സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Monday, August 10, 2009

മമ്പാട് സഖാഫിയുടെ പിതാവ് മരണപ്പെട്ടു


إنا لله وإنا اليه راجعون

ദുബൈ സെൻ‌ട്രൽ എസ്.വൈ.എസ്. ജന.സെക്രട്ടറിയും എസ്.വൈഎസ്. യു.എ.ഇ നാഷണൽ എക്സിക്യൂട്ടീവ് മെമ്പറുമായ മമ്പാട് അബ്ദുൽ അസീസ് സഖാഫിയുടെ പിതാവ് പുളിക്കൽ ഉണ്ണി അലവി മരണപ്പെട്ടു.

ഇ.മെയിൽ സന്ദേശം : മുസ്തഫ കെ.ടി. പെരുവല്ലൂർ

Tuesday, August 4, 2009

ആർ.എസ്.സി (അൽ-ഐൻ) പ്രവർത്തകൻ കല്ലിങ്ങൽ അബ്ദുസ്സലീം മരണപ്പെട്ടു.

അൽ-ഐൻ : ആർ.എസ്.സി (അൽജാബർ യൂണിറ്റ് ) പ്രവർത്തകൻ കല്ലിങ്ങൽ അബ്ദുസ്സലീം (valapuram) മരണപ്പെട്ടു. പ്രമേഹ രോഗ ബാധിതനായി അൽ ഐൻ അൽ നൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മയ്യിത്ത് നാട്ടിൽ കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. പരേതനു വേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തുവാനും മയ്യിത്ത് നിസ്കരിക്കാനും ആർ.എസ്.സി. അൽ-ഐൻ സോൺ ചെയർമാൻ ഉസ്മാൻ മുസ്ലിയാർ ടി.എൻ. പുരം (അൽ -ഖാസിമി ഉസ്താദ് ) അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,
AP ABOOBACKER ANSARABAD
RSC AL FOHA UNIT
0558732600E / abuasifa@gmail.com

Saturday, August 1, 2009

പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾ അന്തരിച്ചു.


ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ്‌ സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾ അന്തരിച്ചു. മലപ്പുറത്ത്‌ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 73 വയസായിരുന്നു.



Tuesday, July 21, 2009

ചിത്താരി കെ. മൊയ്‌തു ഹാജി നിര്യാതനായി.

കാഞ്ഞങ്ങാട് : സൗത്ത്‌ ചിത്താരി കൂളിക്കാട്‌ അനീസ മന്‍സിലെ കെ. മൊയ്‌തു ഹാജി (68) നിര്യാതനായി. സൗത്ത് ചിത്താരി പള്ളിയില്‍ അസര്‍ നിസ്‌കരിച്ച്‌ മടങ്ങുമ്പോള്‍ നെഞ്ച്‌ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നു ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പരേതനായ കൂളിക്കാട്‌ ചാപ്പ അബ്‌ദു റഹ്‌മാന്‍ ഹാജിയുടെ മകള്‍ കുഞ്ഞാമിന ഹജ്ജുമയാണ്‌ ഭാര്യ. മക്കള് ‍: മുഹമ്മദ്‌ കുഞ്ഞി, അസീസ്‌ (അബുദാബി), കുഞ്ഞി പാത്തു, കുഞ്ഞി ആയ്ശു, നസീമ, ജമീല, അനിസ, മരുമക്കള്‍ : മുട്ടുന്തല എം. കുഞ്ഞി മൊയ്‌തീന്‍ ഹാജി (അബുദാബി), കോട്ടയില്‍ അഹമ്മദ്‌, കോട്ടപ്പുറം ഷാഫി, ചേറ്റുകുണ്ട്‌ ഹനീഫ, സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, ഖദീജ. ദീര്‍ഘ കാലം ഗള്‍ഫില്‍ ആയിരുന്ന മൊയ്തു ഹാജി ഷാര്‍ജ റോളയില്‍ കട നടത്തിയിരുന്നു. ഖബറടക്കം ബുധനാഴ്‌ച ഉച്ചയോടെ സൗത്ത് ചിത്താരി ‌ ജുമാ മസ്‌ജിദ്‌ ഖബര്‍ സ്ഥാനില്‍ നടക്കും. പരേതന്നു വേണ്ടി മയ്യിത്ത്‌ നിസ്കരിക്കാന്‍ ദുബായിലെ ആലൂര്‍ ടി. എ. മഹമൂദ്‌ ഹാജി അഭ്യര്‍ത്ഥിച്ചു.

