സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Saturday, June 26, 2010

കെ.പി.മൊയ്തീൻ ഹാജി ജിദ്ദയിൽ മരണപ്പെട്ടു

കോഴിക്കോട് കൊടുവള്ളി നല്ലാങ്കണ്ടി പരേതനായ കെ.പി.മാമു ഹാജിയുടെ അനുജനും സുന്നീ പ്രവർത്തകനുമായ കെ.പി. മൊയ്തീൻ ഹാജി ( 25/06/2010, വെള്ളിയാഴ്ച രാവിലെ) ജിദ്ദയിൽ വെച്ച് മരണപെട്ടു.

മയ്യിത്ത് നാട്ടില് കൊണ്ടുപോവാനുള്ള ശ്രമത്തിലാ‍ണ്.


www.ourssf.ning.com

Thursday, June 24, 2010

കുണ്ടുതൊടി അബ്ദുഹാജി തിരുവേഗപ്പുറ മരണപ്പെട്ടു


പുറമണ്ണൂർ: എസ്‌ വൈ എസ്‌ ദുബൈ ഹോർ അൽ അൻസ്‌ യൂണിറ്റ്‌ സെക്രട്ടറി അബ്ദുൽ ഷുക്കൂർ പുറമണ്ണൂരിന്റെ മാതാവിന്റെ പിതാവ്‌ കുണ്ടുതൊടി അബ്ദുഹാജി തിരുവേഗപ്പുറ (80) മരണപ്പെട്ടു.

കബറടക്കം വെള്ളിയാഴ്ച (25/06/2010 ) രാവിലെ പത്ത്‌ മണിക്ക്‌ തിരുവേഗപ്പുറ ജുമാ മസ്ജിദിൽ.

Tuesday, June 22, 2010

ഹമീദ്‌ പരപ്പയുടെ പിതാവ്‌ എന്‍.എ മുഹമ്മദ്‌ നിര്യാതനായി

കാസര്‍കോട്‌: എസ്‌. എസ്‌. എഫ്‌ മുന്‍ സംസ്ഥാന സെക്രട്ടറിയും എസ്‌. വൈ. എസ്‌ കൗണ്‍സിലറുമായ ഹമീദ്‌ പരപ്പയുടെ പിതാവ്‌ എന്‍. എ മുഹമ്മദ്‌ (70) നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ രോഗത്തെ തുടര്‍ന്ന്‌ കഴിഞ്ഞ രാത്രി സ്വവസതിയായ മുളേളരിയ പരപ്പയിലായിരുന്നു അന്ത്യം. ദീര്‍ഘ കാലം പരപ്പ ജമാഅത്ത്‌ സെക്രട്ടറിയായിരുന്നു.

ഭാര്യ ആയിശ. സഅദിയ്യ പി. ആര്‍. ഒ ഹമീദ്‌ പരപ്പയെ കൂടാതെ അബ്‌ദുല്ല (ദുബായ്‌), ബീഫാത്തിമ, സാറ, നഫീസ, ഖദീജ, അലി, അബ്‌ദുല്‍ ഖാദര്‍ (ദുബായ്‌) അബ്‌ദുല്‍ റഹ്‌മാന്‍ (വിദ്യാര്‍ത്ഥി) മരുമക്കള്‍ യൂസുഫ്‌, സുലൈമാന്‍, മുഹമ്മദ്‌ കുഞ്ഞി, ഹമീദ്‌ ഈശ്വരമംഗലം (ഡയറക്‌ടര്‍, സിറാജ്‌, ദുബൈ) പരേതന്റെ വസതി സഅദിയ്യ ശരിഅത്ത്‌ കോളേജ്‌ ഉസ്‌താദുമാരും നേതാക്കളും സന്ദര്‍ശിച്ചു. നിര്യാണത്തില്‍ ജാമിഅ സഅദിയ്യ ജനറല്‍ മാനേജര്‍ നൂറുല്‍ ഉലമ എം എ അബ്‌ദുല്‍ ഖാദിര്‍ മുസ്ല്യാര്‍, സയ്യിദ്‌ കെ എസ്‌ ആറ്റകോയ തങ്ങള്‍ കുമ്പോല്‍ അനുശോചിച്ചു.

