പ്രഗത്ഭ വാഗ്മിയും, കോഴിക്കോട് ജില്ലാ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ടായി നീണ്ട വര്ഷം സേവനം ചെയ്തിട്ടുള്ള മലയമ്മ മുഹമ്മദ് മുസ്‌ലിയാര്‍ അന്തരിച്ചു.
കര്മ്മ ശാസ്ത്ര വിഷയത്തില്‍ ആഴത്തില്‍ പാണ്ഡിത്യം നിറഞ്ഞ കര്മ്മയോഗിയായിരുന്നു. മദ്റസ പ്രസ്ഥാനത്തിെന്റ വളര്‍ച്ചക്ക് വേണ്ടി വളരെയേറെ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്ന ആ മഹാെന്റ വിയോഗം സുന്നി കൈരളിക്ക് തീരാനഷ്ടമാണ്. കുറച്ച് ദിവസങ്ങളായി രോഗിയായ കിടക്കുകയായിരുന്ന മഹാന് ഇന്ന് രാവിലെയാണ് വിടപറഞ്ഞത്. മഹാന്മാരുടെ പാഥയിലൂടെ സഞ്ചരിച്ചു സ്വര്‍ഗ നേടുന്നവരില്‍ അല്ലാഹു അവരെയും നമ്മെയും ഉള്പ്പെടുത്തട്ടെ..അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്ഹമത്തും നല്കട്ടെ പുണ്യ നബിയുടെ ശഫാഅത്തില്‍ അദ്ദേഹത്തെയും മണ്മറഞ്ഞ നമ്മുടെ എല്ലാ പണ്ഡിതരെയും സഹ പ്രവര്ത്തകരെയും നമ്മെയും ഉള്പ്പെടുത്തട്ടെ. റസൂലുള്ളാഹി(സ) തങ്ങളടക്കമുള്ള എല്ലാ അമ്പിയ ഔലിയാക്കളോടൊപ്പം അദ്ദേഹത്തെയും നമ്മെയും ബന്ധപ്പെട്ടവരെയും നാളെ ജന്നാത്തുല്‍ ഫിര്ദൌസില് അല്ലാഹു ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ...ആമീന്