സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Tuesday, March 17, 2009

ഇബ്‌റാഹിം മുസ്ലിയാർ കണിയൂർ വാഹനാപകടത്തിൽ മരിച്ചു

മഞ്ചേശ്വരം: എസ്‌ വൈ എസ്‌ മഞ്ചേശ്വരം മേഖലാ ജനറൽ സെക്രട്ടറിയും റെയ്ഞ്ച്‌ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ പരീക്ഷാ ബോർഡ്‌ വൈസ്‌ ചെയർമാനുമായ ഇബ്‌റാഹിം മുസ്ലിയാർ കണിയൂർ (38) വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച ഉച്ചക്ക്‌ 2.35ന്‌ മഞ്ചേശ്വരം കടമ്പാറിൽ വെച്ച്‌ ഇബ്‌റാഹിം മുസ്ലിയാർ സഞ്ചരിച്ച ബൈക്കിനു എതിരെ വന്ന ലോറിയിടിച്ചാണ്‌ അപകടമുണ്ടായത്‌. സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. മറെറാരു ബൈക്കിൽ യാത്ര ചെയ്തിരുന്ന സുഹൃത്ത്‌ ഉസ്മാൻ മുസ്ലിയാർ പാത്തൂരിന്‌ സാരമായി പരിക്കേററു. പരേതരായ കണിയൂർ മുഹമ്മദ്കുഞ്ഞി ആഇശ ദമ്പതികളുടെ മകനാണ്‌. മൈമൂന ചിപ്പാർ, ഖൈറുന്നിസ എന്നിവർ ഭാര്യമാർ. തമീമ, തൗസീന, മുഹമ്മദ്‌ അമീൻ, അനീസ്‌, ഹലീമത്ത്‌ അസീമ എന്നിവർ മക്കളാണ്‌. അബൂബക്കർ, അബാസ്‌ എന്നീ സഹോദരന്മാരും മൂന്നു സഹോദരിമാരുമുണ്ട്‌.

മഞ്ചേശ്വരം ഉദയ ഇംഗ്​‍്ലീഷ്‌ മീഡിയം മദ്‌റസാ പ്രധാനാധ്യാപകൻ, മണ്ണംകുഴി മുനീറുൽ ഇസ്ലാം മദ്‌റസാധ്യാപകൻ, കടമ്പാർ ബിലാൽ മസ്ജിദ്‌ ഇമാം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. എസ്‌ വൈ ഏശിനു പുറമെ മുഹിമ്മാത്ത്‌, മൾഹർ സ്ഥാപനങ്ങളുടെ കമ്മിററിയംഗമായിരുന്നു. എസ്‌ എസ്‌ എഫ്‌ കുമ്പള ഡിവിഷൻ മുൻ വൈസ്‌ പ്രസിഡന്റായ ഇബ്‌റാഹിം മുസ്ലിയാർ, സഅദിയ്യ, അൽബിഷാറ തുടങ്ങിയ സ്ഥാപനങ്ങളുടെ മുൻനിര പ്രവർത്തകനാണ്‌.

സംഭവമറിഞ്ഞ്‌ നിരവധി നേതാക്കൾ ആശുപത്രിയിലെത്തി. എസ്‌ വൈ എസ്‌ നേതാക്കളായ ബി എസ്‌ അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട്‌ അബ്ദുൽ ഖാദിർ മദനി, സി അബ്ദുല്ല മുസ്ലിയാർ ഉപ്പള, എ കെ ഇസ്ശുദ്ദേ‍ീൻ സഖാഫി, കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, സുലൈമാൻ കരിവെള്ളൂർ, ബശീർ പുളിക്കൂർ, എസ്‌ എസ്‌ എഫ്‌ ജില്ലാ പ്രസിഡന്റ്‌ മൂസ സഖാഫി കളത്തൂർ, അഡ്വ. സി എച്ച്‌ കുഞ്ഞമ്പു എം എൽ എ, ചെർക്കളം അബ്ദുല്ല, എൻ എ നെല്ലിക്കുന്ന്‌, എ അബ്ദുറഹ്മാൻ, നാഷണൽ അബ്ദുല്ല, അബ്ദുല്ലക്കുഞ്ഞി ബംബ്രാണ, മൂസൽ മദനി തലക്കി, അബ്ദുൽ അസീസ്‌ സൈനി, അബ്ദുറസാഖ്‌ സഖാഫി കോട്ടക്കുന്ന്‌, മുഹമ്മദ്‌ സഖാഫി പാത്തൂർ, മുഹമ്മദ്‌ സഖാഫി തോക്കെ, റഫീഖ്‌ മോഗറടുക്ക തുടങ്ങിവർ സന്ദർശിച്ചു.

നിര്യാണത്തിൽ സമസ്ത പ്രസിഡന്റ്‌ താജുൽ ഉലമ സയ്യിദ്‌ അബ്ദുറഹ്മാൻ അൽബുഖാരി, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, എസ്‌ വൈ എസ്‌ സംസ്ഥാന പ്രസിഡന്റ്‌ പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, ജനറൽ സെക്രട്ടറി പേരോട്‌ അബ്ദുറഹ്മാൻ സഖാഫി, ജാമിഅ സഅദിയ്യ ജനറൽ മാനേജർ മൗലാന എം എ അബ്ദുൽഖാദിർ മുസ്ലിയാർ, സെക്രട്ടറി സയ്യിദ്‌ കെ എസ്‌ ആററക്കോയ തങ്ങൾ കുമ്പോൽ, എസ്‌ എസ്‌ എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ എൻ എം സ്വാദിഖ്‌ സഖാഫി, ജനറൽ സെക്രട്ടറി ആർ പി ഹുസൈൻ, എസ്‌ വൈ എസ്‌ ജില്ലാ പ്രസിഡന്റ്‌ സയ്യിദ്‌ മുഹമ്മദ്‌ ഉമറുൽ ഫാറൂഖ്‌ അൽബുഖാരി തുടങ്ങിയവർ അനുശോചിച്ചു.
17/03/2009

Tuesday, March 10, 2009

കൊളപ്പുറം പുതുപറമ്പ്‌കുഞ്ഞാലി

വിയോഗം


കൊളപ്പുറം പുതുപറമ്പ്‌കുഞ്ഞാലി 9/03/2009 തിങ്കൾ കാലത്ത്‌ നിര്യാതനായി .
മക്കൾ മൺസൂർ കൊളപ്പുറം , അബ്‌ദുൽ നാസർ , അബ്‌ദുൽ ഗഫൂർ എന്നിവർ ജിദ്ദയിൽ ജോലി ചെയ്യുന്നു.

പരേതനു വേണ്ടി മയ്യിത്ത്‌ നിസ്കരിക്കാനും പ്രാർത്ഥിക്കാനും അഭ്യർത്ഥിക്കുന്നു