സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Tuesday, January 18, 2011

പാനായിക്കുളം ഇബ്രാഹിം മുസ്ലിയാര് മരണപെട്ടു

انا لله وانا اليه لراجعون

സമസ്‌ത കേന്ദ്ര മുശാവറ അംഗം പാനായിക്കുളം ഇബ്‌റാഹീം മുസ്‌ലിയാര്‍ (81) നിര്യാതനായി. തിങ്കളാഴ്ച 17 നു ളുഹര്‍ നിസ്‌കാരത്തിനു മുമ്പുള്ള സുന്നത്ത്‌ നിസ്‌കാരം നിര്‍വഹിച്ച ഉടനെ കുഴഞ്ഞ്‌ വീണ അദ്ദേഹം ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിക്കുകയായിരുന്നു.

40 വര്‍ഷം പാനായിക്കുളം മഹല്ല്‌ ഖത്വീബായിരുന്ന അദ്ദേഹം, ആരോഗ്യപരമായ കാരണങ്ങളാല്‍ കഴിഞ്ഞ 10 വര്‍ഷമായി ജോലിയില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. സമസ്‌ത കേന്ദ്ര മുശാവറ അംഗമായ അദ്ദേഹം പ്രായാധിക്യം വക വെക്കാതെ തന്നെ ജില്ലയിലെ സുന്നീ പരിപാടികളില്‍ സജീവമായി സംബന്ധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന എസ്‌ വൈ എസ്‌ ദേശീയ ഇസ്‌ലാമിക്‌ സമ്മേളനത്തിന്റെ മുഖ്യ സംഘാടകനായും പ്രവര്‍ത്തിച്ചിരുന്നു.

പാനായിക്കുളം അബ്‌ദുര്‍റഹ്‌മാന്‍ മുസ്‌ലിയാര്‍, ബാപ്പു ഉസ്‌താദ്‌, ഹസന്‍ കുഞ്ഞ്‌ മുസ്‌ലിയാര്‍ കായംകുളം, കെ കെ അബൂബക്കര്‍ ഹസ്‌റത്ത്‌ തുടങ്ങിയവര്‍ ഗുരുനാഥന്മാരാണ്‌. കൊല്ലം കരുനാഗപ്പള്ളി കോഴിക്കോട്‌ ദേശത്ത്‌ മുണ്ടമ്പിള്ളി വീട്ടില്‍ കുഞ്ഞി മാഹിന്റെയും കൗലത്ത്‌ ബീവിയുടെയും മകനാണ്‌. കായംകുളം ഹസന്‍ കുഞ്ഞി മുസ്‌ലിയാരുടെ മകള്‍ മൈമൂനയാണ്‌ ഭാര്യ.
മക്കള്‍: അബ്‌ദുല്ല സഖാഫി, മുഹമ്മദ്‌, അബ്‌ദുല്‍ വഹാബ്‌, അബ്‌ദുല്‍ ജലീല്‍, അബ്‌ദുല്‍ ഹയ്യ്‌, അബ്‌ദുല്‍ ഖയ്യൂം, നഫീസ, സുഹ്‌റ. മരുമക്കള്‍: അബൂബക്കര്‍, ആരിഫ, ഷമീന, ഷറീന, രഹന.
പ്രധാന ഗുരു എടവനക്കാട്‌ ക്ലാപ്പന മുഹമ്മദ്‌ മുസ്‌ലിയാരുടെ അടുക്കല്‍ മതപഠനം നടത്തവെ പാനായിക്കുളത്തെ മര്‍ഹും മുഹമ്മദ്‌ ബാപ്പു ഉസ്‌താദിന്റെ വീടിനു സമീപമുള്ള മൈതാനിപ്പള്ളി മദ്‌റസയില്‍ സേവനമനുഷ്‌ഠിക്കുന്നതോടെയാണ്‌ പാനായിക്കുളവുമായി ബന്ധം സ്ഥാപിക്കുന്നത്‌. ജനാസ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പാനായിക്കുളം ജുമാമസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍ മറവു ചെയ്‌തു.

No comments:

Post a Comment