മരണ വീട്ടിലെ നമ്പര്‍ +91 4672 267639, 9744796114
കടപ്പാട് : www.epathram.com
link here

Monday, July 20, 2009

അഷ്റഫ് പാലക്കോടിന്റെ എളാപ്പ മരണപ്പെട്ടു

ഇന്നാലില്ലാഹി...

ആർ.എസ്‌.സി. യു.എ.ഇ നാഷണൽ കൺവീനൽ അഷറഫ്‌ പാലക്കോടിന്റെ എളാപ്പ കെവി. അബ്ദുൽ കരീം ഹാജി ഇന്ന് (20-07-2009 ) രാവിലെ മരണപ്പെട്ടു.

പരേതനു വേണ്ടി മയ്യിത്ത്‌ നിസ്കരിക്കുവാനും മഗ്‌ഫിറത്തിനായി പ്രാർത്ഥിക്കുവാനും അഭ്യർത്ഥിക്കുന്നു.
കാസിം പുറത്തീൽ

Thursday, July 9, 2009

സയ്യിദ്‌ അബ്ദുല്ല ബുഖാരി (85) അന്തരിച്ചു.



ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മുന്‍ ഷാഹി ഇമാം സയ്യിദ്‌ അബ്ദുല്ല ബുഖാരി (85) അന്തരിച്ചു. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതും കേന്ദ്രമന്ത്രി ഗുലാം നബി ആസാദുമുള്‍പ്പെടെ ഒട്ടേറെ നേതാക്കള്‍ അദ്ദേഹത്തിന്‌ അന്തിമോപചാരമര്‍പ്പിച്ചു.ഒരുകാലത്ത്‌ ഉത്തരേന്ത്യയില്‍ മുസ്‌ലിംങ്ങള്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ടായിരുന്ന ഇമാം ആയിരുന്നു അബ്ദുല്ല ബുഖാരി. പ്രസംഗങ്ങളിലൂടെ എന്നും വിവാദത്തില്‍ നിറഞ്ഞ ബുഖാരിക്കെതിരെ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നും അറസ്റ്റുവാറന്റ്‌ ഉണ്ടായിരുന്നു. എന്നാല്‍ ക്രമസമാധാനത്തിന്റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യാന്‍ പോലീസ്‌ എപ്പോഴും മടിച്ചുനില്‍ക്കുകയാണുണ്ടായത്‌. കേരളാ ഹൈക്കോടതി ഉള്‍പ്പെടെ ഒട്ടേറെ കോടതികള്‍ നോട്ടീസ്‌ അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. അടിയന്തരാവസ്ഥയില്‍ സഞ്‌ജയ്‌ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന നിര്‍ബന്ധ വന്ധ്യംകരണത്തിനെതിരെയും തുര്‍ക്ക്‌മാന്‍ ഗേറ്റ്‌ സംഭവങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാടെടുത്തുകൊണ്ടാണ്‌ അദ്ദേഹം ജുമാമസ്‌ജിദ്‌ കേന്ദ്രമാക്കി മുസ്‌ലിങ്ങളെ സംഘടിപ്പിച്ചത്‌. അടിയന്തരാവസ്ഥയ്‌ക്കുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടി അദ്ദേഹത്തെ രാഷ്ട്രീയമായി ഉപയോഗിച്ചു. പിന്നീട്‌ ജനതാദളിന്റെ നിലപാടുകളെ പിന്തുണച്ചുകൊണ്ടും ബുഖാരി കോണ്‍ഗ്രസ്സിനെതിരെ നിലപാടെടുത്തു. 2002ല്‍ അബ്ദുല്ല ബുഖാരിയുടെ മകന്‍ സയ്യിദ്‌ അഹമ്മദ്‌ ബുഖാരി ഇമാം ആയി. 2004 ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം എന്‍.ഡി.എ.യ്‌ക്ക്‌ അനുകൂലമായ രാഷ്ട്രീയനിലപാടെടുത്തത്‌ വിവാദമായിരുന്നു.

