കുമ്പള: കുമ്പള പോലീസ് സ്റ്റേഷന് സമീപം റാഫി മന്‍സിലിലെ ഇച്ചിലങ്കോട് മൊയ്തീന്‍ (48) ഹൃദയാഘാതം മൂലം നിര്യാതനായി. കഴിഞ്ഞ ദിവസം വീട്ടു ജോലിക്കിടെ കുഴഞ്ഞുവീണ മൊയ്തീനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
സജീവ സുന്നി പ്രവര്‍ത്തകനും, സുന്നി സംഘടനാ സ്ഥാപനങ്ങളുടെ സഹകാരിയുമാണ്. ഇച്ചിലങ്കോട് ദീനാര്‍ നഗറിലെ പരേതരായ ബാവയുടെയും ഉമ്മു ഹലീമയുടെയും മകനാണ്. ഉളുവാര്‍ ഗുദ്ര്‍ ഹൗസിലെ മുഹമ്മദിന്റെ മകള്‍ ആയിഷയാണ് ഭാര്യ, മക്കള്‍: റാഫി (സെയില്‍സ്മാന്‍ കുമ്പള) റഫീന, റഷീദ, റാസി (മൂവരും കുമ്പള ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍)
സഹോദരങ്ങള്‍: ഇബ്രാഹിം, അബ്ദുല്‍ ഖാദിര്‍ (സഈദി), മുഹമ്മദ് (സഈദി) മുഹിമ്മാത്ത് മുദരിസ് ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, സെക്രട്ടറി ബഷീര്‍ പുളിക്കൂര്‍, എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍, സമസ്ത താലൂക്ക് സെക്രട്ടറി അബ്ദുറഹ്മാന്‍ അഹ്‌സനി, കുമ്പള മേഖലാ സെക്രട്ടറി ഉമര്‍ സഖാഫി കാര്‍ണൂര്‍, എസ്.എസ്.എഫ് നേതാക്കളായ അഷ്‌റഫ് സഅദി ആരിക്കാടി, ഫാറൂഖ് കുബണൂര്‍, സത്താര്‍ മദനി തുടങ്ങിയവര്‍ പരേതന്റെ വസതി സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചു.
വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ മയ്യിത്ത് ഇച്ചിലങ്കോട് ജുമാമസ്ജിദില്‍ ഖബറടക്കി. സത്താര്‍ മദനി മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി. പരേതന്റെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കാനും മഗ്ഫിറത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാനും സമസ്ത താലൂക്ക് സെക്രട്ടറി അബ്ദുറഹ്മാന്‍ അഹ്‌സനി, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ എന്നിവര്‍ അറിയിച്ചു.
13/03/2012
No comments:
Post a Comment