Sunday, June 20, 2010

ബഷീർ സഖാഫിയുടെ പിതാവ് മരണപ്പെട്ടു

കൊണ്ടോട്ടി: മ‌അദിൻ ദുബൈ ഓർഗനൈസറും ദുബൈ എസ്.വൈ.എസ്. മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ബഷീർ സഖാഫിയുടെ പിതാവ് മങ്കടവൻ ഹംസ (60 വയസ് ) ശനിയാഴ്ച ( 19-06-2010 ) രാത്രി മരണപ്പെട്ടു.

മറിയം ഹജ്ജുമ്മ (പേരോട് ഉസ്താദിന്റെ അമ്മായി) മരണപ്പെട്ടു

പേരോട് അബ്ദുറഹ്‌മാൻ സഖാഫിയുടെ പിതാവിന്റെ സഹോദരി മറിയം ഹജ്ജുമ്മ ഇന്ന് ഉച്ചക്ക് മരണപെട്ടു .മഹതിയുടെ മ‌അ്ഫിറത്തിനു വേണ്ടി ദു‌ആ ചെയ്യുക.

Tuesday, June 8, 2010

സാജിദ ഉമര്‍ ഹാജിയുടെ ഭാര്യയുടെ മയ്യിത്ത് ഖബറടക്കി


കോട്ടക്കല്‍: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കാറപകടത്തില്‍ മരിച്ച, സാജിദ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമ ഉമര്‍ ഹാജിയുടെ ഭാര്യ അച്ചാത്ത് സഫിയ ഹജ്ജുമ്മയുടെ മയ്യിത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കോട്ടൂര്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മയ്യിത്ത് നിസ്‌കാരത്തിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. പരേതയുടെ വസതിയില്‍ നടന്ന പ്രാര്‍ഥനക്ക് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കി. സി മുഹമ്മദ് ഫൈസി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, അലവി സഖാഫി കൊളത്തൂര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പി പി മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍, വി പി എം വില്യാപ്പള്ളി, കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, അബൂഹനീഫല്‍ ഫൈസി, പി എം കെ ഫൈസി, ആറ്റുപുറം അലി ബാഫഖി, പൊന്മള മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ഖബറടക്ക ചടങ്ങില്‍ പങ്കെടുത്തു.


http://www.sirajnews.com/

Sunday, May 16, 2010

സയ്യിദ്ഫസൽ തങ്ങൾക്ക്‌വേണ്ടി പ്രാർഥിക്കാൻ അഭ്യർഥന

കോഴിക്കോട്‌: മർകസ്‌ പ്രസിഡന്റും സുന്നി വിദ്യാഭ്യാസ ബോർഡ്‌ വൈസ്‌ പ്രസിഡന്റു മായിരുന്ന മർഹൂം സയ്യിദ്‌ ഫസൽ ശിഹാബ്അൽ ജിഫ്‌രിക്ക്‌ വേണ്ടി തിങ്കളാഴ്ച (17-05-2010 ) മദ്‌റസകളിലും പള്ളികളിലും മറ്റു ദീനീ സഥാപനങ്ങളിലും ഖുർആൻ പാരായണം ചെയ്ത്‌ പ്രത്യേക പ്രാർഥന നടത്തണമെന്നും വെള്ളിയാഴ്ച ഫസൽ തങ്ങളുടെ പേരിൽ മയ്യിത്ത്‌ നിസ്കാരം നിർവ്വഹി ക്കണമെന്നും നേതാക്കൾ അഭ്യർഥിച്ചു

Thursday, May 13, 2010

അബ്ദുല്‍ അസീസ്‌ മാസ്റ്റര്‍ കോടമ്പുഴ ബൈക്ക് അപകടത്തില്‍ മരണപെട്ടു.

കോടമ്പുഴ :സജീവ പ്രവര്‍ത്തകനും JDT School ടീച്ചറുമായ അബ്ദുല്‍ അസീസ്‌ മാസ്റ്റര്‍ ഇന്ന് കാലത്ത് ബൈക്ക് അപകടത്തില്‍ മരണപെട്ടു.