09-07-2009

മുത്തുക്കോയതങ്ങൾ വാടനപ്പള്ളി നിര്യാതനായി

09-07-2009

തൃശൂർ വാടാനപ്പള്ളി മുത്തുക്കോയതങ്ങൾ ഇന്ന് കാലത്ത് നിര്യാതനായി. ഹുസൈൻ തങ്ങൾ വാടാനപ്പള്ളി, കാസിം കോയതങ്ങൾ വാടനപ്പള്ളി (ദുബായ് ) മക്കളാണ്.

Sunday, June 21, 2009

അബ്‌ദുറഹ്മാൻ കളനാടിന്റെ വിയോറ്റം ; നഷ്ടമായത് കരുത്തുറ്റ കർമ്മയോഗിയെ

കാസർകോട്‌: നിനച്ചിരിക്കാത്ത സമയത്ത്‌ കാതുകളിലെത്തിയ പ്രിയസുഹൃത്തിന്റെ വിയോഗം സുന്നി പ്രവർത്തകർക്ക്‌ ഉൾക്കൊള്ളാനായില്ല. പ്രമുഖ സുന്നി സാരഥി അബ്ദുറഹ്മാൻ കളനാടിന്റെ മരണം സഹപ്രവർത്തകരെ ഞെട്ടിച്ചുകളഞ്ഞു.

നന്നേ ചെറുപ്പത്തിൽതന്നെ കളനാട്‌ യൂനിറ്റ്‌ എസ്‌എസ്‌എഫിലൂടെ സുന്നി സംഘമുന്നേറ്റങ്ങളിൽ കണ്ണിയായ അബ്ദുറഹ്മാൻ 80 കളുടെ അവസാനം പ്രതിസന്ധി നേരിട്ട സമയങ്ങളിൽ ആദർശമാർഗത്തിൽ അടിയുറച്ചുനിന്നതിന്റെ പേരിൽ ഒരുപാട്‌ ത്യാഗം ചെയ്ത പ്രവർത്തകനാണ്‌. കളനാടിനെ മാതൃകാ യൂനിറ്റായി വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം ചെമനാട്‌ പഞ്ചായത്ത്‌, കാസർകോട്‌ താലൂക്ക്‌, ജില്ലാ കമ്മിറ്റികളിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്‌.

കാസർകോട്‌ താലൂക്ക്‌ എസ്‌എസ്‌എഫിന്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച അബ്ദുറഹ്മാൻ ജില്ലാ വൈസ്‌ പ്രസിഡന്റ്‌, സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. സംസ്ഥാന കൗൺസിലറായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്‌. 88ൽ തളങ്കരയിൽ നടന്ന ചരിത്രപ്രസിദ്ധമായ താലൂക്ക്‌ എസ്‌എസ്‌എഫ്‌ സമ്മേളനത്തിന്റെ ജനറൽ കൺവീനറായിരുന്നു. 98ൽ സഅദിയ്യയിൽ നടന്ന ജില്ലാ മുശാഹദയുടെ കൺവീനർ എന്ന നിലയിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തി. ഗൾഫിലും സഅദിയ്യ, മുഹിമ്മാത്ത്‌ തുടങ്ങിയ സ്ഥാപനങ്ങൾക്കുവേണ്ടിയും വിയർപ്പൊഴുക്കിയ അദ്ദേഹം സോഷ്യൽ സർവീസ്‌ ഫോറം എന്ന പേരിൽ യുഎഇയിൽ നാട്ടിലെ എസ്‌എസ്‌എഫ്‌ പ്രവർത്തനങ്ങൾക്ക്‌ വേദിയുണ്ടാക്കി. നാട്ടിൽ വരുന്ന സമയത്തെല്ലാം പ്രധാന സമ്മേളനങ്ങളുടെ വിജയത്തിന്‌ മുന്നണിയിൽ പ്രവർത്തിക്കാൻ ഉത്സാഹിച്ചു. സഅദിയ്യയുടെയും എസ്‌വൈഏശിന്റെയും പ്രധാന സമ്മേളനങ്ങളുടെ മുഖ്യ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്‌.

