സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Saturday, March 3, 2012

അഷറഫ് സഅദി വാഹനാപകടത്തില്‍ മരണപ്പെട്ടു


ദേളി: ഭദ്രാവതി പള്ളിയിലെ ഖത്തീബും ഷിമോഗ തീര്‍ത്തഹള്ളിയിലെ സാറാ-മുഹമ്മദ് ദമ്പതികളുടെ മകനുമായ അഷ്‌റഫ് സഅദി (25) കഴിഞ്ഞ ദിവസം രാത്രി ഷിമോഗക്കടുത്ത് ഉണ്ടായ വാഹനാപകത്തില്‍ മരണപ്പെട്ടു. അദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് എതിര്‍വശത്തു നിന്ന് വന്ന വാഹനം ഇടിക്കുകയായിരുന്നു. കൂടെ ഒരു സുഹൃത്തുമുണ്ടായിരുന്നു. അദ്ദേഹവും മരണപ്പെട്ടതായാണ് വിവരം ലഭിച്ചത്. ഏപ്രില്‍ മാസം അഷ്‌റഫ് സഅദിയുടെ കല്യാണം നിശ്ചയിച്ചിരുന്നു. കല്ല്യാണം ക്ഷണിച്ച് തിരിച്ചുവരുമ്പോഴായിരുന്നു അപകടം.

സഅദിയ്യയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി കഴിഞ്ഞ 42-ാം സമ്മേളനത്തില്‍ ബിരുദം വാങ്ങി പുറത്തിറങ്ങിയ നവ സഅദിയാണ് അദ്ധേഹം. പഠനത്തില്‍ മിടുക്കനും ഉസ്താദുമാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ വളെര പ്രിയങ്കരനായിരുന്നു. അബ്ദുറഹിമാന്‍ മുസ് ലിയാര്‍, ഹംസ, അബ്ദുല്ല കുട്ടി, മുഹിയിദ്ധീന്‍, ഹബീബുല്ലാഹ്, സുബൈദ, തുടങ്ങിയവര്‍ സഹോദരന്‍മാരാണ്. മരണവിവരം അറിഞ്ഞ് സഅദിയ്യയില്‍ നിന്നും ഉസ്താദുമാരും കുട്ടികളും ഷിമുഗയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.

അഷ്‌റഫ് സഅദിക്കുവേണ്ടി മയ്യിത്ത് നിസ്‌ക്കരിക്കാനും പ്രത്യേക പ്രാര്‍ത്ഥന നടത്താനും സഅദിയ്യ ജനറല്‍ സെക്രട്ടറി കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ മാനേജല്‍ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പ്രിന്‍സിപ്പാള്‍ എ.കെ. അബ്ദു റഹിമാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.


Monday, January 30, 2012

ജ‌അഫര്‍ മാസ്റ്റര്‍ ചേലക്കരയുടെ പിതാവ്‌ മരണപ്പെട്ടു

ജ‌അഫര്‍ മാസ്റ്റര്‍ ചേലക്കരയുടെ പിതാവ്‌ അബ്ദുല്ല എന്നവര്‍ മരണപ്പെട്ടു

കബറടക്കം ഇന്ന് രാവിലെ കേച്ചേരി പട്ടിക്കര ജുമാ‌മസ്ജിദ് ഖബര്‍സ്ഥാനില്‍ .

മയ്യിത്ത് നിസ്കരിക്കാനും മഗ്‌ഫിറത്തിനായി പ്രാര്‍ഥിക്കാനും അഭ്യര്‍ഥിക്കുന്നു

Sunday, January 22, 2012

എ.എം കുഞ്ഞബ്ദുല്ല മുസലിയാര്‍ ആലമ്പാടി അന്തരിച്ചു

കാഞ്ഞങ്ങാട്: ആറു പതിറ്റാണ്ടുകാലം ജില്ലയുടെ ആത്മീയ രംഗത്ത് നിറഞ്ഞുനിന്ന ഉന്നത പണ്ഡിതനും ആയിരക്കണക്കിനു പണ്ഡിതരുടെ ഗുരുവര്യരും പുത്തിഗെ മുഹിമ്മാത്ത് ശരീഅത്ത് കോളേജ് സദര്‍ മുദരിസുമായ എ.എം കുഞ്ഞബ്ദുല്ല മുസലിയാര്‍ ആലമ്പാടി (73) അന്തരിച്ചു. ഇന്ന് (വെള്ളിയാഴ്ച) രാവിലെ 11 മണിയോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം.

കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉസ്താദിനെ പുലര്‍ച്ചെ നില ഗിരുതരമായതിനെത്തുടര്‍ന്ന് പരിയാരത്തേക്ക് കൊണ്ട് പോവുകയായിരുന്നു. കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ സ്വവസതിയിയില്‍ കിടത്തിയിരിക്കുന്ന ഉസ്താദിന്റെ ജനാസ കാണാന്‍ ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. വൈകിട്ട് 5 മണിയോടെ ഖബറടക്കം നടക്കും. ജീവിതത്തിന്റെ നാനാ തുറകളില്‍ പെട്ട ആയിരക്കണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിച്ചു കൊണ്ടിരിക്കുന്നു. ജീവിതം മുഴുവന്‍ മത വിദ്യാഭ്യാസ പ്രചരണത്തിനും സമൂഹത്തിന്റെ ആത്മീയാഭിവൃദ്ധിക്കും മാറ്റിവെച്ച എ.എം അബ്ദുല്ല മുസ്ലിയാര്‍ കാസര്‍കോട് ആലമ്പാടിയില്‍ നാല് പതിറ്റാണ്ടിലേറെ നീണ്ട മുദരിസ് സേവനമാണ് ആലമ്പാടി ഉസ്താദ് എന്ന എന്ന പേരില്‍ ഖ്യാതി നേടിത്തന്നത്. നാല് വര്‍ഷം മുമ്പ് മുഹിമ്മാത്തില്‍ പ്രധാന ഉസ്താദായി വന്നതോടെ മുഴുസമയം സ്ഥാപന പ്രവര്‍ത്തകനായി മാറുകയായിരുന്നു.

കര്‍ണാടക കുടകില്‍ ജനിച്ച എ.എം കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ മഞ്ഞനാടി സി.പി മുഹമ്മദ് കുഞ്ഞി മുസ്ലിയാരുടെ മകളെ കല്യാണം കഴിച്ച് കാഞ്ഞങ്ങാട് താമസം തുടങ്ങിയതോടെ കാസര്‍കോടിന്റെ ഭാഗമായി മാറുകയായിരുന്നു.

ഭാര്യ: മറിയുമ്മ. മക്കള്‍: അബ്ദുറഹ്മാന്‍ സഖാഫി, ഹുസൈന്‍ മുസ്ലിയാര്‍, ഉമര്‍ സഅദി, അബ്ദുല്‍ ഖാദിര്‍, ആയിശ, മരുമക്കള്‍, ഇബ്രാഹീം മുസ്ലിയാര്‍ കര്‍ണാടക, സി.പി ആമിന, സുഹ്‌റ, ഫൗസിയ്യ. ഭാര്യാ പിതാവും ആത്മീയ നായകനുമായ മഞ്ഞനാടി ഉസ്താദ് ദിവസങ്ങള്‍ക്കു മുമ്പാണ് മരണപ്പെട്ടത്.

ജില്ലയില്‍ ജാമിഅ സഅദിയ്യ അറബിയ്യ, പുത്തിഗെ മുഹിമ്മാത്ത് തുടങ്ങിയ സ്ഥാപനങ്ങളുടെ തുടക്കം മുതല്‍ ഉപദേശകനും ഗുണകാംക്ഷിയുമായിരുന്നു. നല്ല പ്രഭാഷകന്‍ കൂടിയായ ഉസ്താദ് ആയിരക്കണക്കിനു ആത്മീയ വേദികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. വിവിധ ആത്മീയ ഗുരുക്കളില്‍ നിന്ന് ത്വരീഖത്ത് സ്വീകരിച്ചിട്ടുണ്ട്. സഊദി അറേബ്യ തുടങ്ങിയ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. പള്ളികള്‍ക്കും വീടുകള്‍ക്കും സ്ഥലം നിര്‍ണയിക്കുന്നതിനും കുറ്റിയടിക്കുന്നതിനും എല്ലാവരും ഉസ്താദിനെയാണ് ആശ്രയിച്ചിരുന്നത്.

