സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Sunday, July 31, 2011

RSC പ്രവര്‍ത്തകന്‍ അബ്ദുറഹിമാന്‍ വാഹനാപകടത്തില്‍ മരണപെട്ടു

ആര്‍ എസ് സി പ്രവര്‍ത്തകന്‍ അബ്ദുറഹിമാന്‍ മസ് കത്തില്‍ വാഹനാപകടത്തില്‍ മരണപെട്ടു

Wednesday, July 27, 2011

കൊട്ടപ്പുറം പീ ടീ ഇസ്മയില് അന്തരിച്ചു

കൊട്ടപ്പുറം: പൈക്കരതോടി ഇസ്മയില് കുട്ടി (ബാപ്പു)  ഹൃദയാഘാദം

മൂലം അന്തരിച്ചു. ദേഹാശ്വാസ്യത്തെ തുടര്ന്ന് മെഡിക്കല് കോളേജ് ആശുപത്രിയില് എത്തിച്ചിരുന്നു.... കൊട്ടപ്പുറം അങാടിപള്ളിയിലെ മുന് ഇമാം മുഹമ്മദ് .മുസ്ലിയാരുടെ മകനായിരുന്നു ...ജാനാസ ഇന്ന് വൈകുന്നേരം കൊട്ടപ്പുറം ജുമാ മസ്ജിദ് ഖബര് സ്ഥാനില് മറവു ചെയ്യും. റബ്ബ് തഹാല എല്ലാ പാപങളും പെറുത്ത് കെടുത്ത് ഖബര് ജീവിതം സ്വര്ഗ്ഗീകമാക്കെട്ടെ...ആമിന്

എല്ലാവരും മയ്യത്ത് നിസ്കാര ലിസ്റ്റില് ഉള്പെടുത്തുക ....


THAJUDHEEN AZEEZ .PT


Sunday, July 24, 2011

അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് കണ്ണീരോടെ വിട

തേഞ്ഞിപ്പലം: കണ്ണീരും അടക്കി പിടിച്ച തേങ്ങലും മേലാപ്പിട്ട പണി തീരാത്ത വീടിനുള്ളില്‍ അവര്‍ ചലനമറ്റു കിടന്നു. വീടിന്റെ നെടുംതൂണുകളായ മൂന്ന് പേരുടെയും അതിനകത്ത് ഓടി കളിക്കേണ്ട പൊന്നോമനയുടെയും  വെള്ളയില്‍ പൊതിഞ്ഞ മൃതദേഹങ്ങള്‍ കാണാനാവാതെ ആയിരങ്ങള്‍ തളര്‍ന്നു നിന്നു. വെള്ളിയാഴ്ച കൊണ്ടോട്ടി കൊട്ടപ്പുറം പാണ്ട്യാട്ടുപുറം അപകടത്തില്‍ മരിച്ച ചേലേമ്പ്ര പനയപ്പുറം കുറ്റിയില്‍അരു കാട്ടിപ്പരുത്തി പൂക്കാട്ട് കിളിയങ്ങാട്ട് സെയ്താലി (70), മക്കളായ അബൂബക്കര്‍ (34), ബഷീര്‍ (29), ബഷീറിന്റെ മകന്‍ മുനവ്വിര്‍ സാദിഖ് (ഒമ്പത്) എന്നിവര്‍ക്ക് നാടൊഴുകിയെത്തി വിടചൊല്ലി.ഇവര്‍ക്കൊപ്പം മരിച്ച സെയ്താലിയുടെ മകളുടെ മരുമകന്‍ കക്കോവ് കോട്ടുപാടം അമ്പായത്തിങ്ങല്‍ നൗഫലിന്റെ മൃതദേഹം കക്കോവ് ജുമാമസ്ജിദിലും ഖബറടക്കി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകിട്ട് മൂന്ന് മണിയോടെയാണ് മൃതദേഹങ്ങള്‍ നാല് ആംബുലന്‍സുകളിലായി പനയപ്പുറത്തെ അബൂബക്കറിന്റെ വീട്ടിലെത്തിച്ചത്. നാല് മൃതദേഹങ്ങള്‍ ഒന്നിച്ച് കിടത്തിയപ്പോള്‍ ഒരു നാട് മുഴുവന്‍ തേങ്ങി.സ്ത്രീകള്‍ക്ക് മാത്രമായിട്ടായിരുന്നു വീട്ടില്‍ മയ്യിത്ത് കാണിച്ചത്. മൂന്നരയോടെ പനയപ്പുറം മഅ്ദിനുല്‍ ഹുദാ മദ്‌റസയില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹങ്ങള്‍ ഒരുമണിക്കൂറിന് ശേഷം തൊട്ടടുത്ത ജുമാമസ്ജിദിലെത്തിച്ചു. മേല്‍മുറി മഅ്ദിന്‍ ചെയര്‍മാന്‍ ഇബ്രാഹിം ഖലീല്‍ ബുഖാരി മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കി. നാല് പേര്‍ക്കും അടുത്തടുത്തായി ഒരുക്കിയ ഖബറുകളില്‍ അന്ത്യവിശ്രമമൊരുക്കി മടങ്ങിയപ്പോഴും ദുരന്തത്തിന്റെ ആഘാതം നാട്ടുകാരുടെ മുഖങ്ങളില്‍ നിറഞ്ഞുനിന്നു. മൂന്നരയോടെ വീട്ടിലെത്തിച്ച നൗഫലിന്റെ മയ്യിത്ത് കക്കോവ് ജുമാമസ്ജിദിലെ നമസ്‌കാരത്തിന് ശേഷം നാലരയോടെ ഖബറടക്കി.വെള്ളിയാഴ്ച ഉച്ചക്ക് ശേഷമായിരുന്നു അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്.  അപകടത്തില്‍ പരിക്കേറ്റ് ബഷീറിന്റെ ഭാര്യ മൈമൂന, മക്കളായ സാബിത്ത്, മുബശിര്‍, നൗഫലിന്റെ ഭാര്യ ആയിശാബി എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

by  mtech solution

കൊടിയത്തൂര് സി അബ്ദുല് റഹിമാന് മുസ്ലിയാര് മരണപെട്ടു.