എസ്‌എസ്‌എഫിന്റെ മദീനാ മഖ്ദൂം സമ്മേളനത്തിലും കളനാടിന്റെ സംഘാടന മികവുണ്ടായിരുന്നു. ആലിമീങ്ങളെ അതിരറ്റ്‌ ബഹുമാനിച്ചിരുന്ന അബ്ദുറഹ്മാൻ ക്രിയാത്മകമായ അഭിപ്രായങ്ങൾ ഏതു വേദിയിലും വെട്ടിത്തുറന്ന്‌ പറയുമായിരുന്നു. ജീവിതത്തിന്റെ മധ്യാഹ്നത്തിൽ അപ്രതീക്ഷിതമായി വിടചൊല്ലിയ പ്രിയപ്പെട്ട സഹപ്രവർത്തകനെ ഒരുനോക്കുകാണാൻ കളനാട്ടെ വസതിയിലേക്കൊഴുകിയെത്തിയത്‌ ആയിരങ്ങളാണ്‌.

അബ്ദുറഹ്മാന്റെ ആഗ്രഹം പോലെത്തന്നെ നൂറുകണക്കിനു മുതഅല്ലിമീങ്ങളുടെയും ആലിമീങ്ങളുടെയും നിറസാന്നിധ്യത്തിലാണ്‌ മരണാനന്തര ചടങ്ങുകൾ നടന്നത്‌. എസ്‌വൈഏശിന്റെയും എസ്‌ എസ്‌എഫിന്റെയും ജില്ലയിലെ നേതാക്കളെല്ലാം മരണാനന്തര ചടങ്ങുകളിൽ സംബന്ധിച്ചു. ജില്ലാ എസ്‌വൈഎസ്‌, എസ്‌എസ്‌എഫ്‌, ജാമിഅ സഅദിയ്യ, മുഹിമ്മാത്ത്‌ കമ്മിറ്റികൾ അനുശോചിച്ചു. ഡിവിഷൻ, മേഖലാ, യൂനിറ്റ്‌ തലങ്ങളിൽ അനുസ്മരണ പരിപാടികൾക്ക്‌ എസ്‌വൈഎസ്‌, എസ്‌എസ്‌എഫ്‌ നേതാക്കൾ ആഹ്വാനം ചെയ്തിട്ടുണ്ട്‌. എസ്‌എസ്‌എഫ്‌ സംസ്ഥാന സെക്രട്ടറി ആർപി ഹുസൈൻ, ജില്ലാ പ്രസിഡന്റ്‌ മൂസ സഖാഫി കളത്തൂർ, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ്‌ സൈനി, എസ്‌എംഎ ജില്ലാ സെക്രട്ടറി കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, എസ്‌വൈഎസ്‌ ഉടുമ മേഖലാ സെക്രട്ടറി അശ്‌റഫ്‌ കരിപ്പൊടി തുടങ്ങിയവരും അനുശോചിച്ചു.

17/06/2009
എസ്.എസ്.എഫ്.മലപ്പുറം.കോം

Wednesday, June 17, 2009

അബ് ദുറഹ് മാൻ കളനാട്‌ അന്തരിച്ചു

മംഗലാപുരം: എസ്‌എസ്‌എഫ്‌ മുൻ ജില്ലാ സെക്രട്ടറിയും സഅദിയ്യ ഷാർജ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന അബ്ദുറഹ്മാൻ കളനാട്‌ (41) അന്തരിച്ചു. ഷാർജയിൽ ഗ്രോസറി നടത്തുകയായിരുന്ന അബ്ദുറഹ്മാൻ രോഗിയായ മാതാവിനെ കാണാനാണ്‌ രണ്ടാഴ്ച മുമ്പ്‌ നാട്ടിൽ വന്നത്‌. പനി ബാധിച്ചതിനെ തുടർന്ന്‌ വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടേക്ക്‌ കൊണ്ടുപോകാൻ തയ്യാറെടുക്കുകയായിരുന്നു.
17/06/2009

Saturday, May 30, 2009

സുലൈമാൻ സഅദിയുടെ മാതാവ് മരണപ്പെട്ടു

മഞ്ചേരി: ദുബൈ എസ്‌വൈഎസ്‌ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ സുലൈമാൻ സഅദി കാരക്കുന്നിന്റെ മാതാവ്‌ വെള്ളിയാഴ്ച രാത്രി നിര്യാതയായി.