ഉസ്താദിന്റെ നിര്യാണത്തില്‍ സമസ്ത പ്രസിഡന്റ് താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, ജാമിഅ സഅദിയ്യ, പുത്തിഗെ മുഹിമ്മാത്ത്, മള്ഹര്‍, അല്‍ മദീന, എസ് വൈ എസ്, എസ് എസ് എഫ് കമ്മിറ്റികള്‍ അനുശോചിച്ചു
 
 

Wednesday, January 18, 2012

സി.എ. അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍ മുതവല്ലൂര്‍ നിര്യാതനായി

കൊണ്ടോട്ടി: കൊണ്ടോട്ടി ബുഖാരി സ്താപനത്തിലെ മുദരിസും, പഞ്ചായത് മുശാവറ മെമ്പറുമായ സി.എ. അബ്ദര്‍റഹ്മാന്‍ മുസ്ലിയാര്‍ മുതവല്ലൂര്‍ നിര്യാതനായി. ഇന്നലെ വൈകുന്നേരം 7 മണിക്കായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ രോഗത്താല്‍ ചികില്‍സയിലായിരുന്നു, ബീരാന്‍കുട്ടി മുസ്ലിയാര്‍, ഇ.സുലൈമാന്‍ മുസ്ലിയാര്‍ പ്രധാന ഗുരുവര്യന്‍മാരാണ്‍. പ്രധാന ശിഷ്യന്മാര്‍ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി, റാഷിദ് ബുഖാരി, ഷനകത്ത് ബുഖാരി, മുഹമ്മദ് റഫീഖ് ബുഖാരി

Tuesday, January 17, 2012

ഉമര്‍ മുസ്‌ലിയാര്‍ കടുങ്ങല്ലൂരിന്റെ ഉമ്മ മരണപ്പെട്ടു

സുന്നീ ജം‌ഇയ്യത്തുല്‍ മുഅല്ലിമീന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റും ചാവക്കാട് ഐ.ഡി.സി ജനറല്‍ സെക്രട്ടറിയുമായ ഉമര്‍ മുസ്‌ലിയാര്‍ കടുങ്ങല്ലൂരിന്റെ ഉമ്മ ഫാതിമകുട്ടി എന്നവര്‍ ഇന്നലെ രാത്രി മരണപ്പെട്ടു. കബറടക്കം ഇന്ന് രാവിലെ നടന്നു. അവരുടെ പേരില്‍ മയ്യിത്ത് നിസ്കരിക്കാനും ദു‌ആ ചെയ്യാനും അഭ്യര്‍ഥിക്കുന്നു.

Saturday, January 7, 2012

സി.പി. മുഹമ്മദ്കുഞ്ഞി മുസ്ലിയാര്‍ (മഞ്ഞനാടി ഉസ്താദ്) നിര്യാതനായി

കാഞ്ഞങ്ങാട്: എട്ടു പതിറ്റാണ്ടുകാലം കേരള-കര്‍ണാടക സംസ്ഥാനങ്ങളുടെ ആത്മീയ രംഗത്ത് നിറഞ്ഞുനിന്ന ഉന്നത പണ്ഡിതനും ആയിരക്കണക്കിനു പണ്ഡിതരുടെ ഗുരുവര്യരും പ്രമുഖ സൂഫീവര്യനുമായ സി.പി. മുഹമ്മദ്കുഞ്ഞി മുസ്ലിയാര്‍ (മഞ്ഞനാടി ഉസ്താദ്) നിര്യാതനായി. ശനിയാഴ്ച രാവിലെ എട്ടു മണിയോടെ കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ സ്വവസതിയിലായിരുന്നു അന്ത്യം. 99 വയസായിരുന്നു.