മാവൂര് സെക്ടര് എസ് എസ് എഫ് പ്രസിഡന്റ് ഷാഫി അഹ്സനി യുടെ പിതാവ് കൊടിയത്തൂര് സി അബ്ദുല് റഹിമാന് മുസ്ലിയാര്  മരണപെട്ടു. എസ് വൈ എസ് മാവൂര് യുണിറ്റ് വൈസ് പ്രസിഡന്റും മാവൂര് ഇഹിയാ ഹുസുന്ന പ്രസിഡന്റും ആയിരുന്നു

Saturday, July 23, 2011

SSF പ്രവര്‍ത്തകന്‍ മുഹമ്മദ്‌ കുഞ്ഞി ബൈക്ക് അപകടത്തില്‍ മരണപെട്ടു

SSF നരിക്കോട് പാറമ്മല്  യുണിറ്റ് പ്രവര്ത്തകന്മുഹമ്മദ്കുഞ്ഞി തളിപ്പറമ്പിനടുത്ത് വെച്ച ബൈക്ക് അപകടത്തില്കഴിഞ്ഞ ദിവസം മരണപെട്ടു

പരേതനു വേണ്ടി മയ്യിത്ത് നിസ്കരിക്കാനും മ‌‌അ്‌ഫിറത്തിനായി പ്രാര്‍ത്‌ഥിക്കാനും അഭ്യര്‍ത്‌‌ഥിക്കുന്നു
 

അബ്ദുസ്സമദ് ചാവക്കാടിന്റെ മാതാവ് മരണപെട്ടു.

ഖത്തറില് ജോലി ചെയ്യുന്ന P.K അബ്ദുസ്സമദ് ചാവക്കാടിന്റെ മാതാവ് ബീരുമ്മ  എന്നവര് മരണപെട്ടു. പരേതയുടെ പേരില് മയ്യിത്ത് നമസ്കരിക്കുവാനും മഗ്ഫിരത്തിന് വേണ്ടി ദുആ ചെയ്യാനും അഭ്യര്ത്തിക്കുന്നു

Sajad Meenchanda Jul 20 09:27PM

ദര്സു വിദ്യാര്ഥി നവാസ് വൈത്തിരി മരണപ്പെട്ടു

സയ്യിദ് ശിഹാബുദ്ധീന് ബുഖാരിയുടെ ദര്സു വിദ്യാര്ഥിയായ നവാസ് വൈത്തിരി (23)  മരണപ്പെട്ടു...ആ മുതഅല്ലിം സുഹുര്തിനു വേണ്ടി എല്ലാവരും ദു'ആ ചെയ്യുകതന്റെ രണ്ടാമത്തെ വയസ്സില് യതീമായ നവാസ് ചെറുപ്പം മുതലേ മ'അദിന് യതീമ്ഖാനയിലായിരുന്നു വളര്ന്നത്..പിന്നീട് സയ്യിദ് ശിഹാബുദ്ധീന് ബുഖാരി തങ്ങള് ദര്സ് തുടങ്ങിയപ്പോള് 'ബദരുദുജ' യിലേക്ക് വരികയും കഴിഞ്ഞ ഏഴു വര്ഷമായി ഇവിടെ ഇതര മേഖലകളില് മികവു പുലര്ത്തിയ നവാസ് , നാട്ടുകാര്ക്കും സുഹുര്തുക്കള്ക്കും ഏറെ പ്രിയങ്കരനായിരുന്നു ..(പെട്ടെന്ന് തലചുറ്റി

വീണു അല്പ സമയത്തിനകം മരണപ്പെടുകയായിരുന്നു -

subanvengara Jul 21 12:31PM

Thursday, July 21, 2011

വെള്ളറക്കാട് ഒതുക്കത്തെയില്‍ ആലികുട്ടി മരണപ്പെട്ടു.

തൃശൂര്‍ : സജീവ സുന്നി പ്രവര്‍ത്തകന്‍ സിറാജുദ്ധീന്‍ വെള്ളറക്കാടിന്റെ വല്ല്യുപ്പ ഒതുക്കത്തെയില്‍ ആലികുട്ടി (80 )ഇന്നലെ (20/07/2011 ബുധന്‍) വൈകീട്ട് മരണപ്പെട്ടു. മക്കള്‍ മൊയ്തുണ്ണി (ഷാര്‍ജ), അബൂബക്കര്‍ (ദുബൈ), മുഹമ്മദലി (ദുബൈ ), റുക്കിയ, പാത്തുണ്ണി, സുഹറ, റംല, മുഹ്‌സിന 

ഖബറടക്കം ഇന്ന് 11 മണിക്ക് വെള്ളറക്കാട് ജുമാ മസ്‌ജിദ് ഖബര്‍സ്ഥാനില്‍. പരേതനു വേണ്ടി മയ്യിത്ത് നിസ്കരിക്കാനും മ‌‌അ്‌ഫിറത്തിനായി പ്രാര്‍ത്‌ഥിക്കാനും അഭ്യര്‍ത്‌‌ഥിക്കുന്നു.


news by :
Basheer Vellarakad

Wednesday, July 20, 2011

ഉസ്മാന് സഖാഫിയുടെ ഉമ്മാമ മരണപെട്ടു.