30/05/2009

Monday, May 18, 2009

ഫാത്വിമ കുമരനെല്ലൂർ നിര്യാതയായി

കുമരനെല്ലൂർ അറക്കൽ ജുമാ മസ്ജിദ്‌ ഖത്തീബ്‌ ചുങ്കത്ത്‌ കുഞ്ഞാപ്പു മുസ്ലിയാരുടെ ഭാര്യ ഫാത്വിമ (75 വയസ്‌ ) ഇന്ന്‌ കാലത്ത്‌ 3 മണിക്ക്‌ നിര്യാതയായി.

ഖബറടക്കം ഇന്ന്‌ ഉച്ചതിരിഞ്ഞ്‌ 3 മണിക്ക്‌ അറക്കൽ ജുമാ മസ്ജിദ്‌ ഖബർസ്ഥാനിൽ നടക്കുന്നതാണ്‌. സൈനുദ്ധീൻ ,ഇബ്‌റാഹിം ,സി.എം. ഉമ്മർ എന്നിവർ മക്കളാണ്‌.
റസാഖ്‌ മുസ്ലിയാർ മാണൂരിന്റെ ഭാര്യാ മാതാവാണ്‌ പരേത

Thursday, May 7, 2009

പി.എസ്.എ. വഹാബിന്റെ ഭാര്യയും രണ്ട് കുഞ്ഞുങ്ങളും മരണപ്പെട്ടു

എസ്‌ വൈ എസ്‌, എസ്‌ എസ്‌ എഫ്‌ തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവും ഓഫീസ്‌ സെക്രട്ടറിയുമായ പി എസ്‌ എ വഹാബിന്റെ (വരവൂര്‍) ഭാര്യയും രണ്ടു കുഞ്ഞുങ്ങളും മരണപ്പെട്ടു.

കുളത്തില്‍ വസ്‌ത്രമലക്കാന്‍ പോയപ്പോഴാണ്‌ അപകടമെന്നാണ്‌ അറിയാനായത്‌.
ദുആ ചെയ്യാന്‍ ഉണര്‍ത്തുന്നു..


e-mail message from
അലി അക്‌ബര്‍
സിറാജ് ന്യൂസ്
7/5/2009 3.54 p.m

Tuesday, April 28, 2009

ഇബ്രാഹിം ഹാജി പടന്ന

27-04-2009

കാസര്‍ഗോഡ് പടന്ന മാവിലാ കടപ്പുറം പന്ത്രണ്ടിലെ പാണ്ട്യാല വീട്ടില്‍
ഇബ്രാഹിം ഹാജി ( 70) മരണപ്പെട്ടു.

സഹോദരന്‍ അബ്ദുള്ള യു. എ. ഇ. യിലെ കല്‍ബ യില്‍ ജോലി ചെയ്യുന്നു.
സിറാജ് ദിനപ്പത്രം അബുദാബി ബ്യുറോ ചീഫ് മുനീര്‍ പാണ്ട്യാല സഹോദരീ പുത്രനാണ്.
ഇബ്രാഹിം ഹാജിക്ക് വേണ്ടി മയ്യിത്ത് നിസ്കരിക്കണമെന്നു,
അഖിലേന്ത്യാ ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി
കാന്തപുരം എ. പി. അബുബക്കര്‍ മുസ്‌ല്യാര്‍ അറിയിച്ചു .
ഖബറടക്കം പന്ത്രണ്ടിലെ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനിൽ നടന്നു