ജീവിതം മുഴുവന്‍ മത വിദ്യാഭ്യാസ പ്രചരണത്തിനും സമൂഹത്തിന്റെ ആത്മീയാഭിവൃദ്ധിക്കും മാറ്റിവെച്ച സി.പി. മുഹമ്മദ്കുഞ്ഞി മുസ്ലിയാര്‍ കര്‍ണാടക മഞ്ഞനാടിയില്‍ കാല്‍നൂറ്റാണ്ട് നീണ്ട മുദരീസ് സേവനമാണ് മഞ്ഞനാടി ഉസ്താദ് എന്ന പേരില്‍ ഖ്യാതി നേടിത്തന്നത്. പ്രായാധിക്യം കാരണം സേവന രംഗത്തുനിന്ന് മാറി വിശ്രമജീവിതം നയിക്കുമ്പോഴും താന്‍ പടുത്തുയര്‍ത്തിയ മഞ്ഞനാടി അല്‍ മദീനയില്‍ തസവ്വുഫ് ഗ്രന്ഥമായ ഇഹ് യാഉലുമുദ്ദീന്‍ ക്ലാസെടുക്കുന്നതിന് സമയം കണ്ടെത്തിയിരുന്നു.



പുഞ്ചാവി മാമുവിന്റെയും ആഇശയുടെയും മകനായി പഴയ കടപ്പുറം പുഞ്ചാവിയില്‍ ജനിച്ച സി.പി. വളരെ ചെറുപ്രായത്തില്‍ തന്നെ മതപഠനരംഗത്തേക്ക് തിരിഞ്ഞു. പുഞ്ചാവി, മഞ്ചേശ്വരം, നീലേശ്വരം, തുരുത്തി, മാട്ടൂല്‍, പരപ്പനങ്ങാടി തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് പഠനത്തിനുശേഷം മുദരീസായി സേവനം തുടങ്ങി. കോമു മുസ്ലിയാര്‍ കോട്ടുമല പ്രധാന ഉസ്താദാണ്.



പുഞ്ചാവി, പഴയ കടപ്പുറം. ആറങ്ങാടി, ശ്രീകണ്ഠപുരം, മഞ്ഞനാടി വലിയ ജുമുഅത്ത് പള്ളി, അല്‍മദീന എന്നിവിടങ്ങളില്‍ സേവനം ചെയ്തു.45 വര്‍ഷത്തിലേറെയായി റബീഉല്‍ ആഖ്വിറില്‍ സ്വന്തം വീട്ടില്‍ വിപുലമായി നടക്കുന്ന വാര്‍ഷിക റാത്തീബ് നേര്‍ച്ചയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരങ്ങള്‍ എത്തിച്ചേരാറുണ്ട്.



കര്‍ണാടകയില്‍ മദ്രസകള്‍ സ്ഥാപിക്കുന്നതില്‍ ഗണ്യമായ സേവനമര്‍പ്പിച്ച മഞ്ഞനാടി ഉസ്താദ് കാസര്‍കോട് ജില്ലയില്‍ ജാമിഅ സഅദിയ്യ അറബിയ്യ, പുത്തിഗെ മുഹിമ്മാത്ത് തുടങ്ങിയ സ്ഥാപനങ്ങളുടെ തുടക്കം മുതല്‍ ഉപദേശകനും ഗുണകാംക്ഷിയുമായിരുന്നു. നല്ല പ്രഭാഷകന്‍ കൂടിയായ ഉസ്താദ് ആയിരക്കണക്കിനു ആത്മീയ വേദികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. വിവിധ ആത്മീയ ഗുരുക്കളില്‍ നിന്ന് ത്വരീഖത്ത് സ്വീകരിച്ചിട്ടുണ്ട്. ഇറാഖ്, യു.എ.ഇ, സഊദി അറേബ്യ തുടങ്ങിയ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള ഉസ്താദ് അജമീറില്‍ നിത്യസന്ദര്‍ശകനായിരുന്നു.



