സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Thursday, January 28, 2010

പി.വി. യുടെ പിതാവ് (പുത്തൻ‌വീട്ടിൽ അസ്സൈനാർ ) മരണപ്പെട്ടു.

28/01/2010

യു.എ.ഇ.എസ്.വൈ.എസ്. നാഷണൽ കമ്മിറ്റി വൈസ് പ്രസിഡനന്റും, അബുദാബി സെൻ‌ട്രൽ എസ്.വൈ.എസ്. സെക്രട്ടറിയുമായ പി.വി. അബൂബക്കർ മുസ്ലിയാരുടെ പിതാവ് പുത്തൻ‌വീട്ടിൽ അസ്സൈനാർ ഇന്നലെ രാത്രി മരണപ്പെട്ടു.

മരണവാർത്തയറിഞ്ഞ് ഇന്നലെ രാത്രി പി.വി. നാട്ടിലേക്ക് പോയി.

അബുദാബി ത്വാഹ മെഡിക്കൽ സെന്ററിനു സമീപമുള്ള (ജവാസാത്ത് റോഡ് ) അബ്ദുൽ ഖാലിഖ് മസ്ജിദിൽ ഇന്ന് ഇശാ നിസ്കാരത്തിനു ശേഷം മയ്യിത്ത് നിസ്കാരം ഉണ്ടായിരിക്കുന്നതാണ്.



സന്ദേശം എല്ലാവരിലും എത്തിക്കുവാനും പരേതനു വേണ്ടി മയ്യിത്ത് നിസ്കാരം സംഘടിപ്പിക്കാനും പ്രാർത്ഥന നടത്തുവാനും അഭ്യർത്ഥിക്കുന്നു.

പ്രൊഫ. യു.സി. അബ്ദുൽ മജീദ്
ജന.സെക്രട്ടറി
എസ്.വൈ.എസ്. യു.എ.ഇ .നാഷണൽ കമ്മിറ്റി

Saturday, January 23, 2010

ആർ. അലി മുഹമ്മദ്‌ നിര്യാതനായി

കോഴിക്കോട്‌ : സുന്നി ഗ്രന്ഥകാരനും പൗരപ്രമുഖനുമായ കൊളത്തറ നഫീസാ മൻസിൽ ആർ എം അലി മുഹമ്മദ്‌ (86) നിര്യാതനായി. റദ്ദുൽ മുബ്തദിഈൻ, ബിദ്‌ഈ പ്രസ്ഥാനങ്ങളുടെ നിറഭേദങ്ങൾ തുടങ്ങി മലയാളം, തമിഴ്‌ ഭാഷകളിൽ ഇരുപത്തഞ്ചോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്‌. ഹിദായത്തുൽ മുഅ​‍്മിനീൻ എന്ന പ്രസിദ്ധീകരണത്തിലൂടെ സാഹിത്യ രംഗത്തേക്ക്‌ കടന്നുവന്ന ആർ എം റദ്ദുൽ മുബ്തദിഈൻ എന്ന പേരിൽ പബ്ലിക്കേഷൻ സ്ഥാപനവും ആരംഭിച്ചിട്ടുണ്ട്‌.

കണ്ണംപറമ്പ്‌ ജുമുഅ മസ്ജിദ്‌ ഖബ്ര്സ്ഥാനിൽ മയ്യിത്ത്‌ ഖബറടക്കി. സയ്യിദ്‌ സ്വാലിഹ്‌ തുറാബ്‌ തങ്ങൾ മയ്യിത്ത്‌ നിസ്കാരത്തിനു നേതൃത്വം നൽകി. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, കെ കെ അഹ്മദ്‌കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, പ്രോഫ. എ കെ അബ്ദുൽഹമീദ്‌ തുടങ്ങിയവർ വസതി സന്ദർശിച്ചു. പൊന്മള അബ്ദുൽഖാദിർ മുസ്ലിയാർ അനുശോചിച്ചു.

22/01/2010