സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Thursday, July 7, 2011

കെ.എസ്.എം തങ്ങള് പയോട്ട അന്തരിച്ചു




കാസര്കോട് : പ്രമുഖ പണ്ഡിതനും സുന്നി പ്രസ്ഥാനങ്ങളുടയും സ്ഥാപനങ്ങളുടെയും അടുത്ത സഹകാരിയും അറിയപ്പെടുന്ന ആത്മീയ ചികിത്സകനുമായ കെ.എസ്. മുഹമ്മദ് തങ്ങള് പയോട്ട (51) അന്തരിച്ചു. ബുധനാഴ്ച രാത്രി 10 മണിയോടെ കല്ലക്കട്ടയിലെ വീട്ടില് വെച്ച് ഹൃദയാഘാതത്തെ തുടര്ന്നായിരുന്നു അന്ത്യം. ഖബറടക്കം വ്യാഴാഴ്ച ഉച്ചയോടെ പുത്തിഗെ മുഹിമ്മാത്തിനു സമീപം. കക്കിഞ്ച ഉമര് മുസ്ലിയാരുടെയും സയ്യിദ്ത്ത് ഉമ്മു ഹബീബ ബീവിയുടെയും മകനാണ്. ഭാര്യ: സയ്യിദത്ത് ആയിശ. മക്കള്: ഉമറുല് ഫാറൂഖ് (സൗദി അറേബ്യ), അഹ്മദ് റാശിദ്, ഫാത്വിമ, ഫാഖിഹ, റാഹിമ, റാബിയ, റാഹില. മരുമക്കള്: എസ്.എസ്.എഫ് മുന് കര്ണാടക സംസ്ഥാന പ്രസിഡന്റ് അബ്ദുല് റശീദ് സൈനി കാമില് സഖാഫി കക്കിഞ്ച, ഉമര് കളസ, ശഹീദ് അസ്ഹരി ബള്ളൂര്, എം.അലിക്കുഞ്ഞി മുസ്ലിയാരുടെ മകന് ത്വയ്യിബ് ഷിറിയ.





സഹോദരങ്ങള്: കെ.എസ് അഹ്മദ് കുഞ്ഞി മുസ്ലിയാര് കക്കിഞ്ച, കെ.എസ് സയ്യിദ് ഹസന് കല്ലക്കട്ട, അബ്ദുല് ശുകൂര് മുസ്ലിയാര്, അബ്ദുല് ജബ്ബാര് മദനി മൂടിഗരെ, അബ്ദുല് ഹകീം മദനി, ആസ്വിയ ബീവി, ബീഫാത്വിമ ബീവി, ആയിശ ബീവി. പ്രമുഖ പണ്ഡിതനും മജ്മഉല് ഹിക്മത്തില് ഹ്ദ്രൂസിയ്യ ചെയര്മാനുമായ സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങളുടെ സഹോദരീ പുത്രനാണ്.