മൂന്ന് ഭാര്യേമാരില്‍ ദൈനബി നേരത്തെ മരണപ്പെട്ടു. നഫീസ, സൈനബ് ജീവിച്ചിരിപ്പുണ്ട്. മക്കള്‍: മറിയം, ആമിന, ആസ്വിയ, ജദീജ, ബീഫാത്തിമ, അഹ്മദ് സഖാഫി, അബൂബക്കര്‍ സഖാഫി, അബ്ദുല്ല, അബ്ദുല്ലാഹ്, അബ്ദുല്‍ ഖാദിര്‍, അബ്ദുല്‍ ലത്തീഫ്, സൈനബ, ഹഫ്‌സ, റുഖിയ, ഹന്നത്ത്, അബ്ദുല്‍ റഊഫ് ഫാളിലി, കുറ്റിയാടി സിറാജുല്‍ ഹുദാ വിദ്യാര്‍ഥി അബ്ദുല്‍ ജലീല്‍, പരേതരായ അബ്ദുല്‍ റഹ്മാന്‍, സ്വഫിയ്യ . മുഹിമ്മാത്ത് സദര്‍ മുദരീസ് ആലംപാടി എ.എം കുഞ്ഞബ്ദുല്ല മുസ്ലിയാര്‍, അല്‍മദീന പ്രസിഡന്റ് അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി, കാടാച്ചിറ അബ്ദുല്‍ റഹ്മാന്‍ മദനി തുടങ്ങിയവര്‍ മരുമക്കളാണ്.



മര്‍ഹൂം യൂസുഫ് ഹാജി ഉസ്താദ്, ആലംപാടി ഉസ്താദ്, കാസര്‍കോട് ഖാസി ടി.കെ.എം ബാവ മുസ്ലിയാര്‍, മച്ചംപാടി അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍, മര്‍ഹൂം സൂരിബയല്‍ അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, അനുജന്‍ സി.പി. കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ തുടങ്ങിയവര്‍ പ്രധാന ശിഷ്യരാണ്.



ഖബറടക്കം ഇന്ന് (ശനി) വൈകിട്ട് നാലുമണിക്ക് പഴയ കടപ്പുറം സ്വന്തം വീടിനു സമീപം നേരത്തെ തയ്യാര്‍ ചെയ്ത സ്ഥലത്ത് നടക്കും. മഞ്ഞനാടി ഉസ്താദിന്റെ നിര്യാണത്തില്‍ സമസ്ത പ്രസിഡന്റ് താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ജാമിഅ സഅദിയ്യ, പുത്തിഗെ മുഹിമ്മാത്ത്, എസ് വൈ എസ്, എസ് എസ് എഫ് കമ്മിറ്റികള്‍ അനുശോചിച്ചു.

news and pics  http://www.muhimmath.com/

Wednesday, December 28, 2011

വാടാനപ്പള്ളി പട്ടലങ്ങാടി ഹംസ ഹാജിയുടെ മാതാവ് ആമിനുമ്മ (90 ) മരണപ്പെട്ടു.

വാടാനപ്പള്ളി പട്ടലങ്ങാടി പരേതനായ പണിക്കവീട്ടില്‍ മുഹമ്മദ്‌ എന്നവരുടെ ഭാര്യയും ഇസ്റ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റും ഖത്തര്‍ കമ്മിറ്റി രക്ഷാധികാരിയുമായ പട്ടലങ്ങാടി ഹംസ ഹാജിയുടെ മാതാവുമായ ആമിനുമ്മ (90 ) എന്നവര്‍ ഇന്ന് ഉച്ചക്ക് മരണപ്പെട്ടു. ഖബറടക്കം വൈകീട്ട്  ജുമുഅത് പള്ളി ഖബറിസ്ഥാനില്‍ നടന്നു