ബഹ്റൈന് കേരള സുന്നി ജമാഅത്തിന്റെ ഓഫീസ് സെക്രട്ടറി "ഉസ്മാന് സഖാഫി" യുടെ ഉമ്മാമ കണ്ണൂര് സ്വദേശി "മറിയം കുട്ടപറമ്പ"  മരണപെട്ടു.


പരേതയുടെ പേരില് മയ്യിത്ത് നമസ്കരിക്കുവാനും മഗ്ഫിരത്തിന് വേണ്ടി ദുആ ചെയ്യാനും അഭ്യര്തികുന്നു


Raees Umer
raeesumer@gmail.com

Thursday, July 14, 2011

യൂസുഫ് വാണിയന്നൂരിന്റെ മാതാവ്‌ ഫാത്തിമകുട്ടി മരണപ്പെട്ടു

കുവൈറ്റ്‌ RSC യുടെ സജീവ പ്രവര്‍ത്തകനും കുവൈറ്റ്‌ സിറ്റി സോണ്‍ ജോ. കണ്‍വീനരുമായ യൂസുഫ് വാണിയന്നൂരിന്റെ മാതാവ്‌ പുല്ലാട്ട് ഫാത്തിമ കുട്ടി എന്നവര്‍  മരണപ്പെട്ടു. അല്ലാഹു അവരുടെ എല്ലാ പാപങ്ങളും പൊറുത്തുകൊടുത്ത് ജന്നാത്തുല്‍ ഫിര്‍ദൌസില്‍ ഉന്നത പദവി നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍. ആ കുടുംബത്തില്‍ അല്ലാഹു ശാന്തിയും സമാധാനവും ഒപ്പം എല്ലാ അനുഗ്രഹങ്ങളും നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍...

പരേതക്ക്  വേണ്ടി മയ്യിത്ത് നിസ്കരിക്കാനും മഘുഫിറത്തിനും വേണ്ടി ദുആ ചെയ്യാനും എല്ലാ സ്നേഹിതരോടും വസ്സിയ്യത്തു ചെയ്യുന്നു

Shihab Vaniyannoor.

Monday, July 11, 2011

ആലൂര്‍ കുഞ്ഞി തങ്ങള്‍ നിര്യാതനായിഎളമരം: (കോഴിക്കോട്‌)പ്രഗല്‍ഭ മതപണ്ഡിതനും സൂഫീ വര്യനുമായ അസ്സയ്യിദ്‌ കെ.സി. മുഹമ്മദ്‌ കുഞ്ഞി തങ്ങള്‍ (ആലൂര്‍ വലിയ തങ്ങള്‍)(78) നിര്യാതനായി.

സ്വദേശമായ കോഴിക്കോട്‌ എളമരത്തെ ചോലക്കര വീട്ടില്‍ വെച്ചു ഞായര്‍ 10/07/2011 പുലര്‍ച്ചെ5-15 നായിരുന്നു അന്ത്യം. അനാരോഗ്യം കാരണം ചോലക്കര വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. നെല്ലാര്‍ നെച്ചിക്കാട്ടില്‍ സയ്യിദ് അബ്ദുല്‍ റഹിമാന്‍ കുഞ്ഞിക്കോയ തങ്ങളുടെയും താജുല്‍ ഉലമാ ഉള്ളാള്‍ സയ്യിദ് അബ്ദുര്‍റഹിമാന്‍ കുഞ്ഞിക്കോയ തങ്ങളുടെ മൂത്ത സഹോദരി കരുവന്‍ തുരുത്തി സയ്യിദ ശരീഫ ആറ്റബീവിയുടേയും മകനാണ്. വെള്ളാംപറമ്പത്ത് സയ്യിദ് ഹാമിദ് വലൂണ്ണി തങ്ങളുടെ മകള്‍ സയ്യിദ ഫാത്തിമ മുത്ത്ബീവിയാണ് ഭാര്യ. 1977 മുതല്‍ വാര്‍ദ്ധക്യ രോഗം ബാധിക്കുന്നത് വരെ 25 വര്‍ഷക്കാലം ബോവിക്കാനത്തിനടുത്തുള്ള ആലൂര്‍ ജുമാമസ്ജിദില്‍ ഖത്തീബായി സേവനം നടത്തുകയായിരുന്നു. കോഴിക്കോട് മാവൂര്‍ എളമരം കൊന്നാര് ചോലക്കര ബുഖാരിയ കുടുംബത്തിലെ അംഗമാണ്. 1933 ആഗസ്റ്റ് രണ്ട് കൊന്നാരയില്‍ ജനിച്ചു. വെളിമുക്ക് കൂമണ്ണ് ചെറുകോയ തങ്ങളുടെ ഭാര്യ സയ്യിദ കുഞ്ഞി ബീവി, ആദൂര്‍ ഉമ്പു തങ്ങളുടെ ഭാര്യ സയ്യിദ നബീസ ബീവി, ഉള്ളാള്‍ മുദര്‍രിസ് സയ്യിദ് ഹാമിദ് ചെറു കുഞ്ഞി തങ്ങള്‍, നെല്ലാര കെ.സി.കെ. തങ്ങളുടെ ഭാര്യ സയ്യിദ ശരീഫ ആറ്റ ബീവി, എന്നിവര്‍ സഹോദരങ്ങളാണ്.

