്ങാടി ചുട്ടാട് യൂസുഫ്, മൂത്ത മകള്‍ മറിയം (4) എന്നിവര്‍ പരുക്കുകളോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലാണ്. ആയിശയുടെ സഹോദരങ്ങള്‍ ജാബിര്‍,ശഫീഖ് (അബുദാബി) താഹിറ, റംല, മുസൈബ, സല്‍മത്ത്.
ഐ.സി.എഫ് പ്രവര്‍ത്തകര്‍ സുലൈമാന്‍ ഹാജി (മുസ്വഫ ), ഉസ്‌മാന്‍ സഖാഫി (ബനിയാസ് ) എന്നിവരുടെ പെങ്ങളുടെ മകളാണ് മരണപ്പെട്ട ആയിശ.
മരണപ്പെട്ടവര്‍ക്ക് മഗ്ഫിറത്തിനായി ദുആ ചെയ്യുക. കുടുംബത്തിനു അല്ലാഹു സഹനശക്തിയും സമാധാനവും നല്‍കട്ടെ.. ആമീന്‍
e-mail by : Basheer Vellarakad
Subscribe to:
Posts (Atom)
