സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Tuesday, May 11, 2010

ഫസൽ ജിഫ്രി തങ്ങളെപറ്റി സുന്നീ നേതാക്കൾ

അപരിഹാര്യമായ നഷ്ടം: ഉള്ളാള്‍ തങ്ങള്‍


കോഴിക്കോട്.സുന്നത്ത് ജമാഅത്തിന്റെ മുന്‍നിര നേതാക്കളില്‍ പ്രമുഖനെയാണ് സയ്യിദ് ഫസല്‍ ശിഹാബ് അല്‍ ജിഫ്‌രിയുടെ വിയോഗം മൂലം നഷ്ടമായതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി-ഉള്ളാള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സുന്നി പ്രസ്ഥാനം കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിച്ച ഘട്ടത്തില്‍ താങ്ങും തണലുമായി വര്‍ത്തിച്ച ഫസല്‍ ജിഫ്‌രിയുടെ നഷ്ടം ഒരിക്കലും നികത്താനാകാത്തതാണെന്ന് ഉള്ളാള്‍ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു


സാമൂഹിക സേവന രംഗത്തെ നിറസാന്നിധ്യം:കാന്തപുരം

കോഴിക്കോട്: സാമൂഹിക സേവന രംഗത്തെ നിറസാന്നിധ്യമായിരുന്ന മഹാമനീഷിയായിരുന്നു സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഏതു പ്രതിസന്ധി ഘട്ടത്തിലും സുന്നി സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കരുത്തും ധൈര്യവും പകരുന്നതിന് മുമ്പില്‍ നടക്കാന്‍ തന്റേടം കാണിച്ച അതുല്യ വ്യക്തിയായിരുന്നു സയ്യിദ് ഫസല്‍ തങ്ങള്‍. സുന്നി പ്രസ്ഥാനരംഗത്തുണ്ടായ പിളര്‍പ്പിന്റെ സമയത്തും അവിടന്നിങ്ങോട്ട് ഇന്നലെ വരെയും പ്രസ്ഥാനത്തിന് താങ്ങായി അദ്ദേഹം വര്‍ത്തിച്ചു. ന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ച് മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി ചെയ്ത സേവനങ്ങള്‍ പിന്‍തലമുറക്ക് മാതൃകയാക്കിയാണ് തങ്ങള്‍ വിടപറഞ്ഞതെന്നും കാന്തപുരം പറഞ്ഞു.

കര്‍മോത്സുകനായ നേതാവിനെയാണ് നഷ്ടമായത്:എം.എ


ദേളി: സമസ്തയുടെയും കീഴ് ഘടകങ്ങളുടെയും വളര്‍ച്ചയില്‍ ത്യാഗ നിര്‍ഭരമായ സേവനം ചെയ്ത കര്‍മോത്സുകനായ നേതാവിനെയാണ് സയ്യിദ് ഫസല്‍ ജിഫ്രി തങ്ങളുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. എസ് വൈ എസ,് വിദ്യാഭ്യാസ ബോര്‍ഡ് തുടങ്ങിയവയിലെല്ലാം തങ്ങളുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ അവസരമുണായിട്ടുണ്ട്. നിസ്വാര്‍ഥ പ്രവര്‍ത്തകനായിരുന്നു തങ്ങള്‍.

സമസ്തയുടെ പല സംഘടനകളുടെയും വിജയത്തില്‍ തങ്ങളുടെ അധ്വാനവും സമ്പത്തും ഉണ്ടായിരുന്നു. സയ്യിദ് ജിഫ്രി കുടുംബത്തിന്റെയും മഖാമിന്റെയും അധിപനും മുതവല്ലിയും സാധാരണക്കാരന്റെ അത്താണിയും അഭയ കേന്ദ്രവുമായിരുന്ന ഫസല്‍ തങ്ങളുടെ വിയോഗം സമുദായത്തിനും വിശിഷ്യാ സുന്നി സംഘടനകള്‍ക്കും കനത്ത ആഘാതമാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പല നിര്‍ണായക തീതുമാനങ്ങള്‍ക്കും തങ്ങളുടെ നേതൃത്വത്തില്‍ ജിഫ്രി ഹൗസ് സാക്ഷ്യം വഹിച്ചത് വിസ്മരിക്കാന്‍ പ്രായസമാണ്. സുന്നി യുവജന സംഘത്തിന്റെ പ്രഥമ ചര്‍ച്ചക്ക് തന്നെ കുറ്റിച്ചിറ മദ്രസയാണ് വേദിയൊരുക്കിയതെങ്കിലും നിര്‍ണായക പങ്ക് സയ്യിദ് ഫസല്‍ ജിഫ്‌രി തങ്ങള്‍ക്കായിരുന്നു.

സമസ്തയുടെ പല കേന്ദ്രങ്ങളും ഓഫീസുകളും കോഴിക്കോട് സ്ഥാപിതമാകുന്നതിന് മുമ്പ് പണ്ഡിതന്മാര്‍ക്ക് അഭയ കേന്ദ്രമായും കിതാബുകള്‍ പാരായണം ചെയ്യുന്നതിനും അനുഗ്രഹം കരസ്ഥമാക്കാനും ജിഫ്രി ഹൗസായിരുന്നു കേന്ദ്രമായിരുന്നത്. സമസ്തയില്‍ 1988 ല്‍ കാറ്റും കോളും പിടിച്ച ഘട്ടത്തില്‍ അടിയുറച്ച പാതയോടെ ഉളളാള്‍ സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങളുടെ വലംകൈയായി നേതൃത്വം വഹിക്കുകയും സംഘടനകളിലെല്ലാം നിറ സാന്നിധ്യമായിത്തീരുകയും ചെയ്ത മഹാനായിരുന്നു തങ്ങള്‍. മര്‍കസിന്റെ സാരഥിയായും സഅദിയ്യ അടക്കമുളള ദീനീസ്ഥാപനങ്ങളുടെ ഗുണകാംക്ഷിയായും എന്നും ആ മഹാന്‍ സ്മരിക്കപ്പെടും- അദ്ദേഹം പറഞ്ഞു.


കേന്ദ്ര ടൂറിസം സഹമന്ത്രി സുല്‍ത്താന്‍ അഹമ്മദ് പ്രത്യേക സന്ദേശത്തിലൂടെ അനുശോചനം അറിയിച്ചു. മര്‍കസ് സന്ദര്‍ശന വേളയില്‍ പൈതൃക ഗ്രാമമായി പ്രഖ്യാപിച്ച കുറ്റിച്ചിറയിലെ ജിഫ്‌രി ഹൗസില്‍ മന്ത്രി തങ്ങളെ സന്ദര്‍ശിച്ചിരുന്നു

No comments:

Post a Comment