കാസര്കോട്: നാലു പതിറ്റാണ്ടിലേറെക്കാലം തളങ്കര വലിയ ജുമുഅത്ത് പള്ളിയിലെ മുഅദ്ദിനും മാലിക് ദീനാര് മഖാമിലെ ഖാദിമുമായിരുന്ന മച്ചമ്പാടി അബ്ബാസ് മുസ്ലിയാര് (75) നിര്യാതനായി. ശനിയാഴ്ച ഉച്ചയ്ക്ക് മംഗലാപുരം ആശുപ്ത്രിയില് വെച്ചാണ് അന്ത്യമുണ്ടായത്. ഖബറടക്കം ശനിയാഴ്ച രാത്രി മഞ്ചേശ്വരം പുച്ചത്ത്ബയല് ജുമാ മസ്ജിദ് അങ്കണത്തില്. അരനൂറ്റാണ്ട് കാലം മധുരമൂറുന്ന വാങ്കൊലി മുഴക്കി വിശ്വാസികളെ പള്ളിയിലേക്കു ക്ഷണിച്ച അബ്ബാസ് മുസ്ലിയാരുടേത് വലിയ പണ്ഡിത കുടുംബമാണ്. മക്കളും മരുമക്കളുമായി ധാരാളം പണ്ഡിതരെ വാര്ത്തെടുത്തു. മച്ചമ്പാടിയിലെ പരേതരായ മുഹമ്മദിന്റെയും ബീഫാത്വിമയുടെയും മകനാണ്.
ഭാര്യമാര്: സാറാമ്മ ഹജ്ജുമ്മ, പരേതയായ സൈനബ. 12 മക്കള്: മഹ്മൂദ് ദാരിമി, ഹസൈനാര് ദാരിമി, അബ്ദുല് റഹ്മാന് സഅദി, അബ്ദുല് റസാഖ് അഹ്സനി, ഇബ്രാഹീം ഖലീല് അഹ്സനി (എസ്.എസ്.എഫ് മഞ്ചേശ്വരം സെക്ടര് സെക്രട്ടറി), അബൂബക്കര് സിദ്ദീഖ് അഹ്സനി, ഫാറൂഖ് (ദര്സ് വിദ്യാര്ത്ഥി), ബീഫാത്വിമ, ആയിശ, റുഖിയ, ആസിയ, ഹസീന. മരുമക്കള്: മൂസ മുസ്ലിയാര്, ഇബ്രാഹീം മുസ്ലിയാര്, അബ്ദുല് റഹ്മാന് ഫൈസി, ഇസ്മാഈല് ഫൈസി കൊടിയമ്മ, റഫീഖ്. (ദുബൈ) സഹോദരങ്ങള്: മൊയ്തീന് കുഞ്ഞി മുസ്ലിയാര്, ഇബ്രാഹീം മുസ്ലിയാര്, ഉമര് മുസ്ലിയാര്, ആയിശ, സൈനബ, സുലൈഖ, മിറയമ്മ.
അബ്ബാസ് മുസ്ലിയാരുടെ നിര്യാണത്തില് മഞ്ചേശ്വരം-കുമ്പള സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ഉമറുല് ഫാറൂഖ് അല് ബുഖാരി അനുശോചിച്ചു. മയ്യിത്ത് നിസ്കരിക്കാനും പ്രാര്ഥന നടത്താനും തങ്ങള് ആഹ്വാനം ചെയ്തു.
മരണ വിവരമറിഞ്ഞ് നൂറു കണക്കിനു പണ്ഡിതരും നേതാക്കളും പുച്ചത്തു ബയലിലെത്തി. സമസ്ത കേന്ദ്ര മുശാവറാംഗം എം.അലിക്കുഞ്ഞി മുസ്ലിയാര്, സഅദിയ്യ ജനറല് മാനേജര് നൂറുല് ഉലമ എം.എ അബ്ദുല് ഖാദിര് മുസ്ലിയാര്, എസ്.വൈ.എസ്് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല് ഖാദിര് മദനി, മുഹിമ്മാത്ത് ജനറല് സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സി.അബ്ദുല്ല മുസ്ലിയാര് ഉപ്പള, എസ്.എസ്.എഫ് കുമ്പള ഡിവിഷന് സെക്രട്ടറി ഫാറൂഖ് കുബണൂര് തുടങ്ങിയവര് അനുശോചിച്ചു.
No comments:
Post a Comment