പെരിയാട്ടടുക്കം:മലയാളത്തിലെ പ്രമുഖ ഇസ്ലാമിക് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലായ http://www.islamkerala.com -ന്റെ മാനേജിംഗ് ഡയരക്റ്റര്‍) അബ്ദുല്ല ചേരുമ്പയുടെ മകൻ മുഹമ്മദ് ഫൈസൽ (10) വാഹനാപകടത്തിൽ മരണപ്പെട്ടു. ചേരുമ്പയിൽ മണലിറക്കി തിരിച്ചു പോവുകയായിരുന്ന ടിപ്പർ ലോറിയാണ് അപകടം വരുത്തിയത്. സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നാലാം തരം വിദ്യാർഥിയാണ് ഫൈസൽ. സ്കൂളിന് തിങ്കളാഴ്ച അവധി നൽകിയിട്ടുണ്ട്.
ചെരുമ്പയില്‍ മണലിറക്കി തിരിച്ചുപോവുകയായിരുന്ന ടിപ്പര്‍ ലോറിയാണ് അപകടം വരുത്തിയത്. ടിപ്പര്‍ ലോറി നിര്‍ത്താതെ പോയി. സൈക്കളുമായി റോഡരികില്‍ നില്‍ക്കുയായിരുന്ന ഫൈസലിനെ അമിതവേഗതയിലെത്തിയ ടിപ്പര്‍ ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ് അബ്ദുല്ല അബൂദബിയിലാണ്. സഹോദരങ്ങള്‍: അഷ്‌റഫ്, മിസ്‌രിയ, ഇബ്രാഹിം.

28-02-2010
പ്രിയ സഹോദരൻ അബ്ദുല്ല ചെരുമ്പയുടെ മകൻ മുഹമ്മദ് ഫൈസൽ വാഹനാപകടത്തിൽ മരണപ്പെട്ടു. കുടുംബത്തിന് സമാധാനം നൽകുവാനും മരണപ്പെട്ട മകന്റെ മഗ്ഫിറത്തിനുമായി ദുആ ചെയ്യുന്നു. ഏവരും ദുആ ചെയ്യുക.
ReplyDeleteഅല്ലാഹു മാതാപിതാക്കള്‍ക്കും ബന്ധുജനങ്ങള്‍ക്കും ക്ഷമയും സഹനവും സമാധാനവും നല്‍കട്ടെ, ജന്നാത്തുല്‍ ഫിര്‍ദൌസില്‍ പൊന്നുമോനോടൊപ്പം ഒരുമിച്ച് കൂടാന്‍ അല്ലാഹു അവര്‍ക്ക് തൌഫീക്ക് നല്‍കട്ടെ ആമീന്‍.
ReplyDeleteഒരു സുഹൃത്തിന്റെ ഇ-മെയിൽ വഴിയാണ് അറിയാൻ കഴിഞ്ഞത്. ഒരു കുരുന്നിന്റെ ജീവൻ കൂടി ടിപ്പർ ലോറിക്കടിയിൽ പൊലിഞ്ഞു. പ്രിയ സുഹൃത്തേ, താങ്കളുടെയും കുടുംബത്തിന്റെയും ദു:ഖത്തിന് ആശ്വാസ വാക്കുകളൊന്നും പകരാമവില്ല. അല്ലാഹു താങ്കൾക്കും കുടുംബത്തിനും മനക്കരുത്ത് നൽകട്ടെ. പൊന്നു മകനോടൊപ്പം നാളെ സ്വർഗലോകത്ത് ഒരുമിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ..പ്രാർത്ഥനയോടെ
ReplyDeleteഅള്ളാഹു അവറ്‌ക്ക് ക്ഷമ കൊടുക്കട്ടെ. അവരെയും നമ്മളേയും സ്‌വറ്‌ഗ്ഗപ്പൂന്തോപ്പിൽ ഒരുമിപ്പിച്ചു കൂടാൻ തൌഫീഖ് ചെയ്യണേ നാധാ.. ആമീൻ
ReplyDelete