13-05-2010
നസീർ മുതുകുറ്റി
www.ourssf.ning.com

Wednesday, May 12, 2010

ഫസൽ തങ്ങൾ ഓർമ്മയായി

കോഴിക്കോട്‌: ഇന്നലെ പുലർച്ചെ അന്തരിച്ച സയ്യിദ് ഫസൽ ജിഫ്രി തങ്ങളുടെ ജനാസ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഇന്നലെ വൈകിട്ട്‌ ആറ്‌ മണിക്ക്‌ കുറ്റിച്ചിറ ജിഫ്‌രി മഖാമിൽ ഖബറടക്കി. ജിഫ്‌രി ഹൗസിൽ നടന്ന മയ്യിത്ത്‌ നിസ്കാരത്തിന്‌ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകി. 12-05-2010

ജിഫ്രി ഹൌസിൽ ഫസൽ തങ്ങളെ അവസാനമായി ഒരു നോക്ക് കാണാനെത്തിയവർ11-05-2010


ജിഫ്‌രി ഹൗസിൽ നടന്ന മയ്യിത്ത്‌ നിസ്കാരത്തിൽ‌ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ 11-05-2010


അനുബന്ധ വാർത്തകളും ചിത്രങ്ങളും

news & pics from:

Tuesday, May 11, 2010

ഫസൽ ജിഫ്രി തങ്ങളെപറ്റി സുന്നീ നേതാക്കൾ

അപരിഹാര്യമായ നഷ്ടം: ഉള്ളാള്‍ തങ്ങള്‍


കോഴിക്കോട്.സുന്നത്ത് ജമാഅത്തിന്റെ മുന്‍നിര നേതാക്കളില്‍ പ്രമുഖനെയാണ് സയ്യിദ് ഫസല്‍ ശിഹാബ് അല്‍ ജിഫ്‌രിയുടെ വിയോഗം മൂലം നഷ്ടമായതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി-ഉള്ളാള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സുന്നി പ്രസ്ഥാനം കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിച്ച ഘട്ടത്തില്‍ താങ്ങും തണലുമായി വര്‍ത്തിച്ച ഫസല്‍ ജിഫ്‌രിയുടെ നഷ്ടം ഒരിക്കലും നികത്താനാകാത്തതാണെന്ന് ഉള്ളാള്‍ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു


സാമൂഹിക സേവന രംഗത്തെ നിറസാന്നിധ്യം:കാന്തപുരം

കോഴിക്കോട്: സാമൂഹിക സേവന രംഗത്തെ നിറസാന്നിധ്യമായിരുന്ന മഹാമനീഷിയായിരുന്നു സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഏതു പ്രതിസന്ധി ഘട്ടത്തിലും സുന്നി സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കരുത്തും ധൈര്യവും പകരുന്നതിന് മുമ്പില്‍ നടക്കാന്‍ തന്റേടം കാണിച്ച അതുല്യ വ്യക്തിയായിരുന്നു സയ്യിദ് ഫസല്‍ തങ്ങള്‍. സുന്നി പ്രസ്ഥാനരംഗത്തുണ്ടായ പിളര്‍പ്പിന്റെ സമയത്തും അവിടന്നിങ്ങോട്ട് ഇന്നലെ വരെയും പ്രസ്ഥാനത്തിന് താങ്ങായി അദ്ദേഹം വര്‍ത്തിച്ചു. ന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ച് മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി ചെയ്ത സേവനങ്ങള്‍ പിന്‍തലമുറക്ക് മാതൃകയാക്കിയാണ് തങ്ങള്‍ വിടപറഞ്ഞതെന്നും കാന്തപുരം പറഞ്ഞു.