റഫീഖ് ഏറിയാട്
050 3213006

Tuesday, March 17, 2009

ഇബ്‌റാഹിം മുസ്ലിയാർ കണിയൂർ വാഹനാപകടത്തിൽ മരിച്ചു

മഞ്ചേശ്വരം: എസ്‌ വൈ എസ്‌ മഞ്ചേശ്വരം മേഖലാ ജനറൽ സെക്രട്ടറിയും റെയ്ഞ്ച്‌ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ പരീക്ഷാ ബോർഡ്‌ വൈസ്‌ ചെയർമാനുമായ ഇബ്‌റാഹിം മുസ്ലിയാർ കണിയൂർ (38) വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച ഉച്ചക്ക്‌ 2.35ന്‌ മഞ്ചേശ്വരം കടമ്പാറിൽ വെച്ച്‌ ഇബ്‌റാഹിം മുസ്ലിയാർ സഞ്ചരിച്ച ബൈക്കിനു എതിരെ വന്ന ലോറിയിടിച്ചാണ്‌ അപകടമുണ്ടായത്‌. സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. മറെറാരു ബൈക്കിൽ യാത്ര ചെയ്തിരുന്ന സുഹൃത്ത്‌ ഉസ്മാൻ മുസ്ലിയാർ പാത്തൂരിന്‌ സാരമായി പരിക്കേററു. പരേതരായ കണിയൂർ മുഹമ്മദ്കുഞ്ഞി ആഇശ ദമ്പതികളുടെ മകനാണ്‌. മൈമൂന ചിപ്പാർ, ഖൈറുന്നിസ എന്നിവർ ഭാര്യമാർ. തമീമ, തൗസീന, മുഹമ്മദ്‌ അമീൻ, അനീസ്‌, ഹലീമത്ത്‌ അസീമ എന്നിവർ മക്കളാണ്‌. അബൂബക്കർ, അബാസ്‌ എന്നീ സഹോദരന്മാരും മൂന്നു സഹോദരിമാരുമുണ്ട്‌.

മഞ്ചേശ്വരം ഉദയ ഇംഗ്​‍്ലീഷ്‌ മീഡിയം മദ്‌റസാ പ്രധാനാധ്യാപകൻ, മണ്ണംകുഴി മുനീറുൽ ഇസ്ലാം മദ്‌റസാധ്യാപകൻ, കടമ്പാർ ബിലാൽ മസ്ജിദ്‌ ഇമാം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. എസ്‌ വൈ ഏശിനു പുറമെ മുഹിമ്മാത്ത്‌, മൾഹർ സ്ഥാപനങ്ങളുടെ കമ്മിററിയംഗമായിരുന്നു. എസ്‌ എസ്‌ എഫ്‌ കുമ്പള ഡിവിഷൻ മുൻ വൈസ്‌ പ്രസിഡന്റായ ഇബ്‌റാഹിം മുസ്ലിയാർ, സഅദിയ്യ, അൽബിഷാറ തുടങ്ങിയ സ്ഥാപനങ്ങളുടെ മുൻനിര പ്രവർത്തകനാണ്‌.

സംഭവമറിഞ്ഞ്‌ നിരവധി നേതാക്കൾ ആശുപത്രിയിലെത്തി. എസ്‌ വൈ എസ്‌ നേതാക്കളായ ബി എസ്‌ അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട്‌ അബ്ദുൽ ഖാദിർ മദനി, സി അബ്ദുല്ല മുസ്ലിയാർ ഉപ്പള, എ കെ ഇസ്ശുദ്ദേ‍ീൻ സഖാഫി, കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, സുലൈമാൻ കരിവെള്ളൂർ, ബശീർ പുളിക്കൂർ, എസ്‌ എസ്‌ എഫ്‌ ജില്ലാ പ്രസിഡന്റ്‌ മൂസ സഖാഫി കളത്തൂർ, അഡ്വ. സി എച്ച്‌ കുഞ്ഞമ്പു എം എൽ എ, ചെർക്കളം അബ്ദുല്ല, എൻ എ നെല്ലിക്കുന്ന്‌, എ അബ്ദുറഹ്മാൻ, നാഷണൽ അബ്ദുല്ല, അബ്ദുല്ലക്കുഞ്ഞി ബംബ്രാണ, മൂസൽ മദനി തലക്കി, അബ്ദുൽ അസീസ്‌ സൈനി, അബ്ദുറസാഖ്‌ സഖാഫി കോട്ടക്കുന്ന്‌, മുഹമ്മദ്‌ സഖാഫി പാത്തൂർ, മുഹമ്മദ്‌ സഖാഫി തോക്കെ, റഫീഖ്‌ മോഗറടുക്ക തുടങ്ങിവർ സന്ദർശിച്ചു.

