കുമ്പള: എസ്.എസ്.എഫ് കുമ്പള ഡിവിഷൻ പ്രസിഡന്റ് അശ്രഫ് സഅദി ആരിക്കാടിയുടെ പിതാവ് ബന്നങ്കളം അബൂബക്കർ ഹാജി (85) 29/06/2010 ചൊവ്വാഴ്ച പുലർച്ചേ നിര്യാതനായി. ദീർഘകാലം ആരിക്കാടി രിഫാഇയ്യ മസ്ജിദ് പ്രസിഡന്റായിരുന്നു. പരേതനായ ബങ്കളം സുലൈമാന്റെ മകനാണ്.
ഭാര്യ: ബീഫാഥ്വിമ, മറ്റു മക്കൾ: മുഹമ്മദ് ഹാജി (മുഹിമ്മാത്ത് മസ്കത്ത് യൂണിറ്റ് പ്രസിഡന്റ്), സിദ്ദേീഖ് ഹാജി, അബ്ബാസ്, അബ്ദുൽ അസീസ്, അബ്ദുൽ സലാം (നാല് പേരും മസ്കത്തിൽ), ഫാത്തിമ, മിറയമ്മ, ആയിശ, നഫീസ, സൈനബ.
മരുമക്കൾ: അബൂബക്കർ, ആദം, യൂസുഫ്, ഇബ്രാഹീം, മൈമൂന, സുബൈദ, സഈദ, സുബൈദ, ജുവൈരിയ്യ, ശബാന, പരേതനായ ഇബ്രാഹീം.
അബൂബക്കർ ഹാജിയുടെ നിര്യാണത്തിൽ സഅദിയ്യ ജനറൽ മാനേജർ എം.എ അബ്ദുൽ ഖാദിർ മുസ്ലിയാർ, എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് മുഹമ്മദ് ഉമറുൽ ഫാറൂഖ് അൽ ബുഖാരി, മുഹിമ്മാത്ത് ജനറൽ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ആർ പി. ഹുസൈൻ മാസ്റ്റർ അനുശോചിച്ചു. ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാർ, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി തുടങ്ങിയവർ പരേതന്റെ വീട് സന്ദർശിച്ചു.
29/06/2010