സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Saturday, January 23, 2010

ആർ. അലി മുഹമ്മദ്‌ നിര്യാതനായി

കോഴിക്കോട്‌ : സുന്നി ഗ്രന്ഥകാരനും പൗരപ്രമുഖനുമായ കൊളത്തറ നഫീസാ മൻസിൽ ആർ എം അലി മുഹമ്മദ്‌ (86) നിര്യാതനായി. റദ്ദുൽ മുബ്തദിഈൻ, ബിദ്‌ഈ പ്രസ്ഥാനങ്ങളുടെ നിറഭേദങ്ങൾ തുടങ്ങി മലയാളം, തമിഴ്‌ ഭാഷകളിൽ ഇരുപത്തഞ്ചോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്‌. ഹിദായത്തുൽ മുഅ​‍്മിനീൻ എന്ന പ്രസിദ്ധീകരണത്തിലൂടെ സാഹിത്യ രംഗത്തേക്ക്‌ കടന്നുവന്ന ആർ എം റദ്ദുൽ മുബ്തദിഈൻ എന്ന പേരിൽ പബ്ലിക്കേഷൻ സ്ഥാപനവും ആരംഭിച്ചിട്ടുണ്ട്‌.

കണ്ണംപറമ്പ്‌ ജുമുഅ മസ്ജിദ്‌ ഖബ്ര്സ്ഥാനിൽ മയ്യിത്ത്‌ ഖബറടക്കി. സയ്യിദ്‌ സ്വാലിഹ്‌ തുറാബ്‌ തങ്ങൾ മയ്യിത്ത്‌ നിസ്കാരത്തിനു നേതൃത്വം നൽകി. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, കെ കെ അഹ്മദ്‌കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, പ്രോഫ. എ കെ അബ്ദുൽഹമീദ്‌ തുടങ്ങിയവർ വസതി സന്ദർശിച്ചു. പൊന്മള അബ്ദുൽഖാദിർ മുസ്ലിയാർ അനുശോചിച്ചു.

22/01/2010

No comments:

Post a Comment