Fri, Jan 21, 2011 at 10:11 PM
ബഹറൈൻ കേരള സുന്നി ജമാഅത്ത് പ്രവർത്തകൻ ഹസ്സൈനാരുടെ പിതാവ് ഇഖ്‌ബാൽ മുല്ലശേരി മരണപ്പെട്ടു.
പരേതനു വേണ്ടി മയ്യിത്ത് നിസ്കരിക്കാനും ദുആ ചെയ്യാനും അഭ്യർത്ഥിക്കുന്നു.
MC Abdul kareem
Saturday, January 22, 2011
SSF പ്രവര്‍ത്തകന്‍ അബ്ദുല്‍ റഷീദ് (20 ) വാഹനാപകടത്തില്‍മരണപെട്ടു
Jan 21, 2011 at 12:42 PM
പാലക്കാട് : എസ് എസ് എഫ് പ്രവര്‍ത്തകന്‍ അബ്ദുല്‍ റഷീദ് (20 ) വാഹനാപകടത്തില്‍മരണപെട്ടു.
ചോലപ്പാടം മുഹമ്മദ് കുട്ടിയുടെ മകനാണ്. പാലക്കാട് നിന്ന് ചെര്‍പ്പുളശേരിയിലേക്ക് ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ കോങ്ങാട് യശോദാ കല്യാണ മണ്ഡപത്തിന് സമീപത്തു വെച്ച് കാറിടിച്ചാണ് അപകടം സംഭവിച്ചത്.
എല്ലാവരും ആ കൂട്ടുകാരന്‍റെ പരലോക മോക്ഷത്തിനും കുടുംബത്തിന്റെ സമാധാനത്തിനും ദുആ ചെയ്യുക
abu asifa
Thursday, January 20, 2011
റഫിഖ് .കെ.എ (വടുതല) യുടെ മകൻ ഫഹിം (6) മരണപ്പെട്ടു.
Abu Dhabi : 20-01-2011
മുസ്വഫ ശഅബിയ എസ്.വൈ.എസ്. സെക്രട്ടറി റഫിഖ് .കെ.എ (തൃശൂർ -വടുതല) യുടെ ഇളയ മകൻ ഫഹിം (6) മരണപ്പെട്ടു. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഖബറടക്കം വടുതല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ 21-01-2011 വെള്ളി കാലത്ത് 8 മണിക്ക്.
മുസ്വഫ എസ്.വൈ.എസ്. കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മയ്യിത്ത് നിസ്കരിക്കാനും, കുടുംബത്തിന്റെ സമാധനത്തിനായി ദുആ ചെയ്യാനും അഭ്യർത്ഥിച്ചു.

Wednesday, January 19, 2011
അബ്ദുനാസർ ഇര്‍ഫാനി പിതാവ് സുലൈമാന്‍ മരണപ്പെട്ടു.
انا لله وانا اليه لراجعون അബുദാബി ആര്‍ എസ് സി മെമ്പര്‍ അബ്ദുനാസർ ഇര്‍ഫാനി പെരുവണയുടെ പിതാവ് സുലൈമാന്‍ മരണപ്പെട്ടു. പ്രാര്‍ഥിക്കുക
സി എം എ ഹകീം
Tue, Jan 18, 2011 at 5:53 PM
സി എം എ ഹകീം
Tue, Jan 18, 2011 at 5:53 PM
Tuesday, January 18, 2011
പാനായിക്കുളം ഇബ്രാഹിം മുസ്ലിയാര് മരണപെട്ടു
انا لله وانا اليه لراجعون
സമസ്‌ത കേന്ദ്ര മുശാവറ അംഗം പാനായിക്കുളം ഇബ്‌റാഹീം മുസ്‌ലിയാര്‍ (81) നിര്യാതനായി. തിങ്കളാഴ്ച 17 നു ളുഹര്‍ നിസ്‌കാരത്തിനു മുമ്പുള്ള സുന്നത്ത് നിസ്‌കാരം നിര്‍വഹിച്ച ഉടനെ കുഴഞ്ഞ് വീണ അദ്ദേഹം ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിക്കുകയായിരുന്നു.
40 വര്‍ഷം പാനായിക്കുളം മഹല്ല് ഖത്വീബായിരുന്ന അദ്ദേഹം, ആരോഗ്യപരമായ കാരണങ്ങളാല്‍ കഴിഞ്ഞ 10 വര്‍ഷമായി ജോലിയില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. സമസ്‌ത കേന്ദ്ര മുശാവറ അംഗമായ അദ്ദേഹം പ്രായാധിക്യം വക വെക്കാതെ തന്നെ ജില്ലയിലെ സുന്നീ പരിപാടികളില്‍ സജീവമായി സംബന്ധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന എസ് വൈ എസ് ദേശീയ ഇസ്‌ലാമിക് സമ്മേളനത്തിന്റെ മുഖ്യ സംഘാടകനായും പ്രവര്‍ത്തിച്ചിരുന്നു.
പാനായിക്കുളം അബ്‌ദുര്‍റഹ്‌മാന്‍ മുസ്‌ലിയാര്‍, ബാപ്പു ഉസ്‌താദ്, ഹസന്‍ കുഞ്ഞ് മുസ്‌ലിയാര്‍ കായംകുളം, കെ കെ അബൂബക്കര്‍ ഹസ്‌റത്ത് തുടങ്ങിയവര്‍ ഗുരുനാഥന്മാരാണ്. കൊല്ലം കരുനാഗപ്പള്ളി കോഴിക്കോട് ദേശത്ത് മുണ്ടമ്പിള്ളി വീട്ടില്‍ കുഞ്ഞി മാഹിന്റെയും കൗലത്ത് ബീവിയുടെയും മകനാണ്. കായംകുളം ഹസന്‍ കുഞ്ഞി മുസ്‌ലിയാരുടെ മകള്‍ മൈമൂനയാണ് ഭാര്യ.
മക്കള്‍: അബ്‌ദുല്ല സഖാഫി, മുഹമ്മദ്, അബ്‌ദുല്‍ വഹാബ്, അബ്‌ദുല്‍ ജലീല്‍, അബ്‌ദുല്‍ ഹയ്യ്, അബ്‌ദുല്‍ ഖയ്യൂം, നഫീസ, സുഹ്‌റ. മരുമക്കള്‍: അബൂബക്കര്‍, ആരിഫ, ഷമീന, ഷറീന, രഹന.
പ്രധാന ഗുരു എടവനക്കാട് ക്ലാപ്പന മുഹമ്മദ് മുസ്‌ലിയാരുടെ അടുക്കല്‍ മതപഠനം നടത്തവെ പാനായിക്കുളത്തെ മര്‍ഹും മുഹമ്മദ് ബാപ്പു ഉസ്‌താദിന്റെ വീടിനു സമീപമുള്ള മൈതാനിപ്പള്ളി മദ്‌റസയില്‍ സേവനമനുഷ്‌ഠിക്കുന്നതോടെയാണ് പാനായിക്കുളവുമായി ബന്ധം സ്ഥാപിക്കുന്നത്. ജനാസ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പാനായിക്കുളം ജുമാമസ്‌ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്‌തു.

Subscribe to:
Posts (Atom)