
ദുബൈ: യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഖര്‍ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി നിര്യാതനായി. ഇന്ന് പുലര്‍ച്ചെ റാസല്‍ഖൈമയിലെ പാലസിലായിരുന്നു അന്ത്യം. പുതിയ ഭരണധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായി ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമിയെ നിയമിച്ചിട്ടുണ്ട്.ശൈഖ് സഖറിന്റെ നിര്യാണത്തെതുടര്‍ന്ന് റാസല്‍ഖൈമയില്‍ ഒരാഴ്ചത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും അവധിയായിരിക്കും. ദേശീയ പതാകകള്‍ 40 ദിവസം താഴ്ത്തിക്കെട്ടും.
No comments:
Post a Comment