പരെതക്ക് വേണ്ടി മയ്യിത്ത് നിസ്ക്കരിക്കാനും മഗ്ഫിരത്തിന് വേണ്ടി പ്രാര്‍ഥിക്കാനും ഇസ്റ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്‌ അഹ്മെദ് സാഹിബ്, പ്രസിഡന്റ്‌ ബഷീര്‍ രഹ്മാനി, സെക്രടറി ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി, ട്രെഷറര്‍ ബാദുഷ തങ്ങള്‍ എന്നിവര്‍ എല്ലാ സഹോദരങ്ങളോടും അഭ്യര്‍ഥിച്ചു. 
ഹുസൈൻ തങ്ങൾ വാടാനപ്പള്ളി

Monday, December 19, 2011

ഡോക്ടര് അബ്ദുള്ള മൂപ്പന് നിര്യാതനായി;

മൂന്നു പതിറ്റാണ്ട് കാലം ജിദ്ദയിലെ നിറസാന്നിധ്യമായിരുന്ന ഡോക്ടര് അബ്ദുള്ള മൂപ്പന് നാട്ടില് വെച്ച് നിര്യാതനായി;


സൗദി ഇന്ത്യന് ഫുട്ബാള് ഫോറം (സിഫ്), എം.ഇ.എസ്., ജിദ്ദ ഡോക്ടര്സ് ഫോറം തുടങ്ങിയ നിരവധി സംഘടനകളുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്. ഗവര്മെന്റ് ഹോസ്പിറ്റലില് ജോലി ചെയ്തിരുന്നു.



ജിദ്ദ അല്അബീര് മെഡിക്കല് സെന്ററില് ജോലി ചെയ്യവേ ആണ് അടുത്ത കാലത്ത് നാട്ടില് സ്ഥിരമാക്കാന് പോയത്

18-12-2011

Wednesday, November 16, 2011

SSF ചുലൂര് യുണിറ്റ് പ്രവര്ത്തകന് അജ്മല് മരണപ്പെട്ടു

വാഹനാപകടത്തില് പെട്ട് ചികിത്സയിലായിരുന്ന എസ് എസ് എഫ് ചുലൂര് യുണിറ്റ് പ്രവര്ത്തകന് അജ്മല് ( അജ്മല് പന്തല് വര്‍ക്സ് ഉടമ ഇസ്മയില് സാഹിബിന്റെ മകന് ) മരണപ്പെട്ടു



കബറടക്കം ഇന്നലെ  വൈകിട്ട് ചുലൂര് ജുമാ മസ്ജിദില് നടന്നു

എല്ലാവരും ദു ആ ചെയ്യുക..............മയ്യിത്ത് നിസ്കരിക്കുക..........

MUBARAK
9746254650

Sunday, November 13, 2011

വാടാനപ്പള്ളി എള്ളുംപറമ്പില്‍ അഷറഫ് മരണപ്പെട്ടു

വാടാനപ്പള്ളി തെക്കേ ജുമുഅത്ത് പള്ളിക്ക് സമീപം എകെജി റോഡില്‍ താമസിക്കുന്ന എള്ളുംപറമ്പില്‍ അഷറഫ്  രാത്രി മരണപ്പെട്ടു. ഖബറടക്കം നാളെ തെക്കേ ജുമുഅത്ത് പള്ളിയില്‍ നടക്കും.

ഇസ്റ അബുദാബി കമ്മിറ്റി സെക്രട്ടറി അബ്ദുല്‍ സലാം ഓരിപറമ്പിലിന്റെ ഭാര്യാ പിതാവാണ്.

പരേതനു വേണ്ടി മയ്യിത്ത് നിസ്ക്കരിക്കാനും മഗ്ഫിരത്തിന് വേണ്ടി പ്രാര്‍ത്തിക്കാനും അഭ്യര്‍ത്ഥിക്കുന്നു. അബുദാബിയിലും ദുബായിലും അല്‍ഐനിലും മയ്യിത്ത് നിസ്ക്കാരവും പ്രത്യേക പ്രാര്‍ഥനയും തയ്യാറാക്കിയിട്ടുണ്ട്.

Hussain Thangal Vatanappally
 sayyidhkt@gmail.com