Monday, April 23, 2012
കെ വി ഉസ്താദ് കരൂപ്പടന്ന മരണപ്പെട്ടു
സമസ്ത തൃശൂര്‍ ജില്ല നേതാവും പ്രമുഖ പണ്ഡിതനുമായിരുന്ന കരൂപ്പടന്ന കെ വി കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍ മരണപ്പെട്ടു. ഖബറടക്കം കരൂപ്പടന്ന ജുമുഅത്ത് പള്ളിയില്‍ നടന്നു. ദീര്ഘ കാലമായി കൊച്ചിയിലെ ജുമുഅത്ത് പള്ളിയില്‍ ഖതീബായി സേവനം അനുഷ്ടിച്ചു വരികയായിരുന്നു. വര്ഷങ്ങളോളം അബുദാബിയില്‍ ജോലി നോക്കിയിരുന്ന കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍ വാടാനപ്പള്ളി മദാറിന്റെ തുടക്കത്തില്‍ ശരീഅത്ത് കോളേജ് പ്രിന്സിപ്പലായും പ്രവര്ത്തിച്ചിരുന്നു. എസ് എസ് എഫ് തൃശൂര്‍ ജില്ല മുന്‍ പ്രസിഡന്റും ഇപ്പോള്‍ അബുദാബി യെര്മൂക്ക് ഹജ്ജ് ഉംറ ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന റാഫിദ് സഖാഫി മകനാണ്.
തൃശൂര്‍ ജില്ലയിലെ ഇസ്ലാമിക പ്രബോധന രംഗത്ത് ഒട്ടേറെ സേവനം അനുഷ്ട്ടിച്ച മഹാനുഭാവനാണ് കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍. തികഞ്ഞ പാണ്ഡിത്യവും ത്യാഗ ബോധവും അടങ്ങാത്ത പ്രവര്ത്തറന മികവും അദ്ധേഹത്തിന്റെ മികവുകളില്‍ ശ്രദ്ധേയമാണ്.
Subscribe to:
Post Comments (Atom)
http://amanblog1.blogspot.com/
ReplyDeleteplease visit and read
ReplyDeletehttp://amanblog1.blogspot.com/