സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Tuesday, March 30, 2010

അൽ-ഇസ്വാബ അംഗം മുഹമ്മദ് ഇർശാദ് മരണപ്പെട്ടു

ഉപ്പള: രക്താര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന ഉപ്പള സോങ്കാലിലെ മുഹമ്മദ് ഇര്‍ശാദ്(17) വിധിക്ക് കീഴടങ്ങി. കുമ്പളയിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുന്നതിനിടയിലാണ് ഇര്‍ശാദ് രോഗത്തിനടിമപ്പെട്ടത്.

നിത്യ ജീവിതത്തിനു പോലും കഷ്ടപ്പെടുന്ന സോങ്കാലിലെ വാടക വീട്ടില്‍ താമസിക്കുന്ന കുടുംബത്തിന്റെയും ഇര്‍ഷാദിന്റെയും കഥ കാസര്‍കോട് വാര്‍ത്തയും മറ്റ് മാധ്യമങ്ങലും റിപോര്‍ട്ട് ചെയ്തിരുന്നു. കാസര്‍കോട് വാര്‍ത്തയുടെ വായനക്കാര്‍, കുമ്പള അക്കാദമി ഡയറക്ടര്‍ ഖലീല്‍ മാസ്റ്റര്‍, ജില്ലാ എസ്.എസ്.എഫ് കാമ്പസ് സമിതിയിലെ അംഗങ്ങള്‍, ഇവരുടെ നേതൃത്വത്തില്‍ രൂപീകൃതമായ സഹായ സമിതി ഭാരവാഹികള്‍ തുടങ്ങിയവരുടെ ശ്രമഫലമായി ധാരാളം മനുഷ്യ സ്നേഹികള്‍ സഹായ ഹസ്തം നീട്ടുകയും ചെയ്തിരുന്നു. നല്ലൊരു തുക സമാഹരിച്ച് വെല്ലൂര്‍ കൃസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ വിദഗ്ദ ചികിത്സലഭ്യമാക്കുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തിരുന്നു. പഠന രംഗത്തും മറ്റും വീണ്ടും സജീവമായിരുന്നുവെങ്കിലും പൂര്‍ണമായി ഭേദമാകുമെന്ന് കുടുംബവും സഹപാഠികളുമെല്ലാം കാത്തിരിക്കുമ്പോഴാണ് ദിവസങ്ങള്‍ക്ക് മുമ്പ് രോഗം വീണ്ടും മൂര്‍ച്ഛിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും തിങ്കളാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

സോങ്കാലിലെ ഇബ്രാഹിമിന്റെയും റുഖിയ്യയുടെയും മകനാണ് ഇര്‍ഷാദ്. നൌഷാദ്, ഖദീജത്തുല്‍ കുബ്റ, ഫാത്വിമത്ത് സുഹറ എന്നിവര്‍ സഹോദരങ്ങളാണ്. മരണ വിവരമറിഞ്ഞ് നിരവധി പേര്‍ സോങ്കാലിലെ വസതിയിലെത്തി. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട്, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ ,എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സൈനി, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, മുഹമ്മദ് സഖാഫി തോക്കെ, അശ്റഫ് സഅദി ആരിക്കാടി, തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു.

എസ്.എസ്.എഫ് അല്‍ ഇസ്വാബ അംഗമായിരുന്ന ഇര്‍ഷാദിന്റെ നിര്യാണത്തില്‍ അഖിലേന്ത്യ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സുന്നി ജംഇയത്തുല്‍ ഉലമ സെക്രട്ടറി കാന്തപുരം എ.പി അബൂബകര്‍ മുസ്ലിയാര്‍ എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് എന്‍.എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി അനുശോചിച്ചു

അല്ലാഹു ഇര്‍ഷാദ് ന്റെ ഖബറിടം സ്വര്‍ഗ്ഗ പുന്തോപ്പാക്കി കൊടുക്കട്ടെ ആമീന്‍ ദു അ വസ്സിയതോടെ

നസീര്‍ മുതുകുറ്റി
www.ourssf.ning.com

Saturday, March 27, 2010

ഹുദൈഫ മുസ്‌ലിയാരുടെ സഹോദരീ ഭർത്താവ് മരണപ്പെട്ടു

ഹുദൈഫ പുളിയൂല്‍ ( മലബാര്‍ ഇസ്ലാമിക്‌ ക്ലാസ് റൂമില്‍ ഖുര്‍ആന്‍ ക്ലാസ് എടുത്തിരുന്ന ഉസ്താദ്‌ ) ന്റെ സഹോദരി ഭര്‍ത്താവ് ബഷീര്‍ ‍( 40 വയസ്സ്) ഇന്നലെ (26-03-2010 )രാവിലെ മരണപ്പെട്ടു.

ഹാര്‍ട്ട് അറ്റാക്ക്‌ ആണ് മരണ കാരണം . മയ്യിത്ത്‌ നിസ്കരിക്കനുള്ളവരുടെ ലിസ്റ്റില്‍ ഉള്‍പെടുത്തുക


നസീര്‍ മുതുകുറ്റി

Friday, March 19, 2010

കാന്തപുരത്തിന്റെ ഭാര്യാ മാതാവ്‌

പൂനൂർ : അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരുടെ ഭാര്യാ മാതാവും തവരക്കുന്നുമ്മൽ പരേതനായ അഹമ്മദ്‌ ഹാജിയുടെ ഭാര്യയുമായ കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (80 വയസ്‌) നിര്യാതയായി.

