കാഞ്ഞങ്ങാട്: പൌര പ്രമുഖനും മുട്ടുന്തലയിലെ വ്യാപാരിയുമായ മുട്ടുന്തല ഹമീദ് (75) ഇന്ന് പുലര്‍ച്ചെ (ഞായര്‍) നിര്യാതനായി. മുട്ടുന്തലയിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. പഴയ കാല സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രവര്‍ത്തകനായിരുന്നു.
പരേതനായ മുട്ടുന്തല സി.എച്ച്. അബ്ദുല്‍റഹ്മാന്‍ മാസ്റ്റര്‍ ഹാജിയുടെയും മാണിക്കോത്ത് ഖദീജയുടെയും മകനാണ്. ദീര്‍ഘകാലം ഷാര്‍ജയില്‍ വ്യാപാരം നടത്തിയിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ വ്യാപാരം നടത്തി വരികയായിരുന്നു. മക്കളില്ല.
കാസര്‍കോട്ടെ പരേതനായ തുരുത്തി പോക്കരിന്റെ മകള്‍ ആസ്യബി ഹജ്ജുമ്മയാണ് ഭാര്യ. ഷാര്‍ജയിലെ വ്യാപാരികളായ മുട്ടുന്തല അബ്ദുല്‍ഖാദര്‍ ഹാജി, അസൈനാര്‍ ഹാജി, പരേതനായ മുഹമ്മദ് ഹാജി, തൊട്ടി അസൈനാരുടെ ഭാര്യ മറിയമ്മ, മഞ്ചേശ്വരത്തെ ജമീല, എന്നിവര്‍ സഹോദരങ്ങളാണ്. ആലൂര്‍ ടി.എ. മഹമൂദ് ഹാജിയുടെ അമ്മായിയുടെ അനുജത്തിയുടെ ഭര്‍ത്താവാണ് പരേതന്‍. ഇന്ന് ഉച്ച ശേഷം മുട്ടുന്തല ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ മയ്യിത്ത് മറവു ചെയ്യും
news by
ആലൂര്‍ ടി.എ. മഹമൂദ് ഹാജി ദുബായ്
No comments:
Post a Comment