പഠനവും ഉസ്താദുമാരും: കൂമണ്ണ് മുദര്‍രിസായിരുന്ന വെളിമുക്ക് മയമുട്ടി മുസ്ലിയാര്‍, സമസ്ത പ്രസിടണ്ടായിരുന്ന കണ്ണിയത്ത് അഹമദ് മുസ്ലിയാരുടെ വാഴക്കാട് ദര്‍സില്‍ (ഇവിടെ വെച്ചാണ് തങ്ങള്‍ക്ക് രോഗം പിടിപെടുന്നത്) അമ്മാവനായ ഉള്ളാള്‍ സയ്യിദ് കുഞ്ഞിക്കോയ തങ്ങളുടെ ദര്‍സില്‍ (ഉള്ളാളത്ത്) ഇഹ് യാ ഉലൂമുദ്ദീന്‍, മഹല്ലി, തഫ്‌സീര്‍ ജലാലൈനി, തുടങ്ങിയ കിതാബുകള്‍ ഓതി തീര്‍ത്തു. ഉപരി പഠനത്തിന് കോളേജില്‍ പോകാന്‍ തീരുമാനിച്ചെങ്കിലും രോഗം മൂര്‍ച്ചിച്ചത്ത് കാരണം സാധിച്ചില്ല.കാസറഗോഡ് ബോവിക്കാനം മുതലപ്പാറ ബുഖാരിയ ഇസ്ലാമിക് കോംപ്ലക്‌സ് ചെയര്‍മാന്‍ സയ്യിദ് അബ്ദുല്‍ ഖാദര്‍ കെ.സി.ആറ്റകോയ തങ്ങള്‍, സയ്യിദ് കെ.സി.അലവി കോയ തങ്ങള്‍കൊടുവള്ളി പൂക്കോയ തങ്ങളുടെ ഭാര്യ ശരീഫ ആറ്റ ബീവി, കൊടിയത്തൂര്‍ ഇസ്മായീല്‍ കോയ തങ്ങളുടെ ഭാര്യ സുഹ്‌റ ബീവി, മണ്ണാര്‍ക്കാട് സൈനുദ്ദീന്‍ തങ്ങളുടെ ഭാര്യ സൗദ ബീവി, എന്നിവര്‍ മക്കളാണ്.

മയ്യിത്ത്‌ വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ കൊന്നാര ജുമാമസ്ജിദ്‌ ഖബര്‍ സ്ഥാനില്‍ മറവു ചെയ്തു.

news by :ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി

മഹ്‌മൂദ് സഖാഫിയുടെ പിതാവ് കാദര്‍കുട്ടി ഹാജി മാവൂര്‍ മരണപ്പെട്ടു

RSC സൗദി നാഷണല് ചെയര്മാന് മഹ്‌മൂദ് സഖാഫിയുടെ പിതാവ് കാദര്‍കുട്ടി ഹാജി മാവൂര്‍ ഇന്നലെ രാത്രി മരണപ്പെട്ടു. പരേതന്റെ മഗ്ഫിരത്തിന് വേണ്ടി ദുആ ചെയ്യാന് അഭ്യര്ത്ഥിക്കുന്നു. അള്ളാഹു ആ ഉപ്പാക്ക് പൊറുത്തു കൊടുക്കട്ടെ....അമീന്.

Sunday, July 10, 2011

ആലൂര്‍ ഖദീജ ഹജ്ജുമ്മ നിര്യാതയായി

ബോവിക്കാനം: (കാസർകോട്‌) ആലൂര്‍ ടി. എ.മഹമൂദ്‌ ഹാജിയുടെ മാതാവും തൊട്ടിയില്‍ മൊയ്ദീന്‍ കുഞ്ഞി മുസ്‌ലിയാരുടെ ഭാര്യയുമായ ആലൂര്‍ ഖദീജ ഹജ്ജുമ്മ നിര്യാതയായി. 80 വയസ്സായിരുന്നു.

ഇന്നു രാവിലെ (ഞായര്‍ 10/07/2011) 7-30 ന് മണിക്ക് ചെങ്കളയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.


കാസർകോട്‌ പള്ളത്തെ മുഹമ്മദ്‌ കുഞ്ഞി മുസ്‌ലിയാരുടേയും ആലൂര്‍ അടുക്കത്തില്‍ മറിയുമ്മയുടേയും മകളാണ്. മദ്റസാ പ്രസ്ഥാനം നിലവില്‍ വരുന്നതിനു മുമ്പ്‌ ‍ ഓത്ത് പുര നിർമ്മിച്ച് മതപഠനം നടത്തി വന്നിരുന്നു. നിരവധി ശിഷ്യഗണങ്ങളുണ്ട്.