കര്ണാടകയിലെ കക്കിഞ്ചയില് ജനിച്ച കെ. എസ്.എം മുഹമ്മദ് തങ്ങള് കാജൂര്, ചക്ക്മുക്കി, കര്ണൂര്, പയോട്ട തുടങ്ങിയ സ്ഥലങ്ങളില് ഖത്തീബായി സേവനം ചെയ്തിരുന്നു. വര്ഷങ്ങളായി പയോട്ട-കല്ലക്കട്ടയില് ആത്മീയ ചികിത്സക്ക് നേതൃത്വം നല്കി വരികയായിരുന്നു.പിന്നീട് കല്ലക്കട്ടയില് സ്ഥിര താമസമാക്കി. ദിവസവും നൂറുകണക്കിനാളുകള് തങ്ങളെ തേടിയെത്തുമായിരുന്നു. പി.എ അബ്ദുല് റഹ്മാന് മുസ്ലിയാര് പള്ളങ്കോട്, മിത്ത്ബയല് അബ്ദുല് ജബ്ബാര് മുസ്ലിയാര്, ഉള്ളാള് അഹ്മദ് ബാവ മുസ്ലിയാര് തുടങ്ങിയവര്ക്ക് കീഴിലാണ് ദര്സ് പഠനം പൂര്ത്തിയാക്കിയിത്. താജുല് ഉലമ ഉള്ളാള് തങ്ങള്, സി.എം വലിയുല്ലാഹ്, കക്കിടിപ്പുറം അബൂബക്കര് മുസ്ലിയാര്, സയ്യിദ് ത്വാഹിറുല് അഹ്ദല് തങ്ങള് തുടങ്ങിയവര് ആത്മീയ ഗുരുക്കന്മാരാണ്.
കെ.എസ്.എം പയോട്ടയുടെ മരണ വിവരമറിഞ്ഞ് രാത്രി മുതല് ആയിരങ്ങള് പയോട്ട കല്ലക്കട്ടയിലെ തങ്ങളുടെ വസതിയിലേക്ക് പ്രവഹിക്കുകയാണ്. യു.എ.ഇ ലുള്ള ജാമിഅ സഅദിയ്യ അറബിയ്യ ജനറല് മാനേജര് നൂറുല് ഉലമ എം.അബ്ദുല് ഖാദിര് മുസ്ലിയാര് അനുശോചനമറിയിച്ചു. ഇന്ന് രാവിലെ മര്കസില് അയ്യായിരത്തിലേറെ പണ്ഡിതര് സംഗമിച്ച ഖത്മുല് ബുഖാരി സദസ്സില് കാന്തപുരം എ.പി അബൂബക്കര് മുസ്ലിയാരുടെ നേതൃത്വത്തില് തങ്ങള്ക്കു വേണ്ടി പ്രാര്ത്ഥന നടത്തി. സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ഉമറുല് ഫാറൂഖ് അല്ബുഖാരി, മുഹിമ്മാത്ത് ജനറല് സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല് ഖാദിര് മദനി, എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് മൂസ സഖാഫി കളത്തൂര് തുടങ്ങിയവര് അനുശോചിച്ചു.





തങ്ങളുടെ അന്ത്യാഭിലാഷ പ്രകാരമാണ് കബറടക്കം മുഹിമ്മാത്ത് നഗറില് സയ്യിദ് ത്വാഹിറുല് അഹ്ദല് തങ്ങള് മഖാമിനു സമീപമാക്കിയത്. സഅദിയ്യയുടെയും മുഹിമ്മാത്തിന്റെയും മുന് നിര പ്രവര്ത്തകനും ഗുണകാംക്ഷിയുമായിരുന്നു

www.muhimmath.com

1 comment:

  1. കെ.എസ്.എം തങ്ങള്‍ പയോട്ട: വിടവാങ്ങുന്നത് കരുണയുടെ കടല്‍ (basheer pulikoor)

    കാസര്‍കോട്: കെ.എസ്.എം പയോട്ടയുടെ വിയോഗം കാസര്‍കോടിന്റെ തേങ്ങലായി. ആയിങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന കരുണയുടെ കടലായിരുന്ന പയോട്ട തങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും പാവങ്ങളുടെ അത്താണിയായിരുന്നു . കല്ലക്കട്ടയിലെ വീട്ടില്‍ ദിവസവും തങ്ങളെ തേടിയെത്തുന്ന നൂറുകണക്കിനാളുടെ നീറുന്ന പ്രപശ്‌നങ്ങള്‍ കേട്ട് പരിഹാരം നിര്‍ദ്ധേശിക്കുന്നതോടൊപ്പം പാവങ്ങളെ കയ്യയച്ച് സഹായിക്കാനും തങ്ങള്‍ തയ്യാറായി. എല്ലാവര്‍ക്കും സ്‌നേഹം മാത്രം നല്‍കിയ തങ്ങള്‍ ആര്‍ക്കും ഭാരമാകാതെ എളിമയാര്‍ന്ന ജീവിതമാണ് നയിച്ചത്.

