കാസർകോട്: നിനച്ചിരിക്കാത്ത സമയത്ത് കാതുകളിലെത്തിയ പ്രിയസുഹൃത്തിന്റെ വിയോഗം സുന്നി പ്രവർത്തകർക്ക് ഉൾക്കൊള്ളാനായില്ല. പ്രമുഖ സുന്നി സാരഥി അബ്ദുറഹ്മാൻ കളനാടിന്റെ മരണം സഹപ്രവർത്തകരെ ഞെട്ടിച്ചുകളഞ്ഞു.
നന്നേ ചെറുപ്പത്തിൽതന്നെ കളനാട് യൂനിറ്റ് എസ്‌എസ്‌എഫിലൂടെ സുന്നി സംഘമുന്നേറ്റങ്ങളിൽ കണ്ണിയായ അബ്ദുറഹ്മാൻ 80 കളുടെ അവസാനം പ്രതിസന്ധി നേരിട്ട സമയങ്ങളിൽ ആദർശമാർഗത്തിൽ അടിയുറച്ചുനിന്നതിന്റെ പേരിൽ ഒരുപാട് ത്യാഗം ചെയ്ത പ്രവർത്തകനാണ്. കളനാടിനെ മാതൃകാ യൂനിറ്റായി വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം ചെമനാട് പഞ്ചായത്ത്, കാസർകോട് താലൂക്ക്, ജില്ലാ കമ്മിറ്റികളിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
കാസർകോട് താലൂക്ക് എസ്‌എസ്‌എഫിന്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച അബ്ദുറഹ്മാൻ ജില്ലാ വൈസ് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. സംസ്ഥാന കൗൺസിലറായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. 88ൽ തളങ്കരയിൽ നടന്ന ചരിത്രപ്രസിദ്ധമായ താലൂക്ക് എസ്‌എസ്‌എഫ് സമ്മേളനത്തിന്റെ ജനറൽ കൺവീനറായിരുന്നു. 98ൽ സഅദിയ്യയിൽ നടന്ന ജില്ലാ മുശാഹദയുടെ കൺവീനർ എന്ന നിലയിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തി. ഗൾഫിലും സഅദിയ്യ, മുഹിമ്മാത്ത് തുടങ്ങിയ സ്ഥാപനങ്ങൾക്കുവേണ്ടിയും വിയർപ്പൊഴുക്കിയ അദ്ദേഹം സോഷ്യൽ സർവീസ് ഫോറം എന്ന പേരിൽ യുഎഇയിൽ നാട്ടിലെ എസ്‌എസ്‌എഫ് പ്രവർത്തനങ്ങൾക്ക് വേദിയുണ്ടാക്കി. നാട്ടിൽ വരുന്ന സമയത്തെല്ലാം പ്രധാന സമ്മേളനങ്ങളുടെ വിജയത്തിന് മുന്നണിയിൽ പ്രവർത്തിക്കാൻ ഉത്സാഹിച്ചു. സഅദിയ്യയുടെയും എസ്‌വൈഏശിന്റെയും പ്രധാന സമ്മേളനങ്ങളുടെ മുഖ്യ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്.
എസ്‌എസ്‌എഫിന്റെ മദീനാ മഖ്ദൂം സമ്മേളനത്തിലും കളനാടിന്റെ സംഘാടന മികവുണ്ടായിരുന്നു. ആലിമീങ്ങളെ അതിരറ്റ് ബഹുമാനിച്ചിരുന്ന അബ്ദുറഹ്മാൻ ക്രിയാത്മകമായ അഭിപ്രായങ്ങൾ ഏതു വേദിയിലും വെട്ടിത്തുറന്ന് പറയുമായിരുന്നു. ജീവിതത്തിന്റെ മധ്യാഹ്നത്തിൽ അപ്രതീക്ഷിതമായി വിടചൊല്ലിയ പ്രിയപ്പെട്ട സഹപ്രവർത്തകനെ ഒരുനോക്കുകാണാൻ കളനാട്ടെ വസതിയിലേക്കൊഴുകിയെത്തിയത് ആയിരങ്ങളാണ്.
അബ്ദുറഹ്മാന്റെ ആഗ്രഹം പോലെത്തന്നെ നൂറുകണക്കിനു മുതഅല്ലിമീങ്ങളുടെയും ആലിമീങ്ങളുടെയും നിറസാന്നിധ്യത്തിലാണ് മരണാനന്തര ചടങ്ങുകൾ നടന്നത്. എസ്‌വൈഏശിന്റെയും എസ് എസ്‌എഫിന്റെയും ജില്ലയിലെ നേതാക്കളെല്ലാം മരണാനന്തര ചടങ്ങുകളിൽ സംബന്ധിച്ചു. ജില്ലാ എസ്‌വൈഎസ്, എസ്‌എസ്‌എഫ്, ജാമിഅ സഅദിയ്യ, മുഹിമ്മാത്ത് കമ്മിറ്റികൾ അനുശോചിച്ചു. ഡിവിഷൻ, മേഖലാ, യൂനിറ്റ് തലങ്ങളിൽ അനുസ്മരണ പരിപാടികൾക്ക് എസ്‌വൈഎസ്, എസ്‌എസ്‌എഫ് നേതാക്കൾ ആഹ്വാനം ചെയ്തിട്ടുണ്ട്. എസ്‌എസ്‌എഫ് സംസ്ഥാന സെക്രട്ടറി ആർപി ഹുസൈൻ, ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂർ, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സൈനി, എസ്‌എംഎ ജില്ലാ സെക്രട്ടറി കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, എസ്‌വൈഎസ് ഉടുമ മേഖലാ സെക്രട്ടറി അശ്‌റഫ് കരിപ്പൊടി തുടങ്ങിയവരും അനുശോചിച്ചു.
17/06/2009

എസ്.എസ്.എഫ്.മലപ്പുറം.കോം
നിനച്ചിരിക്കാത്ത സമയത്ത് കാതുകളിലെത്തിയ പ്രിയസുഹൃത്തിന്റെ വിയോഗം സുന്നി പ്രവർത്തകർക്ക് ഉൾക്കൊള്ളാനായില്ല. പ്രമുഖ സുന്നി സാരഥി അബ്ദുറഹ്മാൻ കളനാടിന്റെ മരണം സഹപ്രവർത്തകരെ ഞെട്ടിച്ചുകളഞ്ഞു.
ReplyDeleteഇന്നാലില്ലഹി ഒ ഇന്നാ ഇലഹി രജിഹൂൻ.
ReplyDeleteവായിക്കാൻ വളരെയധികംബുദ്ധിമുട്ടുണ്ടാക്കുന്നു കറുപ്പിൽ വെള്ളുത്ത് അക്ഷരം.
ഇൻശാ അല്ലാഹ് . മാറ്റം വരുത്താം .നന്ദി
ReplyDelete