നിര്യാണത്തിൽ സമസ്ത പ്രസിഡന്റ്‌ താജുൽ ഉലമ സയ്യിദ്‌ അബ്ദുറഹ്മാൻ അൽബുഖാരി, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, എസ്‌ വൈ എസ്‌ സംസ്ഥാന പ്രസിഡന്റ്‌ പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, ജനറൽ സെക്രട്ടറി പേരോട്‌ അബ്ദുറഹ്മാൻ സഖാഫി, ജാമിഅ സഅദിയ്യ ജനറൽ മാനേജർ മൗലാന എം എ അബ്ദുൽഖാദിർ മുസ്ലിയാർ, സെക്രട്ടറി സയ്യിദ്‌ കെ എസ്‌ ആററക്കോയ തങ്ങൾ കുമ്പോൽ, എസ്‌ എസ്‌ എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ എൻ എം സ്വാദിഖ്‌ സഖാഫി, ജനറൽ സെക്രട്ടറി ആർ പി ഹുസൈൻ, എസ്‌ വൈ എസ്‌ ജില്ലാ പ്രസിഡന്റ്‌ സയ്യിദ്‌ മുഹമ്മദ്‌ ഉമറുൽ ഫാറൂഖ്‌ അൽബുഖാരി തുടങ്ങിയവർ അനുശോചിച്ചു.
17/03/2009

Tuesday, March 10, 2009

കൊളപ്പുറം പുതുപറമ്പ്‌കുഞ്ഞാലി

വിയോഗം


കൊളപ്പുറം പുതുപറമ്പ്‌കുഞ്ഞാലി 9/03/2009 തിങ്കൾ കാലത്ത്‌ നിര്യാതനായി .
മക്കൾ മൺസൂർ കൊളപ്പുറം , അബ്‌ദുൽ നാസർ , അബ്‌ദുൽ ഗഫൂർ എന്നിവർ ജിദ്ദയിൽ ജോലി ചെയ്യുന്നു.

പരേതനു വേണ്ടി മയ്യിത്ത്‌ നിസ്കരിക്കാനും പ്രാർത്ഥിക്കാനും അഭ്യർത്ഥിക്കുന്നു

Tuesday, February 3, 2009

സയ്യിദ്‌ ഫസൽ ജമലുല്ലൈലി തങ്ങൾ അന്തരിച്ചു


ഇന്നാലില്ലാഹി...


കോഴിക്കോട്‌: സമസ്ത കേരള സുന്നി വിദ്യാഭ്യസ ബോർഡ്‌ വൈസ്‌ പ്രസിഡന്റ്‌ സയ്യിദ്‌ ഫസൽ ജമലുല്ലൈലി തങ്ങൾ അന്തരിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട്‌ നടന്ന ജംഇയ്യത്തുൽ മുഅല്ലിമീൻ സമ്മേളനം കഴിഞ്ഞ്‌ തിരിച്ച്‌ വരികയായിരുന്ന പരേതനായ ചെമ്മാട്‌ യു.ബാപ്പുട്ടി ഹാജിയുടെ മകൻ ശാഫി ഹാജിയുടെ വാഹനം സയ്യിദ്‌ ഫസൽ ജമലുല്ലൈലി സഞ്ചരിച്ചിരുന്ന വാഹനവുമായി ഇടിച്ചതിനെ തുടർന്ന്‌ ഗുരുതരമായ പരിക്കുകളോടെ തങ്ങളെ കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പി ച്ചിരിക്കുകയായിരുന്നു. മർകസു സ്സഖാഫത്തിസ്സുന്നിയ്യ വൈസ്‌ പ്രസിഡന്റ്‌ കൂടിയായ സയ്യിദ്‌ ഫസൽ ജമലുല്ലൈലി ചേളാരി സ്വദേശിയാണ്‌. ജനാസ വൈകുന്നേരം 7മണിക്ക്‌ തേഞ്ഞിപ്പലം ചെനക്കൽ ജുമാമസ്ജിദ്‌ ഖബർസ്ഥാനിൽ മറവ്‌ ചെയ്യും.

03/02/2009

Sunday, January 18, 2009

കിണാശേരി കെ.ടി. മുഹമ്മദ്‌ മുസ്ളിയാര്‍

ഇന്നാലില്ലാഹ്‌.............

പ്രമുഖ പണ്ഡിതനും വാഗ്മീയും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ

കിണാശേരി കെ.ടി. മുഹമ്മദ്‌ മുസ്ളിയാര്‍ (കൂമണ്ണ)നിര്യാതനായി.
ഇന്ന്‌ (18-01-2009) ഉച്ചതിരിഞ്ഞ്‌ കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.