സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Tuesday, May 11, 2010

സയ്യിദ്ഇസ്മാഈൽ ശിഹാബുദ്ദീൻ പൂക്കോയ തങ്ങൾ അന്തരിച്ചു


പാനൂർ: പ്രമുഖ മത പണ്ഡിതനും ഗ്രന്ഥകർത്താവുമായ പാനൂർ മൊകേരി തങ്ങൾ പീടികയിലെ സയ്യിദ്‌ ഇസ്മാഈൽ ശിഹാബുദ്ദീൻ പൂക്കോയ തങ്ങൾ (72) അന്തരിച്ചു. ജാമിഅ സഹ്‌റ കോളജ്‌ സ്ഥാപകനും പ്രിൻസിപ്പലുമായിരുന്നു.

മഞ്ചേശ്വർ ഉദ്യാവർ സയ്യിദ്‌ ഹുസൈൻ കോയ തങ്ങളുടെയും കുഞ്ഞീബിയുടെയും മകനാണ്‌. ദാറുൽ ഉലൂം ദയൂബന്ദിൽനിന്നും ഔപചാരിക മതവിദ്യാഭ്യാസം നേടിയതിന്‌ ശേഷം കാസർകോട്‌ ഖാസി പരേതനായ എ.പി അബ്ദു റഹ്മാൻ (അവറാൻ) മുസ്ലിയാർ, സയ്യിദ്‌ അബ്ദു റഹ്മാൻ ബുഖാരി ഉള്ളാൾ, അബ്ദു റഹ്മാൻ ഫൾഫരി, ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാർ, എന്നിവരിൽ നിന്നും ദർസ്‌ വിദ്യാഭ്യാസവും കരസ്ഥമാക്കി. ചാവക്കാട്‌, പാറക്കടവ്‌ വലിയ ജുമുഅത്ത്‌ പള്ളി, പയ്യോളി, ഒളവട്ടൂർ, ചെറുകുന്ന്‌, കരുവൻ തുരുത്തി എന്നീ പള്ളികളിൽ ദർസ്‌ നടത്തി. ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം അറബിക്‌ കോളജിന്റെ സ്ഥാപനായിരുന്നു. 1974ൽ പാനൂരിനടുത്ത തങ്ങൾ പീടികയിൽ ജാമിഅ സഹ്‌റ എന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനം തുടങ്ങി. ജാമിഅ സഹ്‌റയിൽ പഠിപ്പിക്കുന്ന ഗ്രന്ഥങ്ങൾ സ്വന്തമായി രചിച്ചതാണ്‌. കൂടാതെ മദാരിജ്‌ (കർമ ശാസ്ത്രം), അലാഹാമിശിത്തഫാസീർ ഏഴ്‌ വാല്യം, അൽ മൻത്വിഖ്‌ (തർക്കശാസ്ത്രം), അൽ കലാം (വിശ്വാസം), താരീഖുൽ ഇസ്ലാം (ചരിത്രം), അന്നിബ്‌റാസ്‌ മൂന്ന്‌ വാല്യം തുടങ്ങിയ ചെറുതും വലുതുമായ അനേക ഗ്രന്ഥങ്ങളുടെ കർത്താവാണ്‌. ഇദ്ദേഹം രചിച്ച പല ഗ്രന്ഥങ്ങളും വിദേശ സർവ്വക ലാശാലകളിലെ ഗവേഷണ വിദ്യാർഥികൾ ഉപയോഗിച്ചു വരുന്നു.

11/05/2010
www.ssfmalappuram.com

1 comment:

  1. ഇന്നാ ലില്ലാഹ്...

    അല്ലാഹു ആ മഹാന്റെ പദവി ഉയർത്തട്ടെ. ആമീൻ മ‌ഗ്ഫിറത്തിനായി ദുആ ചെയ്യുന്നു.

    ReplyDelete