കര്‍മോത്സുകനായ നേതാവിനെയാണ് നഷ്ടമായത്:എം.എ


ദേളി: സമസ്തയുടെയും കീഴ് ഘടകങ്ങളുടെയും വളര്‍ച്ചയില്‍ ത്യാഗ നിര്‍ഭരമായ സേവനം ചെയ്ത കര്‍മോത്സുകനായ നേതാവിനെയാണ് സയ്യിദ് ഫസല്‍ ജിഫ്രി തങ്ങളുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. എസ് വൈ എസ,് വിദ്യാഭ്യാസ ബോര്‍ഡ് തുടങ്ങിയവയിലെല്ലാം തങ്ങളുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ അവസരമുണായിട്ടുണ്ട്. നിസ്വാര്‍ഥ പ്രവര്‍ത്തകനായിരുന്നു തങ്ങള്‍.

സമസ്തയുടെ പല സംഘടനകളുടെയും വിജയത്തില്‍ തങ്ങളുടെ അധ്വാനവും സമ്പത്തും ഉണ്ടായിരുന്നു. സയ്യിദ് ജിഫ്രി കുടുംബത്തിന്റെയും മഖാമിന്റെയും അധിപനും മുതവല്ലിയും സാധാരണക്കാരന്റെ അത്താണിയും അഭയ കേന്ദ്രവുമായിരുന്ന ഫസല്‍ തങ്ങളുടെ വിയോഗം സമുദായത്തിനും വിശിഷ്യാ സുന്നി സംഘടനകള്‍ക്കും കനത്ത ആഘാതമാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പല നിര്‍ണായക തീതുമാനങ്ങള്‍ക്കും തങ്ങളുടെ നേതൃത്വത്തില്‍ ജിഫ്രി ഹൗസ് സാക്ഷ്യം വഹിച്ചത് വിസ്മരിക്കാന്‍ പ്രായസമാണ്. സുന്നി യുവജന സംഘത്തിന്റെ പ്രഥമ ചര്‍ച്ചക്ക് തന്നെ കുറ്റിച്ചിറ മദ്രസയാണ് വേദിയൊരുക്കിയതെങ്കിലും നിര്‍ണായക പങ്ക് സയ്യിദ് ഫസല്‍ ജിഫ്‌രി തങ്ങള്‍ക്കായിരുന്നു.

സമസ്തയുടെ പല കേന്ദ്രങ്ങളും ഓഫീസുകളും കോഴിക്കോട് സ്ഥാപിതമാകുന്നതിന് മുമ്പ് പണ്ഡിതന്മാര്‍ക്ക് അഭയ കേന്ദ്രമായും കിതാബുകള്‍ പാരായണം ചെയ്യുന്നതിനും അനുഗ്രഹം കരസ്ഥമാക്കാനും ജിഫ്രി ഹൗസായിരുന്നു കേന്ദ്രമായിരുന്നത്. സമസ്തയില്‍ 1988 ല്‍ കാറ്റും കോളും പിടിച്ച ഘട്ടത്തില്‍ അടിയുറച്ച പാതയോടെ ഉളളാള്‍ സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങളുടെ വലംകൈയായി നേതൃത്വം വഹിക്കുകയും സംഘടനകളിലെല്ലാം നിറ സാന്നിധ്യമായിത്തീരുകയും ചെയ്ത മഹാനായിരുന്നു തങ്ങള്‍. മര്‍കസിന്റെ സാരഥിയായും സഅദിയ്യ അടക്കമുളള ദീനീസ്ഥാപനങ്ങളുടെ ഗുണകാംക്ഷിയായും എന്നും ആ മഹാന്‍ സ്മരിക്കപ്പെടും- അദ്ദേഹം പറഞ്ഞു.


കേന്ദ്ര ടൂറിസം സഹമന്ത്രി സുല്‍ത്താന്‍ അഹമ്മദ് പ്രത്യേക സന്ദേശത്തിലൂടെ അനുശോചനം അറിയിച്ചു. മര്‍കസ് സന്ദര്‍ശന വേളയില്‍ പൈതൃക ഗ്രാമമായി പ്രഖ്യാപിച്ച കുറ്റിച്ചിറയിലെ ജിഫ്‌രി ഹൗസില്‍ മന്ത്രി തങ്ങളെ സന്ദര്‍ശിച്ചിരുന്നു