    തങ്ങളുടെ കരുണയുടെ ഹസ്തം കടന്നു ചെല്ലാത്ത സ്ഥലങ്ങള്‍ വിരളമായിരിക്കും. കുടുംബത്തിലെയും പരിചിതവലയങ്ങളിലെയും അനേകമാളുകള്‍ തങ്ങളുടെ സഹായത്താല്‍ ജീവിത മാര്‍ഗം കണ്ടെത്തി. മതസ്ഥാപനങ്ങളോടും വിദ്യാര്‍ത്ഥികളോടും വല്ലാത്ത സ്‌നേഹമായിരുന്നു. മുതഅല്ലിമുകള്‍ക്ക് കിതാബുകളും വസ്ത്രങ്ങളും ചെലവിനുള്ള സംഖ്യയും നല്‍കാന്‍ ഉത്സാഹിച്ചിരുന്നു. കെ..എസ്.എം പയോട്ടയുടെ മരണ വിവരമറിഞ്ഞ് രാത്രി മുതല്‍ മത ഭേദമന്യേ ആയിരങ്ങളാണ് നിറകണ്ണുകളുമായി പയോട്ട കല്ലക്കട്ടയിലെ തങ്ങളുടെ വസതിയിലേക്ക് പ്രവഹിച്ചത്.

    . സഅദിയ്യയുടെയും മുഹിമ്മാത്തിന്റെയും മുന്‍ നിര പ്രവര്‍ത്തകനും ഗുണകാംക്ഷിയുമായിരുന്ന പയോട്ട തങ്ങള്‍ നൂറുല്‍ ഉലമ എം.എ ഉസ്താദിന്റെയും മര്‍ഹൂം സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെയും കാരുണ്യവഴി മാതൃകയാക്കിയാണ് മുന്നേറിയത്. ത്വാഹിര്‍ തങ്ങളുമായി വളരെയടുത്ത ബന്ധം പുലര്‍ത്തിയിരുന്ന തങ്ങള്‍ കഴിഞ്ഞ വര്‍ഷം ശഅബാനില്‍ നടന്ന ത്വാഹിര്‍ തങ്ങള്‍ ആണ്ട് നേര്‍ച്ചയില്‍ ഖ്തമുല്‍ ഖുര്‍ആന്‍ സദസ്സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. ഈ വര്‍ഷം ത്വാഹിര്‍ തങ്ങളുടെ ആണ്ട് നേര്‍ച്ച വെള്ളിയാഴ്ച തുടങ്ങാനിരിക്കേ ഒരു ദിവസം മുമ്പാണ് പയോട്ട തങ്ങളുടെ വിയോഗമുണ്ടാകുന്നത്. തിങ്കളാഴ്ച മൗലിദ് സദസ്സിന് നേതൃത്വം നല്‍കേണ്ടത് തങ്ങളായിരുന്നു.

    അന്ത്യാഭിലാഷ പ്രകാരമാണ് മുഹിമ്മാത്ത് നഗറില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുട ചാരത്ത് പയോട്ട തങ്ങള്‍ക്ക് അന്ത്യവിശ്രമം ഒരുങ്ങുന്നത്. അനേകം അനാഥ അഗതികളുടെ കണ്ണീരൊപ്പിയ പയോട്ട തങ്ങള്‍ ഇനി ആയിരത്തോളം വരുന്ന അനാഥ അഗതികളുടെയും മുതഅല്ലിമുകളുടെയും ഖുര്‍ആനും തസ്ബീഹും ആസ്വദിച്ച് മുഹിമ്മാത്ത് ക്യാമ്പസില്‍ ത്വാഹിര്‍ തങ്ങളുടെ ചാരെ അന്ത്യ നിദ്രയാകും. സകൃതങ്ങളുടെ സാഫല്യവുമായി


    link here

    ReplyDelete