സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Monday, February 15, 2010

ഖാസി. സി.എം.അബ്‌ദുല്ല മൗലവി അന്തരിച്ചു.



ചെമ്പരിക്ക: പ്രശസ്‌ത പണ്ഡിതനും ചെമ്പിരിക്ക, മംഗലാപുരം ഖാസിയുമായ സി.എം. അബ്‌ദുല്ല മൗലവിയെ ചെമ്പിരിക്ക സ്വന്തം വസതിക്കടുത്തെ കടല്‍ തീരത്ത്‌ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്‌ച രാവിലെ 6 മണിയോടെ ചെമ്പിരിക്ക കടപ്പുറത്ത്‌ മത്സ്യതൊഴിലാളികളാണ്‌ മൃതദേഹം കണ്ടെത്തിയത്‌ ഉടന്‍ ബേക്കല്‍ പോലീസനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോഴാണ്‌ മൃതദേഹം അബ്‌ദുല്ല മൗലവിയുടെതാണെന്ന്‌ തിരിച്ചറഞ്ഞത്‌. 77 വയസ്സായിരുന്നു. സംഭവ വിവരമറഞ്ഞ്‌ ജില്ലാ കലക്‌ടര്‍ ആനന്ദ്‌ സിംഗും ഉയര്‍ന്ന ഉദ്യോഗസ്ഥരുമടക്കം നൂറുകണക്കിനാളുള്‍ ചെമ്പിരിക്കയിലെത്തി. പ്രഭാത സവാരിക്കിറങ്ങിയ സി.എം കടല്‍ക്കരയില്‍ തളര്‍ന്നുവീണാണ്‌ മരണം സംഭവിച്ചെതെന്ന്‌ സംശയിക്കുന്നു. മരണത്തിലെ ദുരൂഹത മാററുന്നതിനായി രാവിലെ 10 മണിയോടെ മയ്യിത്ത്‌ പരിയാരം മെഡിക്കല്‍ കോളേജിലേക്ക്‌ കൊണ്ടുപോയി. പോസ്‌ററുമോര്‍ട്ടത്തിന്‌ ശേഷം വൈകുന്നേരം 3 മണിയോടെ ചട്ടഞ്ചാല്‍ മഹിനാബാദ്‌ മലബാര്‍ ഇസ്‌ലാമിക്‌ കോംപ്‌ളക്‌സില്‍ പൊതുദര്‍ശനത്തിന്‌ വെച്ചശേഷം രാത്രിയോടെ ചെമ്പിരിക്കയിലെത്തിക്കുന്ന മയ്യിത്ത്‌ ചൊവ്വാഴ്‌ച രാവിലെ 10 മണിക്ക്‌ ചെമ്പിരിക്ക ജുമാമസ്‌ജിദ്‌ ഖബര്‍ സ്ഥാനില്‍ ഖബറടക്കും.




മുഴുവൻ വാർത്ത ഇവിടെ




15th February 2010

No comments:

Post a Comment