സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Saturday, March 31, 2012

മഅ്ദിന്‍ ഇസ്‌ലാമിക് അക്കാദമി ജനറല്‍ മാനേജര്‍ പി.പി ബാപ്പു ഹാജി അന്തരിച്ചു

കരുവന്‍തിരുത്തി: മഅ്ദിന്‍ അക്കാദമി ജനറല്‍ മാനേജറും പൗരപ്രധാനിയുമായിരുന്ന പി.പി ബാപ്പുഹാജി കരുവന്‍തിരുത്തി(പറവഞ്ചേരി പടിഞ്ഞാറെയില്‍ മുഹമ്മദ് ഹാജി) അന്തരിച്ചു. 65 വയസ്സായിരുന്നു. കെ.എച്ച്.എം യു.പി സ്‌കൂള്‍ മാനേജര്‍, നൂറുല്‍ഹുദാ എജ്യുക്കേഷണല്‍ ട്രസ്റ്റ് ട്രഷറര്‍, തര്‍ബിയതുല്‍ ഉലൂം മദ്രസ ജനറല്‍ സെക്രട്ടറി, കരുവന്‍തിരുത്തി ജുമാമസ്ജിദ് ഭാരവാഹി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പത്ത് വര്‍ഷമായി മഅ്ദിന്‍ ഇസ്‌ലാമിക് അക്കാദമിയുടെ ജനറല്‍ മാനേജറായി സേവനമനുഷ്ടിച്ചു വരികയായിരുന്നു.കരുവന്‍തിരുത്തി വലിയ ജുമാമസ്ജിദില്‍ ഖബറടക്കി.

പരേതനായ കോയാലിക്കുട്ടി ഹാജിയാണ് പിതാവ്. മാതാവ് ബീവിക്കുട്ടി ഹജ്ജുമ്മ. ഭാര്യ നഫീസ ഹജ്ജുമ്മ കരുവന്‍തിരുത്തി. മക്കള്‍ റൈഹാനത്ത്, സുരയ്യ, മുഹമ്മദ് ഹാരിസ്, മരുമക്കള്‍ ഒ.പി അലവിക്കുട്ടി കരുവന്‍തിരുത്തി, അബ്ദുല്‍ സലീം ആക്കോട്മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് ഇസ്മാഈല്‍ ബുഖാരി, സയ്യിദ് അബ്ദുള്ള ഹബീബ് റഹ്മാന്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി, എ.പി കരീം ഹാജി ചാലിയം തുടങ്ങിയവര്‍ അദ്ധേഹത്തിന്റെ വസതിയിലെത്തി അനുശോചിച്ചു.


No comments:

Post a Comment