
നൂറുകണക്കിന് സുന്നി പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ പതിയാങ്കര ജുമാമസ്‌ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: ഷംല ഏഴ് മാസം ഗര്‍ഭിണിയാണ്. പിതാവ്: അബ്‌ദുല്‍ അസീസ്. മാതാവ്: ഐഷത്ത്. സഹോദരങ്ങള്‍: കബീര്‍ മുസ്‌ലിയാര്‍, ബഷീര്‍ മുസ്‌ലിയാര്‍, കായംകുളം നൈനാരത്ത് പള്ളി ഇമാമും എരുവ ബദറുല്‍ഹുദാ മദ്‌റസ മുഅല്ലിമുമായിരുന്നു. അപകട വിവരമറിഞ്ഞയുടന്‍ എസ് വൈ എസിന്റെയും എസ് എസ് എഫിന്റെയും മറ്റ് സുന്നി സംഘടനകളുടെയും നേതാക്കള്‍ ഹരിപ്പാട് ആശുപത്രിയിലെത്തി. എസ് വൈ എസ് സുപ്രിം കൗണ്‍സിലംഗം ഹാജി എം എം ഹനീഫ് മൗലവി, ജില്ലാ പ്രസിഡന്റ് ഹാജി എ ത്വാഹ മുസ്‌ലിയാര്‍, ജില്ലാ സെക്രട്ടറി പി കെ മുഹമ്മദ് ബാദ്‌ഷാ സഖാഫി, എസ് എം എ ജില്ലാസെക്രട്ടറി സൂര്യഷംസുദ്ദീന്‍, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ശാഫി മഹ്‌ളരി, ജില്ലാ സെക്രട്ടറി ഹാശിര്‍ സഖാഫി കാഞ്ഞിപ്പുഴ, ജംഇയ്യത്തുല്‍ ഉലമാ ജില്ലാ പ്രസിഡന്റ് സയ്യിദ് ഹാമിദുല്‍ ബാഫഖി തങ്ങള്‍, സെക്രട്ടറി പുന്നപ്ര അബ്‌ദുല്‍ഖാദര്‍ മുസ്‌ലിയാര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി അബ്‌ദുല്‍ കബീര്‍ അന്‍വരി തുടങ്ങിയവര്‍ ആശുപത്രിയിലും വീട്ടിലും എത്തുകയും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുകയും ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ചെയ്‌തു
മയ്യിത്ത് നിസ്കരിക്കുക ...പ്രത്യേകം ദുആ ചെയ്യുക.
For Munnettam Webteam
Bin Shaikh Alappuzha(Director)
www.nobletalk.blogspot.com
www.sirajnews.com
ഇന്നാലില്ലാഹ്....
ReplyDeleteഅല്ലാഹു അദ്ദേഹത്തിനും നമുക്കും പൊറുത്ത് നൽകട്ടെ
പ്രാർത്ഥനയോടെ