തികച്ചും മത ചിട്ടയില്‍ വളർന്നിരുന്ന ഖദീജ ഉമ്മ ചെറുപ്പത്തില്‍ തന്നെ മത-പണ്ഡിതരായ മാതാ-പിതാക്കളില്‍ നിന്നും പിന്നീട് ഭർത്താവ്‌ തൊട്ടിയില്‍ മുസ്‌ലിയാരില്‍ നിന്നും മത ഗ്രന്ഥങ്ങളും കിത്താബുകളും ഓതിപഠിച്ചു. സബീന പാട്ടുകള്‍ മാല–മൌലിദുകള്‍, ഖസീദത്തു ബുർദ, അശ്രഖ,അല്ല ഫല്ലളി, ദഫ് ബൈത്തുകളും,പഠിപ്പിച്ചു വന്നിരുന്നു. മഹാകവി മാപ്പിള സാമ്രാട്ട് കൊണ്ടോട്ടി മോയീന്കുട്ടി വൈദ്യരുടെ ബദര്‍ കിസ്സപ്പാട്ട്, ഉഹ്ദ്‌, ഉനൈന്‍, കർബല, തുടങ്ങിയ പടപ്പാട്ടുകളും അർത്ഥ സഹിതം പഠിക്കുകയും പഠിപ്പിക്കുയും ചെയ്തിരുന്നു.

പൊന്നാനി സൈനുദ്ദീന്‍ മഖ്ദൂം തങ്ങളുടെ ഇസ്ലാമിക കർമ്മ ശാത്രത്തില്‍ രചിക്കപ്പെട്ട പ്രശസ്തമായ ഫത്ഹുല്‍ മുഈന്‍ ഗ്രന്ഥത്തിന്റെ കയ്യെഴുത്ത് പ്രതിയും പഴയ കാലുത്തുണ്ടായ മലബാറിലെ വെള്ള പൊക്കം, മാപ്പിള ലഹള, മുതലായവയെ ആസ്പദമാക്കി അറബി മലയാളത്തില്‍ രചിക്കപ്പെട്ട പാട്ടുകളും കപ്പപാട്ടുകളും സബീന പാട്ടുകളില്‍ മിക്കതും മന:പാഠമാക്കി മഹാപ്രതിഭയായി. പഴയ കാലങ്ങളില്‍ ഇസ്ലാമിക നിയമങ്ങള്‍ പലതും കയ്യെഴുത്ത് പ്രതികളാല്‍ മാത്രം എഴുതപ്പെട്ടതും പ്രസിദ്ധീകരിക്കാതെ പോയതും ഇന്നു വിപണിയില്‍ ലഭ്യമല്ലാത്തതുമായ നിരവധി വിലപ്പെട്ട കൃതികളും മറ്റു ഇസ്ലാമിക നശീദകളും ഇവരുടെ കൈവശം സൂക്ഷിപ്പുണ്ടായിരുന്നു.

മക്കള്‍: ബേവിഞ്ചയിലെ മൂസകുട്ടി അബ്ദുല്ലയുടെ ഭാര്യ ബീഫാത്തിമ, പന്നടുക്കത്തെ ആദൂര്‍ മുഹമ്മദിന്റെ ഭാര്യ ആയിശബി, ബോവിക്കാനത്തെ അപ്പോളോ സൌണ്ട്സ്‌ ഉടമയായിരുന്ന പരേതനായ ടി.കെ. അബ്ദുല്ല കുഞ്ഞി, ടി.കെ. അബ്ദുല്ഖാാദര്‍, എം.കെ അഹമ്മദ്‌ ഹാജി, ദുബായിലെ ദാഹീ ഖല്ഫാന്‍ ഖുർആന്‍ സെന്ററിലെ അധ്യാപകനും സമസ്ത കേരള സുന്നി യുവജന സംഘം, ജാമിഅ സഅദിയ അറബിയ, ദുബായ് കമ്മിറ്റികളുടെ മുന്‍ സെക്രട്ടറിയും സുന്നി ഗ്ലോബല്‍ ഓൺലൈന്‍ അഡ്മിന്മാരിൽ ഒരാളും, യു.എ.യിലെ സജീവ സുന്നീ പ്രവർത്തകനുമായ സാരഥിയുമായ ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി, സഹോദരങ്ങള്‍: പരേതരായ അടുക്കത്തില്‍ മൊയ്തീന്‍ കുഞ്ഞി, എരിഞ്ഞിപ്പുഴ ചെമ്പിലാന്ക്കൈസ ആയിശബി, ആലൂര്‍ ബാടല്‍ ആസ്യമ്മ, അടുക്കത്തില്‍ ഫാത്തിമ,
മരുമക്കള്‍: കടവില്‍ അഹമ്മദിന്റെം മകള്‍ ഖദീജ, ചെര്ക്കഞള പള്ളിഞ്ഞിയുടെ മകള്‍ മറിയം, കെട്ടുകല്ലിലെ മുഹമ്മദ്‌ ഹാജിയുടെ മകള്‍ സുഹ്റ, ചിത്താരി കൊളവയല്‍ മുഹമ്മദിന്റെ‍ മകള്‍ നബീസ, എന്നിവര്‍ മരുമക്കളാണ്.

മയ്യിത്ത്‌ ഇന്നു ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് ആലൂര്‍ ജുമാമസ്ജിദ്‌ ഖബര്‍ സ്ഥാനില്‍ മറവ് ചെയ്തു
മത-സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ ആലൂരിലെ വീട്ടില്‍ എത്തി അനുശോചനം അറിയിച്ചു .


ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി 9747123785, 9526304611,9747473343,
9544145518

ന്യൂസ് അയച്ചു തന്നത്


M.S Ali
Deira-Dubai

ഫാത്തിമ കുട്ടി ഹജ്ജുമ്മ വലിയോറ മരണപ്പെട്ടു

മര്‍ഹൂം അബ്ദുല്‍ ഹകീം മൌലവി വലിയോറയുടെ മാതാവ് ഫാത്തിമ കുട്ടി ഹജ്ജുമ്മ ഇഹ ലോക വാസം വെടിഞ്ഞു. അല്ലാഹു മഹതിയുടെ ഖബര്‍ വിശാലമാക്കട്ടെ. പ്രാര്‍ത്ഥിക്കാനും ജനാസ നിസ്കരിക്കാനും അഭ്യര്‍ത്ഥിക്കുന്നു.
--

Abdul Azeez Kavapapura

Saturday, July 9, 2011

സലാം മാസ്റ്റര് കാഞ്ഞിരോടിന്റെ പിതാവ് മരണപ്പെട്ടു.

ഐ. സി.എഫ്.ദുബൈ സെക്രട്ടറി സലാം മാസ്റ്റര് കാഞ്ഞിരോടിന്റെ പിതാവ് മൊയ്തീന് ഹാജി എന്നവര് ഇന്ന് പുലര്ച്ചക്ക് മരണപ്പെട്ടു. അല്ലാഹു അദ്ദേഹത്തിന്റെ ഖബര് വിശാലമാക്കട്ടെ.

മയ്യിത്ത് നിസ്കരിക്കാനും മഗ്ഫിരത്തിന് വേണ്ടി പ്രാര്ത്ഥിക്കാനും
ഐ. സി. എഫ്. ദുബൈ സെക്രെട്ടറിയേററ് ഭാരവാഹികള് അഭ്യര്ഥിച്ചു. .അദ്ദേഹത്തിനെ പേരില് നാളെ (ഞായര്) രാത്രി 9.30 നു ദേരയിലെ ദല് മൂഖ് മസ്ജിദില് മയ്യിത്ത് നിസ്കാരവും പ്രത്യേക പ്രാര്ത്ഥനയും നടക്കും. വിവരങ്ങള്ക്ക് 050 84 65 008.


Najim Haneefa

മറിയം ഹജ്ജുമ്മ കുറ്റിപ്പുറം , പരപ്പനങ്ങാടി മരണപ്പെട്ടു

മറിയം ഹജ്ജുമ്മ കുറ്റിപ്പുറം , പരപ്പനങ്ങാടി മരണപ്പെട്ടു.

ആ കുടുംബത്തില് അല്ലാഹു ശാന്തിയും സമാധാനവും
ഒപ്പം എല്ലാ അനുഗ്രഹങ്ങളും നല്കി അനുഗ്രഹിക്കട്ടെ ആമീന്...

പരേതക്ക് വേണ്ടി മയ്യിത്ത് നിസ്കരിക്കാനും മഘുഫിറത്തിനും വേണ്ടി ദുആ ചെയ്യാനും എല്ലാ സ്നേഹിതരോടും വസ്സിയ്യത്തു ചെയ്യുന്നു..

Nazeer Ali

Thursday, July 7, 2011

കെ.എസ്.എം തങ്ങള് പയോട്ട അന്തരിച്ചു
കാസര്കോട് : പ്രമുഖ പണ്ഡിതനും സുന്നി പ്രസ്ഥാനങ്ങളുടയും സ്ഥാപനങ്ങളുടെയും അടുത്ത സഹകാരിയും അറിയപ്പെടുന്ന ആത്മീയ ചികിത്സകനുമായ കെ.എസ്. മുഹമ്മദ് തങ്ങള് പയോട്ട (51) അന്തരിച്ചു. ബുധനാഴ്ച രാത്രി 10 മണിയോടെ കല്ലക്കട്ടയിലെ വീട്ടില് വെച്ച് ഹൃദയാഘാതത്തെ തുടര്ന്നായിരുന്നു അന്ത്യം. ഖബറടക്കം വ്യാഴാഴ്ച ഉച്ചയോടെ പുത്തിഗെ മുഹിമ്മാത്തിനു സമീപം. കക്കിഞ്ച ഉമര് മുസ്ലിയാരുടെയും സയ്യിദ്ത്ത് ഉമ്മു ഹബീബ ബീവിയുടെയും മകനാണ്. ഭാര്യ: സയ്യിദത്ത് ആയിശ. മക്കള്: ഉമറുല് ഫാറൂഖ് (സൗദി അറേബ്യ), അഹ്മദ് റാശിദ്, ഫാത്വിമ, ഫാഖിഹ, റാഹിമ, റാബിയ, റാഹില. മരുമക്കള്: എസ്.എസ്.എഫ് മുന് കര്ണാടക സംസ്ഥാന പ്രസിഡന്റ് അബ്ദുല് റശീദ് സൈനി കാമില് സഖാഫി കക്കിഞ്ച, ഉമര് കളസ, ശഹീദ് അസ്ഹരി ബള്ളൂര്, എം.അലിക്കുഞ്ഞി മുസ്ലിയാരുടെ മകന് ത്വയ്യിബ് ഷിറിയ.

സഹോദരങ്ങള്: കെ.എസ് അഹ്മദ് കുഞ്ഞി മുസ്ലിയാര് കക്കിഞ്ച, കെ.എസ് സയ്യിദ് ഹസന് കല്ലക്കട്ട, അബ്ദുല് ശുകൂര് മുസ്ലിയാര്, അബ്ദുല് ജബ്ബാര് മദനി മൂടിഗരെ, അബ്ദുല് ഹകീം മദനി, ആസ്വിയ ബീവി, ബീഫാത്വിമ ബീവി, ആയിശ ബീവി. പ്രമുഖ പണ്ഡിതനും മജ്മഉല് ഹിക്മത്തില് ഹ്ദ്രൂസിയ്യ ചെയര്മാനുമായ സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങളുടെ സഹോദരീ പുത്രനാണ്.

