അലനല്ലൂര്‍: പ്രമുഖ പണ്ഡിതനും മര്‍കസ് മുദരിസുമായിരുന്ന എം.എം അബ്ദുല്ല മുസ്‌ലിയാര്‍ അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1938 മാര്‍ച്ച് 15ന് ജനനം. അലനല്ലൂര്‍ മേക്കോടന്‍ മൊയ്തു മുസ്‌ലിയാര്‍ പിതാവ്. മാതാവ് കുമരംപുത്തൂര്‍ നാലകത്ത് കോയട്ടി മുസ്‌ലിയാരുടെ മകള്‍ ഫാത്വിമ. പ്രാഥമികപഠനം പിതാവില്‍ നിന്ന്. അബ്ദുര്‍റഹ്മാന്‍ ഫള്ഫരി എന്ന കുട്ടി മുസ്‌ലിയാര്‍, താഴക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍ എന്നിവരാണ് പ്രധാനഗുരുനാഥന്‍മാര്‍. വെല്ലൂര്‍ അബുബക്കര്‍ ഹസ്രത്ത്, ശൈഖ് ഹസന്‍ ഹസ്രത്ത് എന്നിവര്‍ ബാഖിയാത്തിലെ ഉസ്താദുമാരാണ്. ചെമ്പുംകടവ്, താഴക്കോട്, കുമരംപുത്തൂര്‍ എന്നിവിടങ്ങളില്‍ ദര്‍സ് പഠനം. 1963-ല്‍ വെല്ലൂരില്‍ നിന്ന് ബിരുദം. കരിങ്കല്ലത്താണിക്കടുത്ത ആലിപ്പറമ്പ്, പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭക്കു കീഴിലുള്ള അറബിക് കോളജ്, എടരിക്കോട് എന്നിവിടങ്ങളില്‍ സേവനം. 1985 മുതല്‍ അടുത്ത കാലം വരെ കാരന്തൂര്‍ സുന്നി മര്‍കസില്‍ ശൈഖുല്‍ അദബ് ആയി സേവനം ചെയ്തു. കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍, മര്‍ഹൂം നൂത്തേരി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, ഉള്ളാള്‍ മുദരിസ് താഴക്കോട് കെ.എന്‍ അബ്ദുല്ല മുസ്‌ലിയാര്‍, കര്‍മ്മശാസ്ത്ര പണ്ഡിതനായിരുന്ന കുമരംപുത്തൂര്‍ മര്‍ഹും എന്‍ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ സഹപാഠികളില്‍ പ്രധാനികളാണ്.കുമരംപുത്തൂര്‍ എന്‍ അലി മുസ്‌ലിയാര്‍, മര്‍ഹും ടിപി മുഹമ്മദ് മുസ്‌ലിയാര്‍, പളളിക്കുന്ന് എപി ഹംസ മുസ്‌ലിയാര്‍, വേങ്ങൂര്‍ അബ്ദുല്‍ കരീം മുസ്‌ലിയാര്‍, നാട്ടിക മൂസമൗലവി എന്നിവരാണ് പ്രധാന ശിഷ്യന്മാര്‍. അലനല്ലൂര്‍ കുട്ടിഹസന്‍ഹാജിയുടേയും ഫാത്തിമയുടേയും മകള്‍ സൈനബയാണ് ഭാര്യ.1989 മുതല്‍ സമസ്ത കേരള ജംഇയ്യത്തൂര്‍ ഉലമയില്‍ അംഗമായി. സമസ്തയുടെ ഫത്‌വാ കമ്മിററിയിലും, ഫിഖ്ഹ് കൗണ്‍സിലിലും മെമ്പറായ അദ്ദേഹം പാലക്കാട് ജില്ലാ സംയുക്ത ഖാളിയായിരുന്നു.ഇസ്ഫാറുള്ളലാം, താരീഖുല്‍ ഇസ്‌ലാംഎന്നീ കൃതികളുടെ കര്‍ത്താവാണ്.
http://www.muhimmath.com/
No comments:
Post a Comment