വാടാനപ്പള്ളിയിലെ കാരണവന്മാരില് ജീവിച്ചിരുന്ന മഹാനുഭാവനും നമ്മുടെ പ്രിയപ്പെട്ട നെഹ്റു ആലി കുഞ്ഞിക്ക മരണപ്പെട്ടു.
നമ്മുടെ നാട്ടിലെ പള്ളികളുമായും ഇസ്ലാമിക പ്രവര്ത്തനങ്ങളുമായും അങ്ങേ അറ്റം അടുപ്പം ഉണ്ടായിരുന്ന മഹാനുഭാവന് ആയിരുന്നു നെഹ്റു ആലികുഞ്ഞിക്ക. നന്മ നിറഞ്ഞ ജീവിതവും, പാവങ്ങളെ സഹായിക്കാനുള്ള സന്മനസ്സും നിറഞ്ഞ മഹാ വ്യതിത്വം. മഗ്ഫിരത്തിന്റെ, വിശുദ്ധിയുടെ നാളില് അള്ളാഹു അദ്ധേഹത്തെ തിരിച്ചു വിളിച്ചിരിക്കുന്നു. എല്ലാ സഹോദരങ്ങളും അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നിസ്കരിച്ചും മഗ്ഫിരത്തിനും മര്ഹാമതിനും വേണ്ടി പ്രാര്ഥിക്കണമെന്നും അഭ്യര്ത്ഥിക്കുന്നു. ഇസ്റ ചെയര്മാന് എ. കെ . അഹ്മദ് സാഹിബ്, പ്രസിഡന്റ് ബഷീര് റഹ്മാനി, സെക്രടറി ഹുസൈന് തങ്ങള് വാടാനപ്പള്ളി, ഖജാന്ജി ബാദുഷ തങ്ങള് എന്നിവര് പരേതന്റെ നിര്യാണത്തില് അനുശോചിച്ചു. മയ്യിത്ത് നിസ്കാരത്തിനും പ്രാര്തന്ക്കും അവര് ആഹ്വാനം ചെയ്തു.
അടുത്ത വെള്ളി ദുബായില് നടക്കുന്ന ഇഫ്താര് സംഗമത്തില് പരേതനു വേണ്ടി പ്രത്യേകം പ്രാര്ഥനയും മയ്യിത്ത് നിസ്കാരവും നടത്തും, അബു ദാബി, അല് ഐന് എന്നിവിടങ്ങളിലും ഇസ്റ കമ്മിറ്റികള് മയ്യിത്ത് നിസ്കാരവും പ്രാര്ഥനയും സംഘടിപ്പിക്കുന്നുണ്ട്.
വിശുദ്ധ റമദാനില് അള്ളാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കുകയും വിശുദ്ധമായ റയ്യാന് കവാടത്തിലൂടെ പരിശുദ്ധ സ്വര്‍ഗത്തില്‍ പ്രവേഷിക്കാന്‍ ഉധക്കം ചെയ്യുമാറാകട്ടെ, ആമീന്. എല്ലാ ദോഷങ്ങളും പൊറുത്തു ബര്സഖി ആയ ജീവിതം നന്നാക്കി കൊടുക്കുമാറാകട്ടെ - ആമീന്
Hussain Thangal Vatanappally sayyidhkt@gmail.com
dateTue, Aug 16, 2011 at 3:34 PM
No comments:
Post a Comment