കര്ണാടകയിലെ കക്കിഞ്ചയില് ജനിച്ച കെ. എസ്.എം മുഹമ്മദ് തങ്ങള് കാജൂര്, ചക്ക്മുക്കി, കര്ണൂര്, പയോട്ട തുടങ്ങിയ സ്ഥലങ്ങളില് ഖത്തീബായി സേവനം ചെയ്തിരുന്നു. വര്ഷങ്ങളായി പയോട്ട-കല്ലക്കട്ടയില് ആത്മീയ ചികിത്സക്ക് നേതൃത്വം നല്കി വരികയായിരുന്നു.പിന്നീട് കല്ലക്കട്ടയില് സ്ഥിര താമസമാക്കി. ദിവസവും നൂറുകണക്കിനാളുകള് തങ്ങളെ തേടിയെത്തുമായിരുന്നു. പി.എ അബ്ദുല് റഹ്മാന് മുസ്ലിയാര് പള്ളങ്കോട്, മിത്ത്ബയല് അബ്ദുല് ജബ്ബാര് മുസ്ലിയാര്, ഉള്ളാള് അഹ്മദ് ബാവ മുസ്ലിയാര് തുടങ്ങിയവര്ക്ക് കീഴിലാണ് ദര്സ് പഠനം പൂര്ത്തിയാക്കിയിത്. താജുല് ഉലമ ഉള്ളാള് തങ്ങള്, സി.എം വലിയുല്ലാഹ്, കക്കിടിപ്പുറം അബൂബക്കര് മുസ്ലിയാര്, സയ്യിദ് ത്വാഹിറുല് അഹ്ദല് തങ്ങള് തുടങ്ങിയവര് ആത്മീയ ഗുരുക്കന്മാരാണ്.
കെ.എസ്.എം പയോട്ടയുടെ മരണ വിവരമറിഞ്ഞ് രാത്രി മുതല് ആയിരങ്ങള് പയോട്ട കല്ലക്കട്ടയിലെ തങ്ങളുടെ വസതിയിലേക്ക് പ്രവഹിക്കുകയാണ്. യു.എ.ഇ ലുള്ള ജാമിഅ സഅദിയ്യ അറബിയ്യ ജനറല് മാനേജര് നൂറുല് ഉലമ എം.അബ്ദുല് ഖാദിര് മുസ്ലിയാര് അനുശോചനമറിയിച്ചു. ഇന്ന് രാവിലെ മര്കസില് അയ്യായിരത്തിലേറെ പണ്ഡിതര് സംഗമിച്ച ഖത്മുല് ബുഖാരി സദസ്സില് കാന്തപുരം എ.പി അബൂബക്കര് മുസ്ലിയാരുടെ നേതൃത്വത്തില് തങ്ങള്ക്കു വേണ്ടി പ്രാര്ത്ഥന നടത്തി. സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ഉമറുല് ഫാറൂഖ് അല്ബുഖാരി, മുഹിമ്മാത്ത് ജനറല് സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല് ഖാദിര് മദനി, എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് മൂസ സഖാഫി കളത്തൂര് തുടങ്ങിയവര് അനുശോചിച്ചു.

തങ്ങളുടെ അന്ത്യാഭിലാഷ പ്രകാരമാണ് കബറടക്കം മുഹിമ്മാത്ത് നഗറില് സയ്യിദ് ത്വാഹിറുല് അഹ്ദല് തങ്ങള് മഖാമിനു സമീപമാക്കിയത്. സഅദിയ്യയുടെയും മുഹിമ്മാത്തിന്റെയും മുന് നിര പ്രവര്ത്തകനും ഗുണകാംക്ഷിയുമായിരുന്നു

www.muhimmath.com

അവറാന് കുട്ടി ഹാജി (കടുങ്ങത്ത്കുണ്ട്)മരണപ്പെട്ടു

സജീവ സുന്നി അനുഭാവി അവറാന് കുട്ടി ഹാജി .മയ്യേരിച്ചിറ(കടുങ്ങത്ത്കുണ്ട് ..) 5-07-11 നു മരണപ്പെട്ടു
.
മയ്യിത്ത് നിസ്കരിക്കുക.

Sunday, July 3, 2011

അരീക്കാടന് മുസ്തഫ മദീനയിലെ വാഹനാപകടത്തില് മരണപെട്ടു


മദീന: മദീനയിലെ എയര്പോര്ട്ട് റോഡിലുണ്ടായ വാഹനാപകടത്തില് മലപ്പുറം ഇരിമ്പുഴി, ഹൈസ്കൂള് പടി അരീക്കാടന് മുസ്തഫ (41) മരിച്ചു. വെള്ളിയാഴ്ച രാത്രി മദീനയില് നിന്ന് 30 കിലോ മീറ്റര് അകലെ അകൂല് എന്ന സ്ഥലത്ത് വെച്ച് മുസ്തഫ ഓടിച്ചിരുന്ന അല് വതനിയ ജൂസ് കമ്പനിയുടെ ഡെലിവറി വാഹനം സൗദി പൗരന് ഓടിച്ചിരുന്ന വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടര്ന്ന് കത്തിയാണ് അപകടമുണ്ടായത്. അപകടത്തില് സൗദി പൗരനും മരിച്ചു.

20 വര്ഷമായി കമ്പനിയില് സെയില്സ്മാനായി ജോലി ചെയ്തു വന്നിരുന്ന മുസ്തഫ കുടുംബത്തെ നാട്ടിലാക്കി 15 ദിവസം മുമ്പാണ് അവധി കഴിഞ്ഞു തിരിച്ചെത്തിയത്. മീഖാത് ആശുപത്രിയിലെ മോര്ച്ചറിയില് സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഖബറടക്കുന്നതിനുള്ള ശ്രമങ്ങള് നടത്തി വരുന്നതായി ഹജ്ജ് വെല്ഫെയര് കമ്മിറ്റി ചെയര്മാന് അക്ബര് ചാലിയം അറിയിച്ചു .സഹോദരന് അബ്ബാസ് മദീനയിലുണ്ട് .

ഭാര്യ ഖമറുന്നിസ. മക്കള്: ശിഫ്ന സെറിന്, ശഹാന. പിതാവ് അരീക്കാടന് കുഞ്ഞ് മുഹമ്മദ് ഹാജി. മാതാവ്വല്ലാഞ്ചിറ മറിയുമ്മ.

Saturday, July 2, 2011

എ കെ അബ്ദുല് റഹ്മാന് മുസ്ലിയാരുടെ ഭാര്യ ആയിശ നിര്യാതയായി.

കോഴിക്കോട് : സമസ്ത ഉപാധ്യക്ഷനും ജാമിഅ: സഅദിയ്യ: അറബിയ്യ: പ്രിന്സിപ്പാളുമായ എ കെ അബ്ദുല് റഹ്മാന് മുസ്ലിയാരുടെ ഭാര്യ ആയിശ (57) നിര്യാതയായി. വ്യാഴായ്ച്ച രാത്രി വീട്ടില് വെച്ചായിരുന്നു അന്ത്യം. ഖബറടക്കം വെളളിയാഴ്ച്ച രാവിലെ 11ന് ഫറോഖ് കോളേജ് അണ്ടിക്കാടന് ജുമാ മസ്ജിദ് ഖബര് സ്ഥാനില് നടന്നു

മക്കള്: അബ്ദുല് വഹാബ്(ഷാര്ജ), അബ്ദുല് വാഹിദ് സഖാഫി (കുറ്റിയാടി സിറാജുല് ഹുദാ ദഅ്വാ കോളേജ് മുദരിസ്), അബ്ദുല് ജാബിര്, റാബിയ്യ, റാഫിദ ,മരു മക്കള്: അബ്ദുല് ഹമീദ് സഅദി താമരശ്ശേരി, അബ്ദുല് ജലീല് സഖാഫി (മര്കസ് പി ആര് ഒ)

സമസ്തയുടെയും സുന്നി സംഘടനകളുടെയും നിരവധി നേതാക്കള് വീടിലെത്തി. ജാമിഅ: സഅദിയ്യ: ജനറല് മാനേജര് എം എ അബ്ദുല് ഖാദിര് മുസ്ലിയാര്, സമസ്ത സെക്രട്ടറി കാന്തപുരം എ പി അബൂബക്കര് മുസ്ലിയാര് അനുശോചിനമറിയിച്ചു. കാസര്കോട് സഅദിയ്യ:യില് നിന്നും ഉസ്താദുമാരും വിദ്യാര്ത്ഥികളും രാത്രി തന്നെ കോഴിക്കോട്ടെത്തി. കാസര്കോട് മുഹിമ്മത്തുല് മുസ്ലിലിമീന് എജുക്കേഷന് സെന്റര് ജനറല് സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കാസര്കോട് ജില്ലാ എസ് വൈ എസ് പ്രസിഡന്റ് പളളങ്കോട് അബ്ദുല് ഖാദിര് മദനിയും അനുശോചിച്ചു

റിയാദില് തീപിടുത്തം: അഞ്ച് മലയാളികളുള്പ്പെടെ ഏഴ് മരണം...


റിയാദ് : റിയാദിലെ നഗരകേന്ദ്രമായ ബത്ഹയിലുണ്ടായ തീപിടുത്തത്തില് അഞ്ച് മലയാളികള് ഉള്പ്പെടെ ഏഴു പേര് മരിച്ചു. അല് സാലിം സൂപ്പര് മാര്ക്കറ്റിന് മുകളിലുള്ള ഫ്ലറ്റ് സമുച്ചയത്തിലാണ് തീപിടുത്തമുണ്ടായത്. വെള്ളിയാഴ്ച രാത്രി രണ്ടു മണിക്കായിരുന്നു അപകടം.

നിലമ്പൂര് സ്വദേശികളായ സുലൈമാന്, അഹ്മ്മദ് കബീര്, എറണാകുളം സ്വദേശി അജിത്, തൃശൂര് സ്വദേശി അബ്ദുറഹീം, മാവേലിക്കര സ്വദേശി സജി, മംഗലാപുരം സ്വദേശി മുഹമ്മദ്, നേപ്പാള് സ്വദേശി രാകേശ് ഷാ എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം സൂപ്പര്മാര്ക്കറ്റ് ജീവനക്കാരാണ്. തീപിടുത്തം മൂലമുണ്ടായ ശ്വാസതടസ്സമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവര്ത്തനങ്ങള് നടന്നുവരികയാണ്.


ഹുസൈന് കറ്റാനം