മയ്യിത്ത്‌ പൂനൂർ മഹല്ല് ജുമുഅത്ത്‌ പള്ളി കബർസ്ഥാനിൽ ഖബറടക്കി . കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മയ്യിത്ത്‌ നിസ്കാരത്തിന്‌ നേതൃത്വം നൽകി. നിരവധി സുന്നീ നേതാക്കൾ വസതി സന്ദർശിച്ചു

പരേതക്ക്‌ വേണ്ടി മയ്യിത്ത്‌ നിസ്കരിക്കാനും പ്രാർത്ഥിക്കാനും അഭ്യർത്ഥിക്കുന്നു.
siraj news
19/03/2010

Thursday, March 11, 2010

Sheikh Tantawi, Egypt's top cleric dies aged 81


Sheikh Tantawi has died suddenly of a suspected heart attack
Egypt's foremost Muslim cleric, Sheikh Mohammed Sayed Tantawi, has died, aged 81, while on a trip to Saudi Arabia.

Sheikh Tantawi was the Grand Imam of the al-Azhar mosque and head of the al-Azhar University, Sunni Islam's centre of learning and scholarship.

He died of a heart attack in the Saudi capital Riyadh, where he was attending a prize-giving ceremony.

Sheikh Tantawi had infuriated radical Islamists with his moderate views on women wearing the veil.

His body will be taken to the Saudi city of Medina, the burial place of the Prophet Muhammad, for burial, Egyptian authorities said.

An adviser to the Sheikh told Egyptian television Sheikh Tantawi's death was a shock, as before leaving for Saudi Arabia he had seemed in "excellent shape and health".

A member of Sheikh Tantawi's office, Ashraf Hassan, told news agency Reuters that Mohamed Wasel, Sheikh Tantawi's deputy, was expected to temporarily take over leading the institution until the Egyptian president appointed a new head for the body.

Moderate views

Sheikh Tantawi was appointed to his position by Egypt's President Hosni Mubarak in 1996.
But as a government appointee, he was always forced to negotiate a careful path between his religious imperatives and his government position, the BBC's Christian Fraser in Cairo says.
He was vocal in his opposition to female circumcision, which is common in Egypt, calling it "un-Islamic".

Last year, Sheikh Tantawi barred female students at the university from wearing the full-face covering niqab veil.

He also caused upset other Muslim scholars by saying that French Muslims should obey any law that France might enact banning the veil.

His views on the veil prompted Egypt's Muslim Brotherhood to accuse him of "harming the interests of Islam".

He has also condemned suicide attacks, saying extremists had hijacked Islamic principles for their own ends.

"I do not subscribe to the idea of a clash among civilizations. People of different beliefs should co-operate and not get into senseless conflicts and animosity," he told a conference in the Malaysian capital Kuala Lumpur in 2003.

"Extremism is the enemy of Islam. Whereas, jihad is allowed in Islam to defend one's land, to help the oppressed. The difference between jihad in Islam and extremism is like the earth and the sky," Sheikh Tantawi said.

http://news.bbc.co.uk/2/hi/middle_east/8559397.stm

Monday, March 1, 2010

അബ്ദുല്ല ചെരുമ്പയുടെ മകൻ വാഹനാപകടത്തിൽ മരണപ്പെട്ടു


പെരിയാട്ടടുക്കം:മലയാളത്തിലെ പ്രമുഖ ഇസ്ലാമിക് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലായ http://www.islamkerala.com -ന്റെ മാനേജിംഗ് ഡയരക്റ്റര്‍) അബ്ദുല്ല ചേരുമ്പയുടെ മകൻ മുഹമ്മദ്‌ ഫൈസൽ (10) വാഹനാപകടത്തിൽ മരണപ്പെട്ടു. ചേരുമ്പയിൽ മണലിറക്കി തിരിച്ചു പോവുകയായിരുന്ന ടിപ്പർ ലോറിയാണ്‌ അപകടം വരുത്തിയത്‌. സഅദിയ്യ ഇംഗ്ലീഷ്‌ മീഡിയം സ്കൂളിലെ നാലാം തരം വിദ്യാർഥിയാണ്‌ ഫൈസൽ. സ്കൂളിന്‌ തിങ്കളാഴ്ച അവധി നൽകിയിട്ടുണ്ട്‌.

ചെരുമ്പയില്‍ മണലിറക്കി തിരിച്ചുപോവുകയായിരുന്ന ടിപ്പര്‍ ലോറിയാണ്‌ അപകടം വരുത്തിയത്‌. ടിപ്പര്‍ ലോറി നിര്‍ത്താതെ പോയി. സൈക്കളുമായി റോഡരികില്‍ നില്‍ക്കുയായിരുന്ന ഫൈസലിനെ അമിതവേഗതയിലെത്തിയ ടിപ്പര്‍ ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ്‌ അപകടത്തിനിടയാക്കിയതെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ്‌ അബ്ദുല്ല അബൂദബിയിലാണ്‌. സഹോദരങ്ങള്‍: അഷ്‌റഫ്‌, മിസ്‌രിയ, ഇബ്രാഹിം.
28-02-2010