സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Friday, March 19, 2010

കാന്തപുരത്തിന്റെ ഭാര്യാ മാതാവ്‌

പൂനൂർ : അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരുടെ ഭാര്യാ മാതാവും തവരക്കുന്നുമ്മൽ പരേതനായ അഹമ്മദ്‌ ഹാജിയുടെ ഭാര്യയുമായ കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (80 വയസ്‌) നിര്യാതയായി.

മയ്യിത്ത്‌ പൂനൂർ മഹല്ല് ജുമുഅത്ത്‌ പള്ളി കബർസ്ഥാനിൽ ഖബറടക്കി . കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മയ്യിത്ത്‌ നിസ്കാരത്തിന്‌ നേതൃത്വം നൽകി. നിരവധി സുന്നീ നേതാക്കൾ വസതി സന്ദർശിച്ചു

പരേതക്ക്‌ വേണ്ടി മയ്യിത്ത്‌ നിസ്കരിക്കാനും പ്രാർത്ഥിക്കാനും അഭ്യർത്ഥിക്കുന്നു.
siraj news
19/03/2010

1 comment:

  1. കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരുടെ ഭാര്യാ മാതാവും തവരക്കുന്നുമ്മൽ പരേതനായ അഹമ്മദ്‌ ഹാജിയുടെ ഭാര്യയുമായ കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (80 വയസ്‌) നിര്യാതയായി

    ഇന്നാ ലില്ലാഹ്‌

    ReplyDelete