
ഹൃദയാഘാതത്തെത്തുടര്‍ന്ന് സ്വന്തം വീട്ടില്‍ വെച്ചാണ് മരിച്ചത്. 45 വയസായിരുന്നു. മൂന്ന് മക്കളുണ്ട്. മയ്യിത്ത് നമസ്‌കാരം ഇന്നലെ അസ്ര്‍ നമസ്‌കാരാനന്തരം റിയാദ് ഉമ്മുല്‍ ഹമാമിലെ കിങ് ഖാലിദ് പള്ളിയില്‍ നടന്നു. 1965ല്‍ ജനിച്ച മുഹമ്മദ് കിങ് സഊദ് സര്‍വകലാശാലയില്‍ നിന്നാണ് ഇംഗ്ലീഷ് ബിരുദമെടുത്തത്. അനുഗ്രഹീത ശബ്ദത്തിന്റെ ഉടമ എന്നതിലുപരി ആകര്‍ഷകമായ ശൈലിയില്‍ സന്ദേശം പറയുന്നതിനാലാണ് അല്‍സഖാ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യനായത്. 'മുകാലമതുക ലാ തതിമ്മു... എന്ന് തുടങ്ങുന്ന ലാന്റ്‌ലൈനിലെ അദ്ദേഹത്തിന്റെ മെസേജ് ശൈലി അറബികള്‍ പോലും അനുകരിക്കാന്‍ ശ്രമിക്കുമായിരുന്നു.
'എന്റെ ശബ്ദമാണ് എന്നെക്കാള്‍ പ്രസിദ്ധമായത്. വിളിക്കാന്‍ ശ്രമിക്കുന്ന നാഷനല്‍, ഇന്റര്‍നാഷനല്‍ കോളുകള്‍ തടസ്സപ്പെടുമ്പോഴാണ് തന്റെ ശബ്ദം ജനങ്ങള്‍ കേള്‍ക്കാനിടയാവാറുള്ളത് എന്നതിനാല്‍ ശബ്ദത്തിന്റെ ഉടമയെ അറിയില്ലെങ്കിലും ജനങ്ങള്‍ക്ക് തന്നോട് ദേഷ്യമായിരിക്കു'മെന്ന് മുഹമ്മദ് അല്‍സഖ അടുത്ത കാലത്ത് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു
മഗ്ഫിറത്തിനായി ദുആ വസിയ്യത്തോടെ
ഹുസൈന്‍ കറ്റാനം ജിദ്ദ
No comments:
Post a Comment