ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മുന്‍ ഷാഹി ഇമാം സയ്യിദ് അബ്ദുല്ല ബുഖാരി (85) അന്തരിച്ചു. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതും കേന്ദ്രമന്ത്രി ഗുലാം നബി ആസാദുമുള്‍പ്പെടെ ഒട്ടേറെ നേതാക്കള്‍ അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിച്ചു.ഒരുകാലത്ത് ഉത്തരേന്ത്യയില്‍ മുസ്‌ലിംങ്ങള്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ടായിരുന്ന ഇമാം ആയിരുന്നു അബ്ദുല്ല ബുഖാരി. പ്രസംഗങ്ങളിലൂടെ എന്നും വിവാദത്തില്‍ നിറഞ്ഞ ബുഖാരിക്കെതിരെ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നും അറസ്റ്റുവാറന്റ് ഉണ്ടായിരുന്നു. എന്നാല്‍ ക്രമസമാധാനത്തിന്റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യാന്‍ പോലീസ് എപ്പോഴും മടിച്ചുനില്‍ക്കുകയാണുണ്ടായത്. കേരളാ ഹൈക്കോടതി ഉള്‍പ്പെടെ ഒട്ടേറെ കോടതികള്‍ നോട്ടീസ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. അടിയന്തരാവസ്ഥയില്‍ സഞ്‌ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന നിര്‍ബന്ധ വന്ധ്യംകരണത്തിനെതിരെയും തുര്‍ക്ക്‌മാന്‍ ഗേറ്റ് സംഭവങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാടെടുത്തുകൊണ്ടാണ് അദ്ദേഹം ജുമാമസ്‌ജിദ് കേന്ദ്രമാക്കി മുസ്‌ലിങ്ങളെ സംഘടിപ്പിച്ചത്. അടിയന്തരാവസ്ഥയ്‌ക്കുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടി അദ്ദേഹത്തെ രാഷ്ട്രീയമായി ഉപയോഗിച്ചു. പിന്നീട് ജനതാദളിന്റെ നിലപാടുകളെ പിന്തുണച്ചുകൊണ്ടും ബുഖാരി കോണ്‍ഗ്രസ്സിനെതിരെ നിലപാടെടുത്തു. 2002ല്‍ അബ്ദുല്ല ബുഖാരിയുടെ മകന്‍ സയ്യിദ് അഹമ്മദ് ബുഖാരി ഇമാം ആയി. 2004 ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം എന്‍.ഡി.എ.യ്‌ക്ക് അനുകൂലമായ രാഷ്ട്രീയനിലപാടെടുത്തത് വിവാദമായിരുന്നു.
09-07-2009
news from http://www.kasaragodvartha.com/
ഇന്നാ ലില്ലഹി വ ഇന്നാ ഇലൈഹി റാജിഊൻ
ReplyDelete