സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Monday, July 11, 2011

ആലൂര്‍ കുഞ്ഞി തങ്ങള്‍ നിര്യാതനായി



എളമരം: (കോഴിക്കോട്‌)പ്രഗല്‍ഭ മതപണ്ഡിതനും സൂഫീ വര്യനുമായ അസ്സയ്യിദ്‌ കെ.സി. മുഹമ്മദ്‌ കുഞ്ഞി തങ്ങള്‍ (ആലൂര്‍ വലിയ തങ്ങള്‍)(78) നിര്യാതനായി.

സ്വദേശമായ കോഴിക്കോട്‌ എളമരത്തെ ചോലക്കര വീട്ടില്‍ വെച്ചു ഞായര്‍ 10/07/2011 പുലര്‍ച്ചെ5-15 നായിരുന്നു അന്ത്യം. അനാരോഗ്യം കാരണം ചോലക്കര വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. നെല്ലാര്‍ നെച്ചിക്കാട്ടില്‍ സയ്യിദ് അബ്ദുല്‍ റഹിമാന്‍ കുഞ്ഞിക്കോയ തങ്ങളുടെയും താജുല്‍ ഉലമാ ഉള്ളാള്‍ സയ്യിദ് അബ്ദുര്‍റഹിമാന്‍ കുഞ്ഞിക്കോയ തങ്ങളുടെ മൂത്ത സഹോദരി കരുവന്‍ തുരുത്തി സയ്യിദ ശരീഫ ആറ്റബീവിയുടേയും മകനാണ്. വെള്ളാംപറമ്പത്ത് സയ്യിദ് ഹാമിദ് വലൂണ്ണി തങ്ങളുടെ മകള്‍ സയ്യിദ ഫാത്തിമ മുത്ത്ബീവിയാണ് ഭാര്യ. 1977 മുതല്‍ വാര്‍ദ്ധക്യ രോഗം ബാധിക്കുന്നത് വരെ 25 വര്‍ഷക്കാലം ബോവിക്കാനത്തിനടുത്തുള്ള ആലൂര്‍ ജുമാമസ്ജിദില്‍ ഖത്തീബായി സേവനം നടത്തുകയായിരുന്നു. കോഴിക്കോട് മാവൂര്‍ എളമരം കൊന്നാര് ചോലക്കര ബുഖാരിയ കുടുംബത്തിലെ അംഗമാണ്. 1933 ആഗസ്റ്റ് രണ്ട് കൊന്നാരയില്‍ ജനിച്ചു. വെളിമുക്ക് കൂമണ്ണ് ചെറുകോയ തങ്ങളുടെ ഭാര്യ സയ്യിദ കുഞ്ഞി ബീവി, ആദൂര്‍ ഉമ്പു തങ്ങളുടെ ഭാര്യ സയ്യിദ നബീസ ബീവി, ഉള്ളാള്‍ മുദര്‍രിസ് സയ്യിദ് ഹാമിദ് ചെറു കുഞ്ഞി തങ്ങള്‍, നെല്ലാര കെ.സി.കെ. തങ്ങളുടെ ഭാര്യ സയ്യിദ ശരീഫ ആറ്റ ബീവി, എന്നിവര്‍ സഹോദരങ്ങളാണ്.

പഠനവും ഉസ്താദുമാരും: കൂമണ്ണ് മുദര്‍രിസായിരുന്ന വെളിമുക്ക് മയമുട്ടി മുസ്ലിയാര്‍, സമസ്ത പ്രസിടണ്ടായിരുന്ന കണ്ണിയത്ത് അഹമദ് മുസ്ലിയാരുടെ വാഴക്കാട് ദര്‍സില്‍ (ഇവിടെ വെച്ചാണ് തങ്ങള്‍ക്ക് രോഗം പിടിപെടുന്നത്) അമ്മാവനായ ഉള്ളാള്‍ സയ്യിദ് കുഞ്ഞിക്കോയ തങ്ങളുടെ ദര്‍സില്‍ (ഉള്ളാളത്ത്) ഇഹ് യാ ഉലൂമുദ്ദീന്‍, മഹല്ലി, തഫ്‌സീര്‍ ജലാലൈനി, തുടങ്ങിയ കിതാബുകള്‍ ഓതി തീര്‍ത്തു. ഉപരി പഠനത്തിന് കോളേജില്‍ പോകാന്‍ തീരുമാനിച്ചെങ്കിലും രോഗം മൂര്‍ച്ചിച്ചത്ത് കാരണം സാധിച്ചില്ല.കാസറഗോഡ് ബോവിക്കാനം മുതലപ്പാറ ബുഖാരിയ ഇസ്ലാമിക് കോംപ്ലക്‌സ് ചെയര്‍മാന്‍ സയ്യിദ് അബ്ദുല്‍ ഖാദര്‍ കെ.സി.ആറ്റകോയ തങ്ങള്‍, സയ്യിദ് കെ.സി.അലവി കോയ തങ്ങള്‍കൊടുവള്ളി പൂക്കോയ തങ്ങളുടെ ഭാര്യ ശരീഫ ആറ്റ ബീവി, കൊടിയത്തൂര്‍ ഇസ്മായീല്‍ കോയ തങ്ങളുടെ ഭാര്യ സുഹ്‌റ ബീവി, മണ്ണാര്‍ക്കാട് സൈനുദ്ദീന്‍ തങ്ങളുടെ ഭാര്യ സൗദ ബീവി, എന്നിവര്‍ മക്കളാണ്.

മയ്യിത്ത്‌ വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ കൊന്നാര ജുമാമസ്ജിദ്‌ ഖബര്‍ സ്ഥാനില്‍ മറവു ചെയ്തു.

news by :ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി

No comments:

Post a Comment