സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Saturday, May 8, 2010

അൽ-ഇസ്വാബ അംഗം അക്ബർ സ്വാദിഖ്‌ മരണപ്പെട്ടു


കൊണേ​‍്ടാട്ടി: ബൈക്കിൽ നിന്ന്‌ വീണ്‌ പരിക്കേറ്റ എസ്എസ്എഫ്‌ പ്രവർത്തകനും കൊണേ​‍്ടാട്ടി ഡിവിഷനിലെ വാഴയൂർ സെക്ടർ അൽ-ഇസ്വാബ അംഗവുമായ അക്ബർ സ്വാദിഖ്‌ (20) ശനിയാഴ്ച (8-05-2010 )പുലർച്ചെ മരിച്ചു. ഫറോക്ക്‌ ചുങ്കത്ത്‌ വെച്ച്‌ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ നിയന്ത്രണം വിട്ട്‌ പുറകിൽ നിന്നും തെറിച്ച്‌ വീണ അക്ബർ സ്വാദിഖ്‌ കോഴിക്കോട്‌ മെഡിക്കൽ കോളെജിൽ ചികിൽസയിലായിരുന്നു.

കാരാട് ബദര്‍ പള്ളിയില്‍ മയ്യിത്ത് മറവ് ചെയ്തു . സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, മയ്യിത്ത്‌ നിസ്‌കാരത്തിന്‌ നേതൃത്വം നല്‍കി. പ്രൊഫ. എ.കെ ഹമീദ്‌, കെ.എം.എ റഹീം, എന്‍.വി അബ്‌ദുറസാഖ്‌ സഖാഫി, വി.പി.എം. ഇസ്‌ഹാഖ്‌, എം.എ മജീദ്‌ അരിയല്ലൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.പിതാവ്‌അഹ്‌മദ്‌കുട്ടി, മാതാവ്‌ ഫാത്തിമ സുഹ്‌റ, സഹോദരങ്ങള്‍ നജീബ്‌ (ജിദ്ദ), നസീര്‍ (യു.എ.ഇ), സഹോദരി നൗശിദ
news & picture by : www.ourssf.ning.com

1 comment:

  1. പ്രത്യേകം ദു:അ ചെയ്യുക
    മരണപെട്ട നമ്മുടെഅല്‍-ഇസ്വാബഅംഗം അക്‌ബര്‍ സ്വാദിഖിന്റെ ഖബര്‍ അല്ലാഹു(സു) പ്രകാശ പൂരിതമാക്കട്ടെ ആമീന്